Friday, October 26, 2018

അനന്തമായ ആ പരമകാരണത്തിന്റെ, അനന്താനന്ദത്തിന്റെ അനന്തമായ ഒരു ഖനി (റിസർവോയർ) സ്വയം തുറന്ന്, ആ അനന്തതതന്നെ എടുത്തുപ്രയോഗിക്കുന്നതാണ് ജ്ഞാനധാര. വ്യക്തിത്വം ഉൾക്കൊണ്ടിരിക്കുന്ന മനസ്സിനോ ബുദ്ധിക്കോ ചെന്നെത്താൻ കഴിയാത്ത ആ മേഖല സ്വയം അനാവരണം ചെയ്യപ്പെടുകയാണ്. മഹാത്മാക്കളൊക്കെ അനുഭവിച്ചിട്ടുള്ളതും അവർ പുറത്തേക്ക് പ്രവഹിപ്പിച്ചതും ഈ അമൃതധാരയെതന്നെയാണ്. എങ്കിലും ഒരു വ്യത്യാസമുള്ളത് അനുഭവത്തിന്റെ വളരെകുറച്ചൊരംശം മാത്രമേ വാക്കുകളിലൂടെ മറ്റുള്ളവർക്കായി പുറമേയ്ക്ക് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ എന്നതാണ്. കാരണം, മനോജന്യമായ വാക്കുകൾക്ക് ആ സത്യപ്രകാശത്തെ (പൂർണ്ണമായും) ഉൾക്കൊള്ളാനുള്ള കഴിവില്ലതന്നെ.
letting go

No comments: