Thursday, May 30, 2019

യജ്ഞവല്ക്യന്‍ സൂര്യമണ്ഡലത്തില്‍ താമസിക്കുന്ന പുരുഷനോട് ചോദിച്ചു:- ''ഭഗവാനെ, അന്തര്‍ലക്ഷ്യം തുടങ്ങിയവ അങ്ങ് അനേക പ്രകാരത്തില്‍ പറഞ്ഞു. എനിക്കതു മനസ്സിലായില്ല. അത് അങ്ങ് കുറെക്കൂടി വിശദമായിപറഞ്ഞു തന്നാലും.'' 

അപ്പോള്‍ നാരായണന്‍ പറഞ്ഞു:- പഞ്ചഭൂതങ്ങളുടെ കാരണം മിന്നല്‍ക്കൂട്ടം പോലെയാണ്. അതില്‍ ഒരു ചതുഃപീഠമുണ്ട്. അതിന്റെ മധ്യത്തില്‍ തത്വത്തിന്റെ പ്രകാശം ഭവിക്കുന്നു. അത് അതിഗൂഢവും അസ്പഷ്ടവുമാണ്. ജ്ഞാനമാകുന്ന നൗകയില്‍ കയറിയവനേ അത് മനസ്സിലാക്കാന്‍ കഴിയൂ. അതു തന്നെ പുറത്തെയും അകത്തെയും ലക്ഷ്യം. ആ തത്വത്തില്‍ ലോകം ലയിച്ചിരിക്കുന്നു. അത് നാദ ബിന്ദു കലയുടെ അപ്പുറത്ത് അഖണ്ഡ മണ്ഡലമാണ്. അത് സഗുണ നിര്‍ഗുണ സ്വരൂപമാകുന്നു. അത് അറിഞ്ഞാല്‍ മുക്തി നേടാം. ആദ്യത്തെ അഗ്നി മണ്ഡലമാണ്. അതിന്റെ മുകളില്‍ സൂര്യമണ്ഡലം. അതിന്റെ മധ്യത്തില്‍ അഖണ്ഡ ബ്രഹ്മമാകുന്ന തേജോമണ്ഡലം ഭവിക്കുന്നു. അത് മിന്നല്‍പിണര്‍പോലെ വെളുത്തതും പ്രകാശമാനവുമാകുന്നു. അതാണ് ശാംഭവീ മുദ്രയുടെ ലക്ഷണം. അത് ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ മൂന്നു മൂര്‍ത്തിരൂപം ദൃഷ്ടിയില്‍ പെടും. ഒന്ന് അമാവസ്യാ രൂപം മറ്റേത് പ്രതിപദാരൂപം മറ്റേത് പൂര്‍ണ്ണിമാ രൂപം.

നിമീലിത ദൃഷ്ടി അമാവാസ്യാ രൂപമാകുന്നു. അര്‍ദ്ധനിമീലിതം പ്രതിപദാ രൂപം; തുറന്ന കണ്ണിന്റെത് പൗര്‍ണ്ണമാസീ രൂപം. ദൃഷ്ടികളില്‍ നിന്ന് പൂര്‍ണ്ണിമാ രൂപമായ ദൃഷ്ടി അഭ്യസിക്കണം. അതിന്റെ ലക്ഷ്യം നാസാഗ്രമാകുന്നു. താലുമൂലത്തില്‍ നിന്ന് ഗാഢമായ അന്ധകാരം കാണപ്പെടുമ്പോള്‍ അതിന്റെ അഭ്യാസത്താല്‍ അഖണ്ഡ മണ്ഡലാകാരമായ ജ്യോതിസ്സിന്റെ ദര്‍ശനം ലഭിക്കുന്നു. അതു തന്നെ സച്ചിദാനന്ദ ബ്രഹ്മം. ഇതുപോലുള്ള സഹജാനാന്ദത്തില്‍ മനസ്സ് ലീനമാകുമ്പോള്‍ ജീവികള്‍ക്ക് ശാന്തി ലഭിക്കുന്നു. അതിനെ ഖേചരീ മുദ്രയെന്ന് പറയുന്നു. അതിന്റെ അഭ്യാസത്താല്‍ മനസ്സ് ഉറയ്ക്കുന്നു; തുടര്‍ന്ന് വായു സ്ഥിരമാകുന്നു. അതിന്റെ ചിഹ്നം ഇങ്ങനെയാണ് - ആദ്യം നക്ഷത്രത്തെപ്പോലെ കാണും. പിന്നെ വജ്രക്കല്ലുപോലെ ദൃശ്യമാകും. കണ്ണാടിപോലെയും പൂര്‍ണ്ണചന്ദ്രനെപ്പോലെയും നവരത്‌ന പ്രഭപോലെയും മദ്ധ്യാഹ്ന സൂര്യതുല്യമായും അഗ്നിജ്വാലാ സദൃശ്യമായും അത് ദൃശ്യമാകുന്നു.

മണ്ഡലബ്രാഹ്മണോപനിഷത്ത്...(whatsapp.)

No comments: