ക്ഷമിക്കാനുള്ള കരുത്താണ് യഥാര്‍ത്ഥകരുത്ത്*
---------------------
വീട്ടുകാരിയുടെ/വീട്ടുകാരന്റെ നാവ് കത്തിപോലെ മുറിവേല്പിക്കുമ്പോള്‍ എന്തു ചെയ്യും?
സോക്രട്ടീസിന്റെ ജീവിതത്തിലെ ഒരു സംഭവം കേള്‍ക്കൂ.
“സോക്രട്ടീസിന്റെ ഭാര്യ, സാധുവെങ്കിലും മുന്‍കോപി... തത്വജ്ഞാനിയായ ഭര്‍ത്താവ് പലപ്പോഴും വീട്ടുകാര്യങ്ങള്‍ക്ക് ഉപകരിക്കാറില്ല. അദ്ദേഹം എപ്പോഴും ചിന്തയിലോ, അല്ലെങ്കില്‍ ചര്‍ച്ചയിലോ ആയിരിക്കും. പലപ്പോഴും വീട്ടുകാര്യങ്ങള്‍ പലതും മുടങ്ങും .
ഒരിക്കല്‍ സോക്രട്ടീസി തന്നെ കാണാന്‍ വന്നവരോട് ഗഹനമായ കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്ന സമയം . വളരെയേറെ സമയം അവരുടെ സംസാരം നീണ്ടു പോയി.
ഭാര്യയ്ക്ക് ക്ഷമ കെട്ടു. അവര്‍ എല്ലാവരും കേള്‍ക്കെ ഭര്‍ത്താവിനെ കുറെ ശകാരിച്ചു. ടോള്‍സ്റ്റോയി മൗനം പൂണ്ടതേയുള്ളൂ. ഭാര്യയ്ക്ക് അപ്പോള്‍ കോപം കലശലായി. അവര്‍ അടുക്കളയിലേക്ക് തിരിച്ചുപോയി.
പാത്രങ്ങള്‍ വലിച്ചെറിയുന്ന ശബ്ദം അകത്ത് ഇടിവെട്ടും പോലെ മുഴങ്ങി.
സോക്രട്ടീസി നിശബ്ദമായിരുന്നതേയുള്ളു.
ആ മൗനം ഭാര്യയെ കൂടുതല്‍ കോപിഷ്ഠയാക്കി. അടുത്തനിമിഷം അവള്‍ ബക്കറ്റില്‍ വെള്ളവുമായി വന്ന് സോക്രട്ടീസിന്റെ തലയിലേയ്ക്ക് നീട്ടി ഒഴിച്ചു, അപ്പോള്‍ സോക്രട്ടീസി മെല്ലെ സുഹൃത്തുക്കളോടു പറഞ്ഞു,
“ഇടിവെട്ടിയാല്‍ മഴ പെയ്യാറുണ്ട്.”
ക്ഷമിക്കാനുള്ള കരുത്താണ് യഥാര്‍ത്ഥ കരുത്ത്. ദുര്‍ബലരാണ് പെട്ടെന്ന് വികാരങ്ങൾക്ക് അടിമയാകുക. വികാരാധീനയായി തുള്ളുന്ന ജീവിത പങ്കാളിയെ തല്ലുന്നതോ ശകാരിക്കുന്നതോ അല്ല പൗരുഷം, ധീരത. അവിടെ ക്ഷമയെന്ന ആയുധം പ്രയോഗിക്കാന്‍ കരുത്തു കാണിക്കണം. അതേ നാണയത്തില്‍ പ്രതികരിച്ചാല്‍ അതിന്റെ വരും വരായ്കകള്‍ അനുഭവിക്കേണ്ടത് സ്വയം തന്നെയല്ലേ. ആലോചിക്കൂ................
ReplyForward
|
No comments:
Post a Comment