ഇത്തരം അറിവുകൾ നമ്മെ നന്മയിലേക്ക് നയിക്കുന്നവ തന്നെ ആത്മാ വൈ പുത്രനാമാസി. പിതാവിന്റെ ആത്മാവ് തന്നെയാണ് പുത്രൻ കൗഷീതകി ബ്രാഹ്മണോപനിഷത്തിൽ ഈ സന്ദർഭത്തിൽ പിതാവ് പുത്രനിലേക്ക് ആത്മചൈതന്യം സംക്രമിപ്പിക്കുമ്പോൾ പിതാവ് ചൊല്ലേണ്ട മന്ത്രവും സ്വീകരിക്കുന്ന പുത്രൻ ചൊല്ലേണ്ട മന്ത്രവും മറ്റും വിശദീകരിക്കുന്നുണ്ട്. ഏതായാലും ഭാരതത്തിലെ മഹത്തായ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന വളരെ വലിയ ഒരു കാര്യമാണത്.വാർദ്ധക്യാവസ്ഥയിലു ള്ള മാതാപിതാക്കളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും മരണാനന്തരം ആത്മശാന്തിക്കുള്ള കർമ്മങ്ങൾ ചെയ്യാനും പോലും മടി കാട്ടുന്നവർക്ക് എന്തു ശ്രേയസ്സാണുണ്ടാവുക? ഭാഗവതത്തിൽ ദശമത്തിൽ കംസവധാനന്തരം ശ്രീകൃഷ്ണഭഗവാൻ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഹരേ കൃഷ്ണ --കാരക്കാട്
[17/05, 15:01] Madhavan Namb: ബ്രഹ്മം= വേദം ..പരമ്പരാപ്രാപ്തമായ വേദശാഖ...അത് ഉരുവിട്ട് പഠിച്ച് സ്വാധ്യായമായി ആ ശബ്ദസ്വരൂപമായ ഈശ്വരനെ നിരന്തരമുപാസിക്കുന്നവരാണ് "ബ്രാഹ്മണൻ". ബ്രഹ്മത്തെ ഉപാസിക്കുന്നവൻ....അർത്ഥം(വാക് യങ്ങളിൽ പാണ്ഡിത്യംകൊണ്ട് ആരോപിക്കുന്ന ആശയം) അറിയാതെ തന്നെ ഉച്ചരിച്ച് ഒപ്പം കേട്ട് കേവലമായ വർണ്ണാനുപൂർവിയിൽ മുഴുകുന്ന നിർഗുണബ്രഹ്മോപാസനാസംപ്രദായം... .ഇതു തുടരുന്നവരാണ് നാം.....
[18/05, 21:30] Madhavan Namb: ജീവിത്വാ ജന്മഭോഗേന ന സീദേയുഃ ക്വചിദ്ധ്രുവം
തണ്ഡുലാന്മുഷ്ടിഭിഃ ഷൾഭിഃ പചേജ്ജ്യേഷ്ഠോ ഗൃഹീ ഗൃഹേ
അഗ്നിഗുർവ്വതിഥിപ്രേഷ്ഠഭിക്ഷുഭ് യോ മുഷ്ടിപഞ്ചകം
വിഭജ്യൈകേന ബിഭൃയാദാത്മാനം ഗൃഹിണം സുതാൻ
അർത്ഥം: ഗൃഹസ്ഥനായ ജ്യേഷ്ഠൻ (ഇല്ലത്ത് മൂസ്സ്) ചെലവിന് വകയുള്ളതിനെ ആറാക്കി ഭാഗിയ്ക്കണം. അതിൽനിന്ന് മുൻപറഞ്ഞ അഗ്നി, ഗുരു, അതിഥി, ബന്ധു, ഭിക്ഷു ഇവർക്ക് ഓരോ ഭാഗം കൊടുത്ത് ബാക്കിയുള്ള ആറാമത്തെ ഭാഗം കൊണ്ട് തന്നേയും കുട്ടികളേയും ദാസന്മാരേയും ദാസികളേയും പശുക്കളേയും പശുക്കുട്ടികളേയും അനുജന്മാരേയും അനുജന്മാർക്ക് ഇഷ്ടപ്പെട്ടവരേയും ഭരിയ്ക്കണം. (ശാ.സ്മൃ, അ 1,പാ 2, ശ്ലോ 12,13)
[21/05, 21:38] Madhavan Namb: *തൈത്തിരീയോപനിഷത്ത്*
_(ശിക്ഷാവല്ലി)_
*ഒന്നാം അധ്യായം*
*അനുവാകം പതിനൊന്ന്*
*ഓം ശ്രീ ഗുരുഭ്യോ നമഃ*
*ശ്ലോകം-1*
*വേദമനൂച്യാചാര്യോന്തേവാസിനമനു ശാസ്തി. സത്യംവദ, ധർമംചര, സ്വാധ്യായാന്മാ പ്രമദഃ, ആചാര്യായ പ്രിയം ധനമാഹൃത്യ പ്രജാതന്തും മാ വ്യവച്ഛേത്സീഃ. സത്യാന്ന പ്രമദിതവ്യം, ധർമാന്ന പ്രമദിതവ്യം കുശലാന്ന പ്രമദിതവ്യം, ഭൂത്യൈ ന പ്രമദിതവ്യം സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം ദേവപിതൃകാര്യാഭ്യാം ന പ്രമദിതവ്യം, മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ.*
*സാരം*
വേദം പഠിപ്പിച്ചതിനുശേഷം ഗുരുശിഷ്യനോട് ഉപദേശിക്കുന്നതാണിത്. സത്യം പറയുകയും ധർമ്മം അനുഷ്ഠിക്കുകയും ചെയ്യണം. പഠനത്തിൽ തെറ്റ് വരുത്തരുത്. ഗുരുവിന് ഇഷ്ടധനം കൊടുത്ത് സന്താനപരമ്പര നിലനിർത്തണം: ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള വിഷയങ്ങളിൽ നിന്നു മാറരുത് ഐശ്വര്യത്തിന് ഉപകരിക്കുന്ന കർമ്മങ്ങളിൽ നിന്നും അധ്യാപനത്തിൽ നിന്നും അധ്യായനത്തിൽ നിന്നും ദേവപിതൃ കർമങ്ങളിൽ നിന്നും മാറരുത്. മാതാവാകുന്ന ദേവനോടുകൂടിയവനായിത്തീരുക. പിതാവാകുന്ന ദേവനോടും ഗുരുവാകുന്ന ദേവനോടും അതിഥിയാകുന്ന ദേവനോടും കൂടിത്തീരുക................... .....
✍🏻അജിത്ത് കഴുനാട്
No comments:
Post a Comment