"||||താരക മന്ത്രം||||""
രാമായണത്തിൽ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം "രാമ" എന്നാണു താരക മന്ത്രം മോക്ഷദായകമായ മന്ത്രമാകുന്നു താരക മന്ത്രം വാത്മീകി മഹർഷി രത്നാകരനിൽ നിന്ന് മഹർഷിയിലോട്ടുള്ള പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു
രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്ചൊല്ലിത്തീര്ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്പാര്വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.
‘കേനോപായേന ലഘുനാ
വിഷ്‌ണോ: നാമ സഹസ്രകം
പാല്യതെ പാണ്ഡിതൈ; നിത്യം
ശ്രോതും ഇച്ഛാമ്യഹം പ്രഭോ’
അതിനുള്ള ഭഗവാന്റെ മറുപടിയാണിത്
‘ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ’
സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല് മതിയെന്നാണ് ഭഗവാന്റെ ഉപദേശം.
എന്താണ് താരക മന്ത്രം ....
രാ×മ=രാമ
രാ × നാരായണ
മ ×നമഃശിവായ
ശങ്കരനാരായണ മന്ത്രം
ഓരോ മന്ത്രത്തിലും മന്ത്ര ശാസ്ത്രം ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്ക്കാറുണ്ട് അവ ആകുന്നു ആ മന്ത്രത്തിന്റെ ഊർജ്ജം (The essence Of the Mantra) അതിനെ തന്ത്രം പറയുന്നത് മന്ത്ര ഹൃദയം എന്നാണ്
നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം "രാ" എന്നാകുന്നു
ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം "മ" എന്നും
നാരായണ മന്ത്രത്തിന്റെ അർത്ഥം മോക്ഷകരമായത് എന്നാണ് "നാരായണ" മന്ത്രത്തിൽ നിന്ന് "രാ" എടുത്താൽ "നായണായ" എന്നാകും മോക്ഷ ഹേതു അല്ല എന്നർത്ഥം വരും
പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മംഗളകര മായത് എന്നാണ്
"നമശിവായ" എന്ന മന്ത്രത്തിൽ നിന്ന് "മ" എടുത്തു മാറ്റിയാൽ "ന ശിവായ" എന്നാകും മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും
ഇങ്ങനെ ഓരോ മന്ത്രത്തിനു മന്ത്ര ഹൃദയ ബീജം ഉണ്ട് .ഈ രണ്ടു ബീജങ്ങൾ ചേർന്നാകുന്നു "രാമ" എന്ന താരക മന്ത്രം ആകുന്നത് ശിവ വൈഷ്‌ണവ സംഗമമായ ശങ്കരനാരായണ സങ്കൽപം ആകുന്നു ആ മന്ത്ര തത്വം അതിനെ കഥ രൂപേണ രാമായണത്തിൽ ശ്രീ രാമാനുമായി ബന്ധപെടുത്തിയാകുന്നു.
jagadesh karun.

No comments:
Post a Comment