ശാസ്ത്രീയ നാമം: Myristica Fragrans
സംസ്‌കൃതം: ജാതിഫല, മാലതി, മാലതീഫല
തമിഴ്: ജാതിക്കായ്
എവിടെ കാണാം: ദക്ഷിണേന്ത്യയില്‍ ഉടനീളം
നാണ്യവിളയായി കൃഷി ചെയ്യുന്നു. വനത്തിലും കാണപ്പെടുന്നു.
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ഔഷധ പ്രയോഗങ്ങള്‍: ജാതിക്കാ പരിപ്പ് 30 ഗ്രാം നന്നായി ഉണക്കിപ്പൊടിച്ച്, അരലിറ്റര്‍ വേപ്പെണ്ണ, അരലിറ്റര്‍ എള്ളെണ്ണ, അരലിറ്റര്‍ ഒലീവെണ്ണ എന്നിവയില്‍ ചാലിച്ച്, ചെറുചൂടോടെ സന്ധികളില്‍ വാതനീര് ഉള്ളിടത്ത് തേച്ചാല്‍ ശമനം ലഭിക്കും. ആമവാതത്തിന്റെ വേദന ശമിക്കാനും ഇതേ പ്രയോഗം നല്ലതാണ്. ജാതിക്കാ പരിപ്പ് 30 ഗ്രാം, 30 ഗ്രാം, വയമ്പ് 15 ഗ്രാം, അയമോദകം 15 ഗ്രാം, ഇന്തുപ്പ് 5 ഗ്രാം, ഗ്രാമ്പൂ 10 ഗ്രാം, ആര്യവേപ്പില 100 ഗ്രാം എന്നിവ ഉണക്കിപ്പൊടിച്ച് പല്ലു തേച്ചാല്‍ മോണപഴുപ്പ്, പല്ലു വേദന( ഗന്ധശൂല ) എന്നിവ മാറും. ഇളകിയ പല്ല് ഉറയ്ക്കും. കേടുള്ള പല്ലുകള്‍ കൂടുതല്‍ കേടാവാതെ സംരക്ഷിക്കാനും നല്ലതാണ്.
20 ഗ്രാം ജാതി പരിപ്പ് , 50 മില്ലി തേനി
ല്‍ അരച്ച്, ദിവസം രïു നേരം കഴിച്ചാല്‍ എല്ലാത്തരം വയറുവേദനയ്ക്കും വയറിളക്കത്തിനും ശമനം ലഭിക്കും. കുട്ടികള്‍ക്ക് ഇതിന്റെ മൂന്നിലൊന്നേ നല്‍കാവൂ. മൃഗങ്ങളിലെ വയറിളക്കത്തിനും ഇത് നല്ലതാണ്. അളവ് മൂന്നിരട്ടിയാക്കി വേണം നല്‍കാന്‍.
നെഞ്ചില്‍ കഫം കെട്ടി, ഒച്ചയടഞ്ഞു പോ
കുന്ന അവസ്ഥയില്‍ ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ, ചുക്ക്, കുരുമുളക്, തിപ്പലി, അരത്ത, മുത്തങ്ങാക്കിഴങ്ങ്, പുഷ്‌ക്കരമൂലം, കരിഞ്ചീകരകം, ഏലക്ക, അക്കിക്കറുക, ആശാളി എന്നിവ സമം എടുത്ത് പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ പുഴുങ്ങി അരച്ച്, തേനും ഒപ്പം ബ്രാïി അല്ലെങ്കില്‍ റം ചേര്‍ത്ത് നെഞ്ചിലും കഴുത്തിലും പുറത്തും തേച്ചാല്‍ കഫക്കെട്ട് പെട്ടെന്ന് ഭേദമാകും.
ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് ജാതിക്ക.
No comments:
Post a Comment