Friday, May 24, 2019

കുചേലന്റെ ദാരിദ്ര്യമകറ്റിയ കാരുണ്യവാരിധി

Thursday 23 May 2019 4:40 am IST
എണ്‍പത്തിയേഴാം ദശകം: (കുചേലവൃത്തം) അങ്ങയുടെ സഹപാഠിയും ഭക്തനുമായ കുചേലന്‍, പരമ ദരിദ്രനായതിനാല്‍ നിത്യവൃത്തിക്കുള്ളതപേക്ഷിക്കാന്‍ കൃഷ്ണന്റെയടുത്തു പോ
കാന്‍ കുചേലന്റെ ഭാര്യ അപേക്ഷിച്ചു. രുക്മിണിയുടെ ഭവനത്തിലെത്തിയ കുചേലനെ അങ്ങ് സത്കരിച്ചാദരിച്ചു. പഴയകാര്യങ്ങളോര്‍മ്മിച്ചു ചര്‍ച്ച ചെയ്തു. കുചേലന്‍ കൊണ്ടുവന്ന അവല്‍ ബലമായി പി
ടിച്ചെടുത്തു ഭക്ഷിച്ചു. കുചേലന്‍ ഒരു രാത്രി ദ്വാരകയില്‍ തങ്ങി, ദാരിദ്ര്യത്തിലാഴ്ന്നിട്ടും ഒന്നും ചോദിച്ചില്ലല്ലോ എന്ന ദുഃഖത്താല്‍ സ്വഗൃഹത്തിലേക്കു മടങ്ങി, അവിടെ അദ്ഭുതകരമായ കാഴ്ചയും അനുഭവവും കണ്ട് മതിമറന്ന് അങ്ങയെ ധ്യാനിച്ചു സ്തുതിച്ച് കുചേലന്‍ നന്ദി സ്മരിച്ചു. അങ്ങെന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ.എണ്‍പത്തിയെട്ടാം ദശകം: (സന്താനഗോപ
ാലം) സാന്ദീപനി മഹര്‍ഷിയുടെ മരിച്ചുപോ
യ പുത്രനെ ജീവിപ്പിച്ച് ഗുരുദക്ഷിണയായി നല്‍കിയ സംഭവമറിഞ്ഞു ദേവകി കംസനാല്‍ വധിക്കപ്പെട്ട തന്റെ ആറുപുത്രന്മാരേയും കാണണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിച്ചതനുസരിച്ച് അവരെയെല്ലാം അമ്മയുടെ മുമ്പില്‍ കൊണ്ടുവന്നു. അങ്ങ് മിഥിലയിലെത്തി. ശ്രുതദേവനേയും ബഹുളാശ്വനേയും അനുഗ്രഹിച്ചു. തുടര്‍ച്ചയായി മക്കളുടെ മരണം സംഭവിച്ച ദുഃഖമറിയിച്ച ബ്രാഹ്മണനോട് അങ്ങു പറഞ്ഞു ആരുടേയും കര്‍മ്മഫലമകറ്റാനെനിക്കാകില്ല എന്ന്. അര്‍ജുനന്റെ അഹങ്കാരവുമങ്ങകറ്റി. ബ്രാഹ്മണന്റെ എട്ടുപുത്രന്മാര്‍ മരിച്ചിട്ടും കൃഷ്ണന്‍ ഒന്നും ചെയ്തില്ല. ഒമ്പതാമത്തെ പുത്രനും മരിച്ചാല്‍ താന്‍ അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ബ്രാഹ്മണന്റെ ദുഃഖം കണ്ട് അര്‍ജുനന്‍ പ്രതിജ്ഞയെടുത്തു. അതേപോലെ ചെയ്യാനൊരുമ്പെട്ടപ്പോള്‍ സ്വന്തം തേരിലേറ്റി വൈകുണ്ഠം തന്നെ അര്‍ജ്ജുനന് കാണിച്ചുകൊടുത്തു. അവിടെ വസിക്കുന്ന ബ്രാഹ്മണ കുമാരന്മാരെയും കാണിച്ചുകൊടുത്തു. അര്‍ജ്ജുനന്‍ കുട്ടികളെ ബ്രാഹ്മണനു നല്‍കി. അങ്ങയുടെ പിതാവ് നാരദനില്‍നിന്ന് തത്വജ്ഞാനം നേടി. ഉദ്ധവന്‍ അങ്ങയില്‍നിന്നും തത്വജ്ഞാനം നേടി. ഇപ്പോള്‍ ബദരീകാശ്രമത്തില്‍ കഴിയുന്നു. എല്ലാ വികാരങ്ങളേയും അതിജീവിച്ച് അങ്ങ് എല്ലാവര്‍ക്കും മോക്ഷം കൊടുത്തു. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെയെല്ലാവര്‍ക്കും മഹത്തായ സ്ഥാനം നല്‍കി. അങ്ങ് ലോക ദുഃഖശാന്തിക്കും പൂര്‍ണഭക്തി ലഭിക്കുവാനുമായി എന്നെ അനുഗ്രഹിച്ചാലും!
എണ്‍പത്തിയൊന്‍പതാം ദശകം: അങ്ങ് എല്ലാവരുടേയും അഹങ്കാരമകറ്റി സമ്പത്തു നല്‍കി, ശിവനെ തപസു ചെയ്ത ശുകമുനി പുത്രനാ
യ വൃകാസുരന്‍ കഠിനതപസ്സു ചെയ്ത് സ്വന്തം തലയറുത്ത് ശിവനെ പ്രത്യക്ഷപ്പെടുത്താനായി ഒരുമ്പെട്ടു. ഉടന്‍ ശിവന്‍ പ്രത്യക്ഷനായി, അവന്‍ ആരുടെ തലതൊടുന്നുവോ അവന്‍ മരിക്കുമെന്ന വരം കൊടുത്തു. അങ്ങ് ഒരു കുമാരനായി സ്വന്തം തലയില്‍ തന്നെ കൈവച്ച് ആ വരത്തിന് ബലമുണ്ടോയെന്നു പരിശോധിക്കാന്‍ നി
ര്‍ദ്ദേശിച്ചു. അവന്‍ സ്വയം സ്വന്തം കഥ കഴിച്ചു. ഭൃഗുമുനി അങ്ങയെ ചവിട്ടിയപ്പോഴും അങ്ങ് മുനിയുടെ പാദമുദ്ര എന്നും ശ്രേഷ്ടമാണെന്നു പ്രഖ്യാപിച്ചു. അപ്പോള്‍ മുനി അങ്ങയുടെ മഹത്വവമറിഞ്ഞ് അങ്ങയെ ഉപാസിച്ചു. മോക്ഷം നേടി. എല്ലാ മഹത്വവും ഒന്നിച്ചടങ്ങിയ ഗുരുവായൂരപ്പാ, അടിയന്റെ ദുഃഖങ്ങളില്ലാതാക്കേണമേ.
തൊണ്ണൂറാം ദശകം (വിഷ്ണുമഹത്വം)സര്‍വചൈതന്യത്തിനുമാധാരം അങ്ങയുടെ ചൈതന്യമാണ്. എല്ലാ ഈശ്വരസങ്കല്‍പവും അങ്ങു തന്നെയാണ്. ഈശ്വരനും അങ്ങുതന്നെ  മൂര്‍ത്തിത്രയം. അങ്ങയുടെ ത്രിഗുണങ്ങളാണ്. എല്ലാ രൂപവും അവിടുത്തേതു തന്നെയാണ്. ശങ്കരാചാര്യരും ആരാധിച്ചതങ്ങയെയാണ് സഹസ്രനാമവും ഗീതയും അങ്ങയുടേതാണ്.  അന്ത്യകാലസത്ഗതി എല്ലാവര്‍ക്കും ലഭിക്കുന്നത് വിഷ്ണു സ്മരണയിലൂടെയാണ്. പ്രപഞ്ചസാരമെന്ന ഗ്രന്ഥത്തില്‍ അങ്ങയെ വിവരിച്ചു സ്തുതിക്കുന്നു, സാകാരബ്രഹ്മം അങ്ങുതന്നെയാണ്. പുരാണ സംഗ്രഹത്തിലും, ബ്രഹ്മകല്‍പം എന്ന ഗ്രന്ഥത്തിലും ഭാഗവതത്തിലെ രണ്ടാം സ്‌കന്ധത്തിലും അങ്ങയെ ചില പുരാണങ്ങളില്‍ താഴ്ത്തി പറയുന്നവരുപോലും എല്ലാത്തിനും ആധാരമങ്ങാണെന്നു പ്രഖ്യാപിക്കുന്നു. അതിശയോക്തിയുടെയും വിരുദ്ധമായും വിശദീകരണാത്മകമായും പലരും വിവരിക്കുന്നതും അങ്ങയെയാണ്. അറിവില്ലാത്തവനാണെങ്കിലും ഞാനും ചിലതൊക്കെ അങ്ങയെക്കുറിച്ചു പറഞ്ഞു. ഭാഗവതത്തില്‍ വാഴ്ത്തപ്പെട്ട ഗുരുവായൂരപ്പാ എന്റെ ക്ലേശങ്ങളില്ലാതാക്കേണമേ.
തൊണ്ണൂറ്റിയൊന്നാം ദശകം (ഭക്തിമഹത്വം): എല്ലാവരും ഭയം നീങ്ങാന്‍ അങ്ങയെ ആരാധിക്കുന്നു. എന്റെ എല്ലാ കര്‍മ്മങ്ങളും ഭക്തി പുരസ്സരം അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. എല്ലാവരും അപ്രകാരം ചെയ്യുമ്പോള്‍ ശ്രേഷ്ഠരായി തീരുന്നു എന്ന് അങ്ങ് കല്‍പിച്ചിട്ടുണ്ടല്ലോ. മായയുടെ നാഥനായ അങ്ങയെ ഭജിച്ച് സാങ്കല്‍പി
ക ഭയവും ഞാനകറ്റാം. ഭക്തരുടെ സംസര്‍ഗം അടിയനുണ്ടാകേണമേ. ഭജന ചെയ്തു, ചിരിച്ചും കരഞ്ഞും അലറിയും പാടിയും ഭ്രാന്തനെ പോലെ ഞാനങ്ങയെ ഭക്തിപുരസ്സരം ആരാധിക്കാം.   എല്ലാ ജീവജാലങ്ങളേയും പഞ്ചഭൂതങ്ങളേയും ഞാന്‍ അങ്ങായി കണ്ട് ഭക്തിപുരസ്സരം ആരാധിച്ചുകൊള്ളാം. വിശപ്പ്, ദാഹം എന്നിവയില്‍ തളരാതെ ധ്യാനംകൊണ്ട് അവിടുത്തെ തൃപ്പാദങ്ങളെ മാത്രം ധ്യാനിച്ച്, ഇഷ്ടാനിഷ്ടങ്ങളെ സമമാക്കി, അങ്ങയുടെ ഭക്തന്മാരോട് മൈത്രിയും, പാവങ്ങളോട് ദയയും, ശത്രുക്കളോട് ശത്രുതയില്ലായ്മയും, അടിയനിലുണ്ടാകേണമേ. അതിശ്രദ്ധയോടെ അങ്ങയുടെ പ്രതിമ പൂജിക്കാനുള്ള ഭാഗ്യമുണ്ടാകേണമേ. അടിയനെ രോഗത്താല്‍ പീഡിപ്പിക്കരുതേ! ഞാന്‍ പരമതത്വത്തെ അറിഞ്ഞ് അങ്ങയിലെല്ലാം അര്‍പ്പിച്ച് മുക്തി നേടിക്കൊള്ളാം. എന്റെ രോഗങ്ങളില്ലാതാക്കേണമേ ഗുരുവായൂരപ്പാ.

No comments: