Saturday, October 27, 2018

ചില പ്രയോഗ രീതികൾ

चेत्   --    नोचेत्
चेत्= എങ്കിൽ (അവ്യയം)
नोचेत् = അല്ലെങ്കിൽ, ഇല്ലെങ്കിൽ (അവ്യയം)
समय: अस्ति चेत् अहम् आगच्छामि। = സമയമുണ്ടെങ്കിൽ ഞാൻ വരും.
तैलम् अस्ति चेत् दीप: ज्वलति = എണ്ണ ഉണ്ടെങ്കിൽ വിളക്കു കത്തും.
भवत: समीपे अस्ति चेत् शतं रूप्यकाणि ददातु।  श्व: प्रतिदास्यामि। = ഭവാന്റെ കൈവശം ഉണ്ടെങ്കിൽ നൂറു രൂപാ തന്നാലും.  നാളെ തിരിച്ചു തരാം.
എങ്കിൽ, ഇല്ലെങ്കിൽ ഇവ ഒരു വാക്യത്തിൽ തന്നെ ഉപയോഗിക്കേണ്ടി വരുമ്പോൾ ചേത്,  നോചേത് എന്നു പ്രയോഗിക്കാം.
സുഖമുണ്ടെങ്കിൽ തിരുവനന്തപുരം പോകും.  ഇല്ലെങ്കിൽ വീട്ടിൽ ഉണ്ടാകും. =  स्वास्थ्यम् अस्ति चेत् तिरुवनन्तपुरं गच्छामि नोचेत् गृहे भवामि।
ഓഫീസിൽ ധാരാളം കാര്യങ്ങളുണ്ടെങ്കിൽ ഞാൻ താമസിക്കും.  ഇല്ലെങ്കിൽ വേഗം വരും.  = कार्यालये बहूनि कार्याणि सन्ति चेत् मम विलंब: भवेत् नोचेत् शीघ्रम् आगमिष्यामि।
വിശപ്പുണ്ടെങ്കിൽ ഭക്ഷണം കഴിക്കൂ.  ഇല്ലെങ്കിൽ അല്പം മധുരം കഴിക്കൂ. =  बुभुक्षा अस्ति चेत् भोजनं करोतु नोचेत् अल्पं मधुरं खादतु।

निश्चयेन,  प्रायश: ,  प्राय:
निश्चयेन = നിശ്ചയമായും, തീർച്ചയായും, സംശയമില്ലാതെ
प्रायश: (अव्ययं) = प्राय: (अव्ययम्) = प्रायेण = സാധാരണയായി, മിക്കവാറും.
നാളെ ഞാൻ പോകും എന്ന് ഉറപ്പിച്ചു പറയാൻ തീർച്ചയായും പോകും എന്നോ നിശ്ചയമായും പോകും എന്നോ മലയാളത്തിൽ പറയുമല്ലോ.  അതുപോലെ സംസ്കൃതത്തിൽ श्व: अहं निश्चयेन गमिष्यामि। എന്നു പറയാം.  എന്നാൽ പോകുന്ന കാര്യം അത്ര ഉറപ്പില്ലെങ്കിൽ മിക്കവാറും പോകും എന്നു പറയുന്നതു പോലെ സംസ്കൃതത്തിൽ പറയുന്നത് प्रायश: श्व: अहं गमिष्यामि। എന്നാണ്.
       बालका: निश्चयेन क्रीडाङ्कणे सन्ति। = കുട്ടികൾ തീർച്ചയായും കളിസ്ഥലത്ത് ഉണ്ട്.
अद्य निश्चयेन वृष्टि: भविष्यति। = ഇന്ന് ഉറപ്പായും മഴ പെയ്യും.
निश्चयेन छत्रं नयतु। = തീർച്ചയായും കുട കൊണ്ടു പോകൂ.
आगामि मासे निश्चयेन दास्यामि। = അടുത്ത മാസം തീർച്ചയായും ഞാൻ തരും.
आगामि सप्ताहे प्रायश: परीक्षा भविष्यति।  = അടുത്ത ആഴ്ച മിക്കവാറും പരീക്ഷ ഉണ്ടാകും.
जनक: आपणं गच्छति,  प्रायश: अहमपि गच्छामि।  = അച്ഛൻ കടയിൽ പോകുന്നു, മിക്കവാറും ഞാനും പോകും.
പ്രായശ: എന്നതിനു പകരം പ്രായ: എന്നും പറയാം
प्रायश: = प्राय:
അഭ്യാസം:-- ചേത് – നോചേത്,  നിശ്ചയേന , പ്രായശ:/പ്രായ:  ഇവ ഉപയോഗിച്ച് സ്വന്തം വാക്യങ്ങൾ എഴുതി ശീലിക്കുക.

No comments: