ഭഗവദ് ഗീതാ - സാംഖ്യയോഗം - 81
ഈ ജഗത്ത് മുഴുവൻ ഏതിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അതിനെ ഹേ അർജ്ജുനാ അവിനാശിയായ തത്വം എന്നു അറിയൂ. അത് തീർന്നു പോവുകയേ ഇല്ല. അതിനെ എങ്ങിനെ നശിപ്പിക്കാൻ പറ്റും? എന്തുകൊണ്ടു നശിപ്പിക്കും? എവിടെ നശിപ്പിക്കും? അതിനെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനെ യാതൊന്നും ചെയ്യാൻ പറ്റില്ല . ആരും ചെയ്യില്ല ഞാൻ ചെയ്യും എന്നു പറഞ്ഞു ഒരാൾ പൊന്തിയാൽ ആ ചെയ്യുന്നവനും ഇതു തന്നെ. ആ ബ്രഹ്മം തന്നെയാണ്. അയാൾ എവിടെ നശിപ്പിക്കും? നശിപ്പിക്കുന്ന വൻ, നശിപ്പിക്കപ്പെടുന്ന വസ്തു എന്ന രണ്ടേ അവിടെ ഇല്ല. അതു കൊണ്ട് അതിനെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. എന്ന് പാരമാർത്ഥികത്തിനെപ്പറഞ്ഞു. പാരമാർത്ഥിക ദശയിൽ ഇവിടെ ഒന്നും ജനിക്കുന്നില്ല ഒന്നും നശിക്കിണില്ല ഇതാണ് വൈശാരദീ ബുദ്ധി എന്ന് ഭാഗവതത്തിലും ഗൗഡ പാദ കാരിക യിലും ഒക്കെ വരും. വൈശാരദീ ബുദ്ധി എന്നാണ്. "വൈശാരദ്യം തു വൈനാസ്തി ഭേദേ വിച ര താം സദാം'' ഗൗഡ പാദാചാര്യർ പറഞ്ഞു എല്ലാം വേറെ വേറെ അനേക വസ്തുക്കൾ ഉണ്ട് എന്നു കരുതുന്നവർക്കു ബുദ്ധി യില് ഈ വിശാരദ ഭാവം വരില്ലാ എന്നാണ്. തെളിഞ്ഞ ഭാവം, നിറഞ്ഞ ഭാവം വരില്ല. ആര് ഈ ജനന മരണ ശൂന്യമായ തത്വത്തിനെ അറിഞ്ഞിരിക്കുന്നുവോ , ഇവിടെ ഒന്നും സംഭവിക്കിണില്ല . ഒരു മഹാത്മാവ് അദ്ദേഹം ഇടക്കിടക്ക് പറയും അദ്ദേഹത്തിനെ കാണാൻ ഒരു പത്തു പേരായിട്ടു പോയി. അപ്പൊ അദ്ദേഹം പറഞ്ഞു നിങ്ങൾ ഒക്കെ ഇപ്പൊ ഇവിടെ വന്നിട്ടുണ്ട് നിങ്ങളാരും വന്നിട്ടില്ല ഇവിടെ ഒന്നും സംഭവിക്കിണില്ല . എല്ലാവരും പുറപ്പെടാൻ തുടങ്ങിയപ്പോഴും അദ്ദേഹം പറഞ്ഞു നിങ്ങൾ ഒക്കെ ദാപുറപ്പെടാൻ പോണൂ പക്ഷെ നിങ്ങള് എവിടെയും പോവാൻ പോണില്ല. ഒന്നും ആരും വന്നിട്ടും ഇല്ല പോണും ഇല്ല. ഇതെന്തിനാ അറിയുമോ ഇങ്ങനെ പറയണത് ഒരു വികാരവും ഉണ്ടാവാതിരിക്കാൻ. അല്ലെങ്കിൽ വരുമ്പോൾ സന്തോഷം പോകുമ്പോൾ ദുഃഖം ഒക്കെ ഉണ്ടാവും. ഇവിടെ ഒന്നും സംഭവിക്കിണില്ല എന്ന പാരമാർത്ഥിക സത്യം അറിഞ്ഞാൽ യാതൊന്നും കൊണ്ടും മനസ്സ് ചലിക്കില്ല ഒരേ സ്ഥിതി യില് നിൽക്കും . അപ്പൊ അവ്യയമാണ് ആ തത്വം. ആ അവ്യയ തത്വത്തിന് ഏററക്കുറവുകൾ ഒന്നും ഇല്ല. അതിൽ തളർച്ചയും വളർച്ചയും ഒന്നും ഇല്ല. ആര് ഈ അവ്യയ തത്വത്തിനെ അറിയുന്നുവോ അവനും അവ്യയ നായിട്ടു തീരും.
(നൊച്ചൂർ ജി .
sunil namboodiri
No comments:
Post a Comment