Monday, May 27, 2019



ആത്മാവിനെ അറിഞ്ഞയാളിൽ നിന്ന് കേൾക്കുന്നതിന് ബലം ണ്ട്. കേട്ടു കൊണ്ടേ ഇരിക്കുമ്പോൾ നമുക്കും അനുഭവം ണ്ടാവും. അത് മനസ്സിലാക്കാനുള്ളതല്ല. കേട്ട് കൊണ്ടേ ഇരിക്കുമ്പോൾ നമ്മളറിയാതെ നമ്മളുടെ ഉള്ളിൽ നിന്നും അജ്ഞാനം കുറച്ച് കുറച്ചായിട്ട് ചെത്തി ചെത്തി പോകും. ഉൾകാഴ്ച ണ്ടായിക്കൊണ്ടിരിക്കും. അപ്പോ ആദ്യമായി വേണ്ടത് ശ്രോതവ്യ: ആത്മതത്വശ്രവണം. 

കേട്ട് കഴിഞ്ഞിട്ട് തനിച്ചിരുന്ന് മനനം. മനനം എന്ന് വെച്ചാൽ ഈ കേട്ടതിനെ അനുസന്ധാനം ചെയ്യുക. ക്രമേണ ധ്യാനം. നിദിദ്ധ്യാസിതവ്യ: ധ്യാനം എന്താണെന്ന് ചോദിക്കയേ അരുത്. അത് തനിയെ ണ്ടാവുന്നതാണ്. ധ്യാനം എന്നത് സ്വരൂപദർശനമാണ്. ശ്രവണം ചെയ്ത് ചെയ്ത് ചിത്തവൃത്തികൾ അടങ്ങി അടങ്ങി വരുമ്പോൾ ധ്യാനം തെളിഞ്ഞു തെളിഞ്ഞു വരും. അപ്പോൾ എല്ലാവരുടേയും ഉള്ളിലുള്ള ധ്യാനം പ്രകാശിച്ചു വരും.

ഈ സത്യം കണ്ടെത്തിയ ആചാര്യന്മാർ, ജീവന്മുക്തന്മാർ, ജ്ഞാനികൾ അവരുടെ ശരീരം നില്ക്കണത് ഈ സത്യം നമ്മളെ ശ്രവിപ്പിക്കാൻ വേണ്ടീട്ടാണ്. കേൾപ്പിക്കാൻ വേണ്ടീട്ടാണ്.
ശ്രീനൊച്ചൂർജി.
lakshmi prasad

No comments: