Friday, October 26, 2018

Reposting

ഞാൻ ഈ പോസ്റ്റ്‌ എല്ലാ അമ്മമാർക്കും വേണ്ടി സമർപിക്കുന്നു ...ഇതൊന്നു വിശകലനം ചെയ്യുക ...ഞാൻ പറയാൻ പോകുന്ന എന്റെ വീക്ഷണം തത്വ ചിന്തയായിട്ടോ സംസ്കാരമായിട്ടോ ദയവായി ബന്ധി പ്പിക്കാതതി രിക്കുക ...ഇങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ ഒരു പരിധി വരെ അമ്മായിഅമ്മ പോരും അതുമൂലം പിന്നീട് ഉണ്ടാകുന്ന വൃദ്ധസദന വാസവും ഒഴിവാക്കാം
ഇന്ന് രാവിലെ എന്റെ മോൻ എന്നോട് വന്നു പറഞ്ഞു "അമ്മെ ഞാൻ എങ്ങനെ +2 കഴിയുമ്പോൾ അമ്മെ പിരിഞ്ഞു ഹോസ്റ്റലിൽ നില്ക്കും ,ഞാൻ ഇതുവരെ അമ്മെ പിരിഞ്ഞു എങ്ങും നിന്നിട്ടില്ല "...അതെ അവൻ പറഞ്ഞത് ശെരിയാണ് ...ഞാൻ എവിടെപോയാലും രാത്രി നില്ക്കണ്ട അവസ്ഥ ആണെങ്ങിൽ ഞാൻ അവനെയും കൂട്ടും ...എനിക്കെല്ലാം കൊണ്ട് safe ആണല്ലോ എന്ന് കരുതി ...പിന്നെ ഞാൻ എന്റെ great thoughts share ചെയ്യുനതു ഭാര്താവിനെക്കാൾ അവനുമായിട്ടാന്നു ...അങ്ങനെയുള്ള അവനെ പിരിഞ്ഞു നില്ക്കാൻ എനിക്ക് ബുദ്ധിമുട്ടായിരിക്കും എങ്കിലും എന്റെ ഉപഭോധ മനസ്സ് പറയുന്നത് നാളെ അവൻ ആരുടെയോ ആകേണ്ടത് അന്ന് ഞാൻ suffer ചെയ്യാതിരിക്കാൻ ഇന്നേ ഞാൻ അകലം പാലിക്കുക .അതുകൊണ്ട് ഞാൻ അവന്റെ ചോദ്യത്തിനു മറുപടി ഇപ്രകാരം വിശദീ കരിച്ചു :"കുട്ടാ നീ ആദ്യം ഞാനുമായി ചേർന്ന് എന്റെ വയറ്റിലായിരുന്നു അന്ന് എന്റെ ശ്വാസം ആയിരുന്നു നീ ശ്വസിച്ചുകൊണ്ടിരുന്നത് ,നീ ഞാൻ കഴിച്ച ഭഷണമായിരുന്നു കഴിച്ചു കൊണ്ടിരുന്നത് അതൊരിക്കൽ മുറിക്കേണ്ടി വന്നു പൊക്കിൾ കൊടി വിച്ച്ച്ചേ ദി ചപ്പോൾ ...അവിടെ നീ കുറച്ചു എന്നിൽ നിന്ന് അകന്നു ...പിന്നെ നീ സ്വയമായിട്ടു ശ്വാസം വലിക്കാൻ തുടങ്ങി ഭഷണം കഴിക്കാൻ തുടങ്ങി ...അങ്ങനെ ഓരോന്നും സ്വയം ചെയ്യാൻ തുടങ്ങി ...ഞാൻ ആ വളർച്ചയി ലൊക്കെ സന്തോഷിക്കാൻ തുടങ്ങി പക്ഷെ അപ്പോഴും എന്റെ ഉപഭോധ മനസ്സിൽ നല്ലൊരു ബോധം ഉണ്ടായിരുന്നു നീ അകന്നു കൊണ്ടിരിക്കുകയന്നെന്നു ...ആ യാതാർത്ഥ്യം അവിടെ സ്വാഭാവിക മായിട്ട് ഉള്കൊണ്ടേ പറ്റു ...നാളെ നീ എന്നെനെക്കുമായി വേർപിരിയേണ്ടി വരും ഒരു കല്യാണം കഴിക്കുമ്പോൾ ...അവിടെയും നീ എന്നിൽ നിന്ന് അകലുക ആദര വോട് കൂടി കൃത ന്ജതയോട് കൂടി അതല്ലാതെ വേറെ മാർഗമില്ല എന്ന ബോധത്തോട് കൂടി ...കുട്ടാ അകൽചയെന്നും വളർച്ചയുടെ ഭാഗമാണ് അന്ന് പൊക്കിൾ കൊടി വിച്ച്ചെദി ചില്ലയിരുനെങ്കിൽ ഇന്നും നീ എന്റെ വയറ്റിൽ ആയേനെ ...അതുകൊണ്ട് എല്ലാ അമ്മമാരും മനസിലാക്കുക അകൽച്ച എന്നും വളർച്ചയുടെ ഭാഗമാണ് ...ആ യാഥാർത്ഥ്യം സ്വാഭാവിക മായിട്ട് ഉൾക്കൊണ്ട്‌ മുന്നോട്ടു പോകുക ..പ്രശ്നങ്ങള്ക്ക് ഒരു പരിധി വരെ പരിഹാരമാണ് ...ഇത് പറഞ്ഞു നിർത്തുകയും എന്റെ മോൻ പറഞ്ഞു "very nice observation "
Archana Narayanan 

No comments: