ശ്രീമദ് ഭാഗവതം 156*
ഈ നാരായണ കവച രക്ഷ ധരിച്ചാൽ സകലഉപദ്രവും നമ്മളെ വിട്ടു പോകും. ഉപദ്രവം ന്നാൽ ന്താ? വെറുതെ ഇരിക്കാൻ സമ്മതിക്കാതെ മനസ്സിലുണ്ടാവുന്ന വിഷമങ്ങളാണല്ലോ ഉപദ്രവം. ആ ഉപദ്രവം ഒക്കെ പോയി സദാ ശാന്തി ണ്ടാവും.
ഈ നാരായണ കവചത്തിനെ വിശ്വരൂപൻ ദേവന്മാർക്ക് ഉപദേശിച്ചു കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് ഒരു യാഗം നടത്തി. വിശ്വരൂപൻ ദേവന്മാർക്ക് വേണ്ടി ആണ് പൗരോഹിത്യ കർമ്മം ചെയ്യണത്. പക്ഷേ ദേവന്മാർക്ക് ഹവിർഭാഗം അർപ്പിക്കുമ്പോ automatic ആയിട്ട് അസുരന്മാർക്ക് പോകും. അത് നിർത്തിയില്ല ഇന്ദ്രായ സ്വാഹാ എന്ന് പറയുന്നതോടൊപ്പം വേറെ ചിലതൊക്കെ പറയും.
നമുക്കൊക്കെ ഇതേപോലെ മൂന്നും നാലും അഞ്ചും തല ണ്ടേ.വായ കൊണ്ട് ഒന്ന് പറയും മനസ്സ് കൊണ്ട് ഒന്ന് ചിന്തിക്കും. ബുദ്ധി കൊണ്ട് വേറെ വിശകലനം നടത്തും. അസുരന്മാർക്കും പോകുന്നു ഒരു ഭാഗം. ഇന്ദ്രൻ കോപിച്ചു. പരിസരം മറന്നു പോയി. കോപം വന്നാൽ അങ്ങനെ ആണ്. ഒക്കെ മറന്നു. വിശ്വരൂപൻ ഗുരു ആണെന്നൊന്നും വിചാരിച്ചില്ല്യ. സഹോദരൻ ആണെന്ന് വിചാരിച്ചില്ല്യ ബ്രാഹ്മണനാണെന്ന് ചിന്തിച്ചില്ല്യ തല അങ്ങട് വെട്ടി. മഹാപാതകം സംഭവിച്ചു.
ആ പാതകത്തിനെ പിരിച്ചു കൊടുത്തു ഇന്ദ്രൻ .ഇത് താത്വികമായ ഒരു കഥ ആണ്. സ്ത്രീകൾക്ക് കൊടുത്തു. മരങ്ങൾക്ക് കൊടുത്തു. ഭൂമിയ്ക്കു കൊടുത്തു. ജലത്തിന് കൊടുത്തു ഇങ്ങനെ പലവിധത്തിലും ഈ പാപത്തിനെ പിരിച്ചു കൊടുത്തു.
പക്ഷേ ഇന്ദ്രൻ അതോടുകൂടെ രക്ഷ പെട്ടില്ല്യ. വിശ്വരൂപന്റെ അച്ഛൻ ത്വഷ്ടാവ് കോപിച്ചു . എന്റെ മകനെ പുരോഹിതനായിട്ട് വിളിച്ചു കൊണ്ട് പോയി അപമാനിച്ചു കൊല്ലുകയും ചെയ്തു. ഇന്ദനെ കൊല്ലുന്ന ഒരാളുണ്ടാവട്ടെ എന്ന് പറഞ്ഞു യാഗം ചെയ്തു. യാഗത്തിൽ നിന്ന് അതിഭയങ്കരനായ ഒരു ഒരു സത്വം പൊന്തി വന്നു. വൃത്രൻ.
പക്ഷേ യാഗം ചെയ്യുമ്പോ മന്ത്രത്തിന്റെ സ്വരം അല്പം മാറി പോയി. ഇന്ദ്രനെ ശത്രു ആക്കി ക്കൊണ്ട് ഒരാൾ ജനിക്കട്ടെ എന്നാണ് പ്രാർത്ഥിച്ചത്. ഇന്ദ്രനെ കൊല്ലുന്നവൻ ജനിക്കട്ട എന്ന് പ്രാർത്ഥിച്ചാണ് അർപ്പിച്ചത്. പക്ഷേ ഇന്ദ്രനാൽ കൊല്ലപ്പെടുന്നവൻ എന്ന് സ്വരം പിഴച്ചു മാറിപ്പോയീന്നാണ്. ഏതായാലും പ്രാരബ്ധം. പക്ഷേ അതിഭയങ്കരനായ ഒരു അസുരൻ വൃത്രൻ അവിടെ പൊന്തി വന്നു.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment