Monday, May 27, 2019



ഭഗവദ് ഗീതാ - സാംഖ്യയോഗം - 80

ഭാഗവതത്തിൽ ദ്വിതീയ സ്കന്ദം ആരംഭിക്കുമ്പോൾ ശുകബ്രഹ്മ മഹർഷി പ്രപഞ്ചത്തിനെ മുഴുവൻ നാരായണന്റെ ശരീരമായി വർണ്ണിച്ചും കൊണ്ടാണ് ആരംഭിക്കുന്നത്. ഇതു മുഴുവൻ ഭഗവദ് സ്വരൂപം. ബിംബം ഏതദ് ചരാചരം. ഭഗവാന്റെ ബിംബം ഏതാണ് എന്നു വച്ചാൽ അമ്പലത്തിലുള്ളതൊക്കെ നമുക്കു പാസനക്ക്. അതിനേക്കാളും ഉജ്ജ്വലമായ ബിംബം നമ്മുടെ ഉള്ളില് നിൽക്കുണൂ വിരാട് സ്വരൂപമായ ജഗത്ത്. ബിംബമേദദ് ചരാചരം. ഈ ചരവും അച രവും ഇവിടെ ബിംബമാണ് . ഭഗവാൻ ഇവിടെ പറയുന്നു. ഈ ജഗത്തു മുഴുവൻ ഏതൊന്നു കൊണ്ടു ഓരോ ഇഞ്ചിലും വ്യാപിച്ചിരിക്കുന്നുവോ  അത് സാക്ഷാത്കാരം ഉണ്ടായ വർക്ക് അതല്ലാതെ ഒന്നും കാണാൻ വയ്യ. സാക്ഷാത്ക്കാരം ഇല്ലാത്തവർക്ക് അതിനെക്കാണാൻ വയ്യ. അപ്പൊ ഒരാൾക്ക് സ്വർണ്ണം എന്താ എന്ന് അറിയില്ല അയാളുടെ അടുത്ത് മാല, വള, മോതിരം, കിരീടം ഒക്കെ കാണിച്ചു കൊടുത്തു. അയാള് ചോദിച്ചു ഇതെന്താ ഇത് വള  ശരി, ഇതെന്താ ഇതു മാല ഇതെന്താ ഇതു കിരീടം ഇതെന്താ ഇതു കങ്കണം ഓരോന്നായി കാണിച്ചു കൊടുത്തു എന്നിട്ട് അവസാനമായി അയാള് ചോദിക്കാണ് സ്വർണ്ണ മെ വിടെ? ഇത് വള, ഇത് മാല, ഇത് കിരീടം അപ്പൊ സ്വർണ്ണ മെവിടെ? അപ്പൊ ഇയാൾക്ക് സ്വർണ്ണം എന്താണ് എന്ന് അറിയാത്തിടത്തോളം അയാള് സ്വർണ്ണത്തിനെ കാണുന്നില്ല. സ്വർണ്ണത്തിനെയാണ് കാണുന്നതെങ്കിലും സ്വർണ്ണത്തിനെ കാണുന്നില്ല. ഇതൊക്കെ ഏകദേശം ഉദാഹരണങ്ങൾ ആണ് ട്ടൊ. ഇതിനെയൊന്നും പാരമാർത്ഥികത്തിൽ യോജിപ്പിക്കാൻ പറ്റില്ല. ഇതൊക്കെ ഏകദേശം ഉദാഹരണങ്ങൾ ആണ്. അനുഭൂതി ഹൃദയത്തിൽ ഏർപ്പെടുമ്പോൾ ഉള്ളിൽ ഞാൻ എന്നുള്ള ബോധം തെളിഞ്ഞു വരുമ്പോൾ പുറമേക്ക് മുഴുവൻ അതു കാണും.  തായ് മാന സ്വാമികൾ ഒരിടത്ത് പറന്നു "തന്മയമായ് നി ട്ര നി ലൈ താനെ താൻ ആകി നിൻ ട്രാൽ നിന്മയമായ്  എല്ലാം നി കഴും പരാപരമേ" തന്റെ ഹൃദയത്തിൽ താൻ നിറഞ്ഞു നിന്നാൽ  കാണുന്നിടത്തൊക്കെ ഈശ്വരമയം. എന്നു വച്ചാൽ ഈശ്വരനാണ് ഉള്ളിലുള്ള സ്റ്റഫ്. അതിൽ നിലച്ചപ്പോൾ പുറത്തേക്ക് മുഴുവൻ അതാണ്. എന്നിട്ട് അത് എങ്ങനെ നിറഞ്ഞിരിക്കുന്നു എന്നു വച്ചാൽ പാക്കും ഇടം എങ്കും ഒരു  നീക്കം അര നിറകിന്റെ പരിപൂർണ്ണ ആനന്ദമേ " എന്നാണ്. എവിടെ നോക്കിയാലും, എവിടെ ദൃഷ്ടി വീണാലും എന്നു വച്ചാൽ ഒന്നു ചലിപ്പിക്കാൻ ഒരു സ്പേസ് വേണ്ടേ ഒരു സ്ഥലത്തു നിന്ന് ഒരു സ്ഥലത്തേക്ക്  ചലിക്കാൻ അതില്ല. ആ പരിപൂർണ്ണ ആനന്ദ വസ്തു എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അത് വിനാശമില്ലാത്തതാണ്. അതിന് നശിക്കാൻ പറ്റില്ല. ഏത് ജനിച്ചുവോ അതു നശിക്കും. ഇതു ജനനവും നാശവും ഇല്ലാത്ത വസ്തുവാണ്. സകല നാശവും ജനനവും ഒക്കെ അതിലാണ് സംഭവിക്കുന്നത്. അതിനു നാശം ഒന്നും ഇല്ല.
( നൊച്ചൂർ ജി ).
sunil namboodiri

No comments: