Monday, May 20, 2019


*ശ്രീമദ് ഭാഗവതം 157*
 
അസുര സൈന്യത്തെ നയിച്ചു കൊണ്ട് വൃത്രൻ ദേവന്മാരോട് യുദ്ധത്തിന് വന്നു. ദേവന്മാർക്ക് വൃത്രനെ കണ്ടാൽ മുട്ട് രണ്ടും കൂട്ടിയിടിക്കും. പേടിച്ചിട്ട്. ഇവൻ മുമ്പില് വന്നു നിന്നാൽ ഇന്ദ്രൻ ധൈര്യമായിട്ട് ഒക്കെ ചെല്ലും. വൃത്രൻ ഒന്ന് ഇന്ദ്രനെ നോക്കിയാൽ മതി ഇന്ദ്രന്റെ  ഗ്യാസ് ഒക്കെ പോകും. അവനിൽ എന്തോ ശക്തി ണ്ട്. അവന്റെ ശക്തി യുടെ രഹസ്യം അങ്ങട് പിടി കിട്ടണില്യ. 

രഹസ്യം എന്താണെന്ന് വെച്ചാൽ അവന് ജീവിക്കണമെന്നുള്ള ആഗ്രഹം ഇല്ല്യ. അതാണ് രഹസ്യം. ഈ വൃത്രന്റെ ശക്തിയുടെ പുറകിലുള്ള സീക്രട്ട് അതാണ്.  നമ്മളൊക്കെ തോല്ക്കണത് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. ഇവന് ജീവിക്കാനുള്ള ആഗ്രഹം ഇല്ല്യ പരാജയത്തിന് ഭയം ഇല്ല്യ, ലാഭം വേണം എന്നുള്ള ആഗ്രഹം ഇല്ല്യ, യാതൊന്നും ഇല്ല്യ. 

അതാണ് അർജ്ജുനനോട് ഭഗവാൻ പറയണത്. പരാജയത്തിലുള്ള പേടി ഉപേക്ഷിക്കാ. ജയം വേണന്നുള്ള കൊതി വിടാ. ലാഭം വേണന്നുള്ളത് ഉപേക്ഷിക്കാ. നഷ്ടം വരരുത് എന്നുള്ള ഭയം വിടാ. എന്നിട്ട് യുദ്ധം ചെയ്യൂ.ആർക്കും തന്നെ തോല്പിക്കാൻ പറ്റില്ല്യ. തന്നോട് തന്നെ താൻ തോല്ക്കുമ്പഴേ മറ്റുള്ളവർക്ക് തന്നെ തോല്പിക്കാൻ പറ്റൂ. 

ഈ വൃത്രന്റെ രഹസ്യം അതാണ്. ദേവന്മാർക്ക് നില്ക്കവയ്യ. അവരൊക്കെ കൂടി വൈകുണ്ഠത്തിലേക്ക് ചെന്നു. ദേവന്മാരുടെ സ്തുതി ഒക്കെ വിശിഷ്ടമായിരിക്കണു. നല്ല വൃത്തത്തിൽ നല്ല poetry അവർക്ക് വരും. പക്ഷേ ഇവിടിപ്പോ വൃത്രന്റെ അടി കൊണ്ട് ഭഗവാന്റെ മുമ്പിൽ സ്തുതിക്കാൻ ചെന്നു.

നമസ്തേ യജ്ഞവീര്യായ വയസേ ഉത തേ നമ:
നമസ്തേ ഹ്യസ്ത ചക്രായ നമ: സുപുരുഹൂതയേ.

രണ്ടു സ്തുതി കഷ്ടിച്ച് സാധാരണ വൃത്തത്തിൽ ഒരു ശ്ലോകം ചൊല്ലി. അത് കഴിഞ്ഞു. പിന്നെ poetry ഒന്നും വരുന്നില്ല്യ. ഇനി ഗദ്യത്തിൽ മതി എന്ന് വെച്ചു സ്തുതി. 

ഓം നമസ്തേസ്തു ഭഗവൻ നാരായണ വാസുദേവാദി പുരുഷ മഹാപുരുഷ മഹാനുഭാവ പരമമംഗള പരമകല്യാണ പരമകാരുണിക കേവല ജഗദാധാര! ലോകൈകനാഥ! സർവ്വേശ്വര! ലക്ഷ്മീനാഥ! പരമഹംസപരിവ്രാജകൈ: പരമേണാത്മയോഗസാധിനാ പരിഭാവിതപരിസ്ഫുടപാരമഹംസ്യധർമ്മേണോദ്ഘാടിത തമ: കവാടദ്വാരേ ചിത്തേഽപാവൃത ആത്മലോകേ സ്വയമുപലബ്ധനിജസുഖാനുഭവോ ഭവാൻ. 

കുറേ ഗദ്യം. പദ്യത്തിനേക്കാളും ഗദ്യം സംസ്കൃതത്തിൽ വിഷമമാണ്. ഗദ്യം കഴിഞ്ഞപ്പോ ഭഗവാൻ പറഞ്ഞു. നന്നായിട്ടുണ്ട്. പക്ഷേ ഭക്തി പോരാ.  എന്താണെന്ന് വെച്ചാൽ എന്റെ ഭക്തന്മാരുടെ ലക്ഷണം അവര് എന്നോട് ഒന്നും ചോദിക്കില്ല്യ എന്നുള്ളതാണ്. ഏതായാലും എന്താ വേണ്ടത്? നിങ്ങൾക്കിപ്പോ വൃത്രഹത്യ നടക്കണം. വൃത്രനെ വധിക്കുന്നതിന് ഏതെങ്കിലും മഹാത്യാഗിയുടെ സഹായം വേണം. ഒരു കാര്യം ചെയ്യൂ.  ദധീചി മഹർഷി മഹാതപസ്വി ആണ്. അദ്ദേഹത്തിന്റെ നട്ടെല്ല് കൊണ്ട് ഒരായുധം ണ്ടാക്കാ. വിശ്വകർമ്മാവ് ദധീചി യുടെ നട്ടെല്ല് എടുത്ത് വജ്രായുധം ണ്ടാക്കട്ടെ. എന്റെ തേജസ്സ് അതിൽ കലരും. നിങ്ങൾക്ക് യുദ്ധം ചെയ്ത് വൃത്രനെ വധിക്കാം. 

ശരി, ദേവന്മാർ ദധീചി യുടെ  ആശ്രമത്തിലേയ്ക്ക് ചെന്നു. ഇന്ദ്രന് കുറച്ചൊരു സ്വരച്ചേർച്ചയില്ലായ്മ ണ്ട് ദധീചി യുടെ അടുത്ത്. എന്നാൽ ആവശ്യം നടക്കണല്ലോ. അതുകൊണ്ട് പോയി. ഒരാളിന്റെ അടുത്ത് പോയി നട്ടെല്ല് എങ്ങനെ ചോദിക്കും. കിഡ്നി വേണമെങ്കിൽ ചോദിക്കാം. ആളുകളൊക്കെ കൊടുക്കണ്ട്. ല്ലേ. നട്ടെല്ല് കൊടുക്കാൻ പറ്റ്വോ. നട്ടെല്ല് പോയാൽ എങ്ങനെ ഇരിക്കും. 

ദധീചി യുടെ ആശ്രമത്തിൽ ചെന്ന് ഇവരെല്ലാം നില്ക്കാണ്. ദധീചി ചോദിച്ചു. എന്താ വേണ്ടത്? കുറേ നേരം ശങ്കിച്ചു. അവസാനം നിവൃത്തി ഇല്ലാതെ പറഞ്ഞു. വൃത്രഹത്യയ്ക്കായിട്ട് അങ്ങയുടെ  back bone വേണം.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: