Monday, May 27, 2019

എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം....._ *
---------------------
_നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും...._ 

_ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ അടിസ്ഥാന ശില..._ 

_ഒരുവന്റെ ചീത്തപ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ച് അവനെ നമ്മള്‍ തള്ളിയാല്‍ ആ സാധുവിന്റെ ഭാവി എന്തായിരിക്കും.....?_

_അവനിലെ ശേഷിക്കുന്ന നന്‍മ കണ്ടെത്തി, അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍ അവനെ ഉന്നതനാക്കാന്‍ നമുക്ക് സാധിക്കും...._ 

_ശ്രീരാമന്‍, തന്റെ വനവാസത്തിനു കാരണക്കാരി എന്നറിഞ്ഞിട്ടും കൈകേയിയെ നമസ്‌കരിക്കാന്‍ തയ്യാറായി....._ 


_ഇതൊക്കെയാണ് മഹാത്മാക്കള്‍ നമുക്ക് കാട്ടിതന്നിട്ടുള്ളത്..........._

_ജീവിതത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എളുപ്പവഴി ഇത്തരം മഹാത്മാക്കളുടെ പാത പിന്തുടരുക എന്നുള്ളതാണ്...._ 

_മറ്റുള്ളവരിലെ ഈശ്വരീയ ഗുണങ്ങളെ ഉണര്‍ത്തുക വഴി നമ്മള്‍ നമ്മളിലെ ഈശ്വരീയ ഗുണങ്ങളെയാണ് ഉണര്‍ത്തുന്നത്...._ 

*_ഒരു ഗുരു തന്റെ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു..._* 
_സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആദ്യശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു..._ 

_ആ ഗ്രാമത്തില്‍ മുഴുവന്‍ ദുഷ്ടന്മാരാണ്. അവിടെ എല്ലാവരും കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണ്. അതിനാല്‍ ഞാന്‍ വേഗം തിരിച്ചുപോന്നു....._ 

_രണ്ടാമത്തെ ശിഷ്യന്‍ ഏറെനേരം കഴിഞ്ഞാണ് ഗ്രാമസന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്._ 

_ആ ഗ്രാമത്തില്‍ മുഴുവന്‍ നല്ല ആളുകളാണ്. ഇത്ര നന്‍മയുള്ളവരെ മറ്റെങ്ങും കാണാന്‍ കഴിയില്ല..._ 

_രണ്ടാമത്തെ ശിഷ്യന്റെ അഭിപ്രായം കേട്ട് ഗുരു അതിശയിച്ചു...._ 

_ആദ്യം വന്ന ശിഷ്യന്‍ അപ്പോള്‍ പറയാന്‍ തുടങ്ങി ഞാന്‍ ഒരുവീട്ടില്‍ ചെന്നപ്പോള്‍ ഒരു കൊലയാളിയെയാണു കണ്ടത്....._
_രണ്ടാമത്തെ വീട്ടില്‍ കൊള്ളക്കാരനാണ് താമസിക്കുന്നത്._ _മറ്റൊരുവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു വേശ്യ താമസ്സിക്കുന്നതുകണ്ടു. പിന്നെ എവിടെയും പോകാന്‍ തോന്നിയില്ല. ഞാന്‍ തിരികെപോന്നു._ 

_ഇതുകേട്ട ഗുരു രണ്ടാമത്തെ ശിഷ്യനോട് തന്റെ അഭിപ്രായം പറയുവാന്‍ ആവശ്യപ്പെട്ടു._ 

_അയാള്‍ പറഞ്ഞു:_ 

_ആ വീടുകളിലെല്ലാം ഞാനും പോയിരുന്നു. കൊള്ളക്കാരന്റെ വീട്ടില്‍ ഞാന്‍ കണ്ട കാഴ്ച എന്താണെന്നോ?_ 

_അയാള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. പട്ടിണികിടക്കുന്നവരെ കണ്ടെത്തി അവര്‍ക്കു വയറുനിറയെ ആഹാരം നല്കുന്നു._ 

_രണ്ടാമത്തെ വീട്ടില്‍ ഒരു കൊലയാളിയാണ് താമസിക്കുന്നതെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ, ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അയാള്‍ റോഡില്‍ വീണുകിടക്കുന്ന ഒരു സാധുമനുഷ്യനെ ശുശ്രൂഷിക്കുന്നു. കൊലയാളിയാണെങ്കിലും മനുഷ്യത്വം ബാക്കിയുണ്ട്._ 

_മൂന്നാമത് ഞാന്‍ കയറിച്ചന്നത് മേല്‍പ്പറഞ്ഞ വേശ്യയുടെ വീട്ടിലാണ്. അവിടെ മൂന്നുനാലു കുട്ടികളെ കണ്ടു. വേശ്യ എടുത്തു വളര്‍ത്തുന്ന അനാഥ ശിശുക്കളാണ് അവര്‍. ഗ്രാമത്തില്‍ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയപ്പടുന്നവരില്‍പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ?_ 

_എനിക്ക് ആ ഗ്രാമത്തെക്കുറിച്ച് മതിപ്പാണ്._

*_എവിടെയും ദുഷ്ടത മാത്രമേയുള്ളൂ എന്നുപറഞ്ഞ് നമ്മള്‍ പിന്തിരിയരുത്....._*

*_എവിടെയും നിറഞ്ഞ അന്ധകാരം കണ്ട് ഇരുട്ടിനെ പഴി പറയരുത്._* 

*_നമ്മുടെ കയ്യിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക......_* 

*_ഈ ചെറിയ മെഴുകുതിരി നാളംകൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്ന് വിഷമിക്കേണ്ടതില്ല._ _അതു തെളിച്ചുകൊണ്ട് മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്ക് പ്രകാശം നല്കും......._*

*_അതിനാല്‍ സ്‌നേഹമാകുന്ന ദീപം കൊളുത്തൂ, മുന്നോട്ട് നീങ്ങൂ. നല്ലവാക്കും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ നന്‍മകളും നമ്മില്‍ വന്നു നിറയും. ..................._*

No comments: