Wednesday, May 22, 2019

നീര്‍മാതളം

Tuesday 22 January 2019 3:52 am IST
ബൊട്ടാണിക്കല്‍ നാമം: Crateva magna
സംസ്‌കൃതം: വരുണ, പശുഗന്ധ
തമിഴ്: മരലിംഗ
എവിടെ കാണാം:   ഇന്ത്യയില്‍  ഉടനീളം, വരï പ്രദേശങ്ങളിലെ പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ക്ക് അരികില്‍ ധാരാളം കാണാം. ഇതിന്റെ കായ വഴുതനങ്ങ കറിവയ്ക്കുന്നതു പോലെ കറിവച്ച് ഉപയോഗിക്കാം. 
പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 
ഔഷധപ്രയോഗങ്ങള്‍:  ഇത് വരുണാദിഗണ ഔഷധങ്ങളില്‍ വരുന്നതാണ്. മൂത്രസംബന്ധമായ എല്ലാ രോഗങ്ങളിലും നീര്‍മാതളത്തൊലി ഉപയോഗിക്കുന്നു. നീര്‍മാളത്തൊലി, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ഞാറത്തൊലി, പൊന്‍കൊരണ്ടി വേര്, ഉണക്കമഞ്ഞള്‍ ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അഞ്ചു തുള്ളി തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ രണ്ടു മാസം കൊണ്ട് പ്രമേഹം നിയന്ത്രണ വിധേയമാകും. നീര്‍ മാതളത്തൊലി, ഞെരിഞ്ഞില്‍ സമൂലം, തഴുതാമ വേര്, കല്ലൂര്‍ വഞ്ചി, ചെറൂള ഇവ ഓരോന്നും  15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്   100 മില്ലി വീതം ഇരുണ്ട നിറമുള്ള ചവര്‍ക്കാരം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ ഒരു മാസം കൊണ്ട് വൃക്കയിലെ കല്ല് ഭേദമാകും.
 നീര്‍മാതളത്തൊലി ഇടിച്ചു പിഴിഞ്ഞ നീര്, 20 മില്ലി വീതം 20 മില്ലി തേങ്ങാപ്പാലും അഞ്ചു മില്ലി നറുനെയ്യും ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം രണ്ടു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ വാതം ശമിക്കും. 
നീര്‍മാതളത്തിന്റെ ഇല, കരിനൊച്ചയില, ഉമ്മത്തിന്റെ ഇല, എരുക്കില, മുരിങ്ങയില, വാതക്കൊടിയില, ആവലിന്റെ ഇല, ആവണക്കിന്റെ ഇല, പഴുത്ത തേങ്ങ ചുരണ്ടിയത്, ഇവ ഓരോന്നും 50 ഗ്രാം വീതം എള്ളെണ്ണ, വേപ്പെണ്ണ, കരിങ്ങോത്തെണ്ണ, കടുകെണ്ണ, ഇലിപ്പയെണ്ണ, ഇവയോരോന്നും 20 മില്ലി വീതം ചേര്‍ത്ത്  നന്നായി വേവിച്ച് കിഴികെട്ടി, കിഴി എണ്ണയില്‍ ചൂടാക്കി, ദിവസം അരമണിക്കൂര്‍ വീതം  ചെറുചൂടോടെ  പിടിച്ചാല്‍ വാതരോഗിയുടെ വേദനയും നീരും ശമിക്കും. ഇതാണ് ഇലക്കിഴി.

No comments: