Monday, May 27, 2019

ശ്രീമദ് ഭാഗവതം 161* 

ത്രൈവർഗ്ഗികായാസവിഘാതം 
ഇന്ദ്രൻ വിചാരിച്ചിരിക്കണത് എന്റെ ഭഗവാൻ എനിക്ക് വജ്രായുധം തന്നു. 

പക്ഷേ ഈ വൃത്രൻ തോല്ക്കുമ്പോ പറയണു 
അസ്മദ് പതിർവ്വിധത്തേ 
എന്റെ പതി എന്റെ പ്രഭുവായ ഭഗവാൻ!!

ധർമ്മത്തിനും അർത്ഥത്തിനും കാമത്തിനും ഒക്കെ വിഘ്നം ണ്ടാക്കുമ്പോ, ഭഗവാന്റെ പ്രസാദം പുറകെ വരാൻ പോകുന്നു എന്ന് നമ്മൾ ഊഹിച്ചു കൊള്ളണം. സൂര്യൻ ഉദിക്കുന്നതിന് മുൻപ് അരുണോദയം വരുന്നതുപോലെ ഭഗവാന്റെ അനുഗ്രഹം വരുന്നതിനു മുൻപ് ലൗകികമായ സകല വ്യാപാരത്തിനും തടസ്സം ഏർപ്പെടും.അങ്ങട് അനങ്ങാനും ഇങ്ങട് അനങ്ങാനും ഒന്നും ചെയ്യാൻ സമ്മതിക്കാതെ ഭഗവാൻ തടസ്സം ചെയ്യുമ്പോൾ ഊഹിച്ചു കൊള്ളുക, 
ഭഗവത് പ്രസാദ: തതാ അനുമേയോ 
അനുമാനിച്ചു കൊള്ളുക അധികം വൈകാതെ ഭഗവാന്റെ പരമകൃപയുടെ ഒഴുക്ക് ണ്ടാവാൻ പോകുന്നു എന്ന്. 

യോ ദുർല്ലഭോ: അകിഞ്ചനഗോചരോഽന്യൈ: 
അകിഞ്ചനന്മാർക്കാണ് ഭഗവാന്റെ ആ പ്രസാദം ണ്ടാവാൻ പോകുന്നത്. ഇത്രയും വൃത്രൻ ഇന്ദ്രന് ഉപദേശിക്കുന്നു. 

ഇന്ദ്രനിങ്ങനെ അന്ധാളിച്ച് നില്ക്കാണ്😳😨

വൃത്രൻ  ഇന്ദ്രനെ അങ്ങട് മറന്നു. ദൃഷ്ടി  ഹൃദയത്തിലുള്ള ഭഗവാനിലേക്ക്  തിരിച്ചു. 
വൃത്രൻ ഭഗവാനോട് കേണപേക്ഷിച്ചു. 

അഹം ഹരേ തവ പാദൈകമൂല-
ദാസാനുദാസോ ഭവിതാസ്മി ഭൂയ: 
ഹേ പ്രഭോ, ഞാനവിടുത്തെ ദാസനായിട്ടിരിക്കാൻ യോഗ്യനല്ലായിരിക്കാം. ഞാൻ അവിടുത്തെ പാദദാസന്മാരുടെ ദാസനായിട്ട് ഇരുന്നു കൊള്ളാം.🙏

മന: സ്മരേതാ
മനസ്സ് സ്മരിക്കട്ടെ. 

എന്താണ് സ്മരിക്കേണ്ടത് ?
 അസുപതേ: ഗുണാന്.
അസുപതി എന്ന് ഭഗവാന് പേര്. 
അസുപതി എന്നാൽ പ്രാണനാഥൻ എന്നർത്ഥം. 

ഗൃണീത വാക് 
വാക്ക് സ്തുതി പാടി കൊണ്ടേ ഇരിക്കട്ടെ. 

കർമ്മ കരോതു കായ: 
ശരണാഗതി എന്ന് വെച്ചാൽ ഭഗവാനോട് ununconditional surrender. 

ന നാകപൃഷ്ഠം ന ച പാരമേഷ്ഠ്യം 
ന സാർവ്വഭൗമം ന രസാധിപത്യം 
എനിക്ക് സ്വർഗ്ഗത്തിൽ പോയി ഇരിക്കണമെന്ന് ആഗ്രഹല്ല്യ. ബ്രഹ്മാവിന്റെ പദത്തിൽ ഇരിക്കണമെന്ന് ആഗ്രഹല്ല്യ. ഭൂമിയിൽ ചക്രവർത്തി ആയിരിക്കണമെന്ന് ആഗ്രഹല്ല്യ. രസാതലത്തിൽ അധിപതി ആവണമെന്നും ആഗ്രഹല്ല്യ. ഇനി യിപ്പോ ഇങ്ങനെ ഒന്നും വേണ്ട വേണ്ട പറഞ്ഞാൽ ചിലപ്പോ ചില യോഗസിദ്ധികളൊക്കെ വന്നു ചേരും. 

ന യോഗസിദ്ധീ:
വേണ്ട ഭഗവാനേ ഒരു യോഗസിദ്ധിയും എനിക്ക് വേണ്ട. 

അങ്ങനെയൊക്കെ ആണെങ്കിൽ ഇനി പുനർജന്മം വരാതിരിക്കണമെന്ന് വല്ല ആഗ്രഹവും ണ്ടോ ?
അപുനർഭവം വാ 
എത്ര ജന്മം വേണമെങ്കിലും ണ്ടാവട്ടെ. 

സമജ്ഞസ ത്വാ വിരഹയൃ കാംക്ഷേ 
ഭഗവാന്റെ സ്വരൂപം എന്താണ്?  
 *സമജ്ഞസ*. 
എല്ലാറ്റിന്റേയും കൂടെ ചേർന്നിരുന്ന് സകലതിനേയും തന്നിൽ അടക്കി നിർത്തിയിരിക്കുന്ന വസ്തു. 
എല്ലാ ഗുണങ്ങളും അതിലുണ്ട്. ശാന്തിയേ അതിന്റ സ്വരൂപം. 

ഹേ പ്രഭോ, ശുദ്ധ ജ്ഞാനസ്വരൂപനായ അങ്ങയെ  സദാ ഹൃദയത്തിൽ സദാ അനുഭവിക്കണം. ഈ ശരീരത്തിനെ ഞാനെന്നു കരുതി മനസ്സിനെ ഞാനെന്നു കരുതി ഉപാധിയെ ഞാനെന്നു കരുതി അവിടുത്തെ പിരിഞ്ഞിരുന്ന് ദുഖിച്ചതൊക്കെ മതി. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വേർപിരിഞ്ഞ്  സ്വരൂപത്തിൽ നില്ക്കാനുള്ള വിരഹം പതുക്കെ പതുക്കെ  വൃത്രനിൽ  ണ്ടായി തുടങ്ങി. ഈ തത്വം കഴിഞ്ഞ ജന്മത്തിൽ വിദ്യാധരശരീരത്തിൽ സംഘർഷണമൂർത്തി ഉപദേശിച്ചതാണ്. പക്ഷേ ഇത്ര കാലം അത് മറഞ്ഞിരുന്നു.
ശ്രീനൊച്ചൂർജി 
 *തുടരും. .*
lakshmi prasad

No comments: