Wednesday, May 22, 2019

ഭാഗവത വിചാരം*
             *_PART-4 EPISODE-199*
        *ദശമ സ്കന്ധം* 
        _ദശമോഽദ്ധ്യായഃ_

*By KSV KRISHNAN Ambernath Mumbai

ഐശ്വര്യാദികൾ കൂടി വരുമ്പോൾ, അതിൽ മദമുണ്ടാകുന്ന മനുഷ്യന്റെ നിത്യാനിത്യ വിവേകം കുറഞ്ഞു വരുന്നു. ശരീരത്തെ അജ്ഞാനം കൊണ്ട് ഞാനാണെന്ന് ധരിച്ച് അതിനെ പോഷിപ്പിക്കാനും സുഖിപ്പിക്കാനും സദാ പരിശ്രമിക്കും. അതിനുവേണ്ടി പ്രാണികളെ ദയയില്ലാതെ ഹിംസ (നല്ല രുചിയുള്ള ഭക്ഷണത്തിനായി) ചെയ്യും. 

ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനും അവയാഗ്രഹിച്ചതൊക്കെ നടത്തി കൊടുക്കാനും മദോന്മത്തരായി എന്തു അധർമ്മ പ്രവൃത്തികളും ചെയ്യും. അതിനായി കൈയ്യിലുള്ള ധനാദി സമ്പത്തുകളെ ഉപയോഗിക്കും. 

*മന്യമാനൈരിമാം ദേഹമജരാമൃത്യു നശ്വരം* നാരദ മഹർഷി പറയുന്നു ഈ ശരീരത്തെ ഞാനാണെന്ന് ധരിച്ച്, ഈ ശരീരം ഇന്നല്ലെങ്കിൽ നാളെ ജരാനരകൾ ബാധിച്ചു ക്ഷയിച്ചു നശിക്കുന്നതാണെന്ന് മനസ്സിലാക്കാതെ, അത് എന്നെന്നും നിലനിൽക്കുന്നതാണെന്നും, അതിനെ സുഖിപ്പിച്ചാൽ അത് തനിക്കും നിരന്തരമായ സുഖം തരുമെന്നും തെറ്റിദ്ധരിച്ച് അതിനെ പോഷിപ്പിക്കാൻ ശ്രമിക്കും. 

ഇപ്രകാരം പ്രവൃത്തിക്കുന്നത് ദേഹബുദ്ധിയിൽ മദോന്മത്തരായിരിക്കുന്നവരാണ്. ധനാദി ഐശ്വര്യങ്ങളൊക്കെ ഉണ്ടെങ്കിലും ആത്മജ്ഞാനികളായ അംബരീഷനെ പോലുള്ള ഭക്തന്മാർ ഇക്കൂട്ടത്തിൽ പെടുന്നില്ല.

*ദേവസംജ്ഞിതമപ്യന്തേ*
*കൃമിവിഡ്ഭസ്മസംജ്ഞിതം*
*ഭൂതധ്രുക് തത്കൃതേ സ്വാർത്ഥം*
*കിം വേദ നിരയോ യതഃ* (10.10.10)

No comments: