എന്തുകൊണ്ടാണ് ആത്മവിദ്യ മനോബുദ്ധികള്‍കൊണ്ട് അറിയാന്‍ സാധിക്കുകയില്ലെന്നു പറയുന്നത്?
ഉത്തരം- കത്തിക്കാളുന്ന ഒരഗ്നികുണ്ഠത്തിലേക്ക്, അതിനെ ആഴത്തില്‍ പഠിക്കാനെടുത്തുചാടിയ ഒരു കര്‍പ്പൂരക്കട്ടക്ക് എന്താണു സംഭവിക്കുക?
നിത്യവും ശാശ്വതവുമായ സത്യം, അശാശ്വതവും ഇപ്പോള്‍ ഉള്ളപോലെ തോന്നിക്കുന്നതുമായ ഒന്നിനെ അപ്പാടെ എടുത്തു വിഴുങ്ങിക്കളയും. സ്വരൂപത്തെ അന്വേഷിച്ച് അതിനരികിലെത്തിക്കഴിഞ്ഞാല്‍, പിന്നീട് അഗ്നികുണ്ഠത്തിനടുത്തെത്തിയ മെഴുകുതിരിപോലെ, വ്യക്ത്യാധിഷ്ഠിതമായ മനോബുദ്ധികള്‍, ഉരുകിയൊലിച്ചില്ലാതാകുന്നു. പിന്നെങ്ങനെ മനസ്സിനു സത്യത്തെ പിടികിട്ടും! മനസാകുന്ന മെഴുകുതിരി ഉരുകിപ്പോയത് അതിന്റെ പ്രയത്നംകൊണ്ടോ ശക്തികൊണ്ടോ അല്ല; ജ്ഞാനമാകുന്ന അഗ്നിയുടെ അരികിലെത്തിയ മെഴുകുതിരിക്ക് ഉരുകാതിരിക്കാനാവില്ല, അഗ്നിയുടെ ചൂട് അതിനെ ഉരുക്കുകതന്നെ ചെയ്യും.
പരമമായ ജ്ഞാനപ്രകാശമുണ്ടാകുമ്പോള്‍ സകല അജ്ഞാനാന്ധകാരങ്ങളും ജ്ഞാനപ്രഭയില്‍ ഇല്ലാതായിത്തീരും. മനോബുദ്ധികള്‍ക്ക് ഹൃദയമാകുന്ന ശ്രീകോവിലിന്റെ പടിവാതില്‍ക്കല്‍വരെ എത്താനുള്ള യോഗ്യതയേയുള്ളൂ; അതിനുശേഷം പ്രവര്‍ത്തിക്കുന്നത് സ്വയംപ്രഭാജ്യോതിസ്സായ കൃപയാണ്; ആ കൃപതന്നെയാണ് കൃപയെ പൂര്‍ണ്ണമായി അറിയുന്നതും. പൂര്‍ണ്ണത്തെ അറിയുന്നതും അനുഭവിക്കുന്നതും പൂര്‍ണ്ണംതന്നെ..
letting go
No comments:
Post a Comment