Wednesday, May 22, 2019

കൃഷ്ണക്രാന്തി

Tuesday 10 July 2018 1:00 am IST
കൃഷ്ണക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധിമാന്ദ്യം ഓര്‍മ്മക്കുറവ് എന്നിവ കുറയുകയും ചെയ്യും. എല്ലാവിധ ആന്തരിക രക്തസ്രാവം പ്രത്യേകിച്ച് തലച്ചോറിലെ രക്തസ്രാവം എന്നിവയ്ക്ക് ഈ ഔഷധക്കൂട്ട് രണ്ടാഴ്ചകാലം തുടര്‍ച്ചയായി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.
ബോട്ടാണിക്കല്‍ നാമം: Evolvulus alsinoides
സംസ്‌കൃതം: നീല പുഷ്പി, വിഷ്ണു ഗന്ധി, അഞ്ജന പുഷ്പ
തമിഴ്: വിഷ്ണുക്രാന്തി
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരï സമതല പ്രദേശങ്ങളിലും പാറക്കെട്ടുകളിലെ മണ്‍തുരുത്തുകളിലും വയല്‍ വരമ്പുകളിലും കാണപ്പെടുന്നു.
60 ഗ്രാം കൃഷ്ണക്രാന്തി സമൂലം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായമാക്കി കാല്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത്് രണ്ടു നേരം വീതം മൂന്ന് ദിവസം സേവിച്ചാല്‍ എത്ര ശക്തമായ പനിയും ഭേദമാകും.
ഈ കഷായത്തില്‍ നിന്ന് നൂറ് മില്ലി എടുത്ത് 100 മില്ലി പശുവിന്‍ പാലു ചേര്‍ത്ത് വീണ്ടും കുറുക്കി നൂറു മില്ലിയാക്കി വറ്റിച്ച് ശര്‍ക്കരയും ചേര്‍ത്ത് രണ്ട് നേരം വീതം 7 ദിവസം സേവിച്ചാല്‍ ഇടവിട്ടുള്ള പനിയും ശമിക്കും.
കൃഷ്ണക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധിമാന്ദ്യം ഓര്‍മ്മക്കുറവ് എന്നിവ കുറയുകയും ചെയ്യും. എല്ലാവിധ ആന്തരിക രക്തസ്രാവം പ്രത്യേകിച്ച് തലച്ചോറിലെ രക്തസ്രാവം എന്നിവയ്ക്ക് ഈ ഔഷധക്കൂട്ട് രണ്ടാഴ്ചകാലം തുടര്‍ച്ചയായി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.
 കൃഷ്ണക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി വീതം ദിവസം രണ്ട് നേരം സേവിച്ചാല്‍ കുടലിലെ വൃണങ്ങള്‍, പരുക്കള്‍ എന്നിവ  ഇല്ലാതാകുകയും രക്താതിസാരം ശമിക്കുകയും ചെയ്യും.
 കൃഷ്ണക്രാന്തി, ബ്രഹ്മി, വയമ്പ്, ഉണക്കമഞ്ഞള്‍, ഇരട്ടി മധുരം, ചെറുകടലാടി വേര് വെളുത്ത ശംഖുപുഷ്പം ഇവ സമൂലം ഉണക്കിപ്പൊടിച്ചത് ഒരു സ്പൂണ്‍ വീതം പാലില്‍ ചേര്‍ത്ത് ഗര്‍ഭിണികള്‍ ഒന്നാം മാസം മുതല്‍ പത്താം മാസം വരെ ദിവസവും കിടക്കുന്നതിന് മുന്‍പ്് സേവിക്കുക. പ്രസവശേഷം കുട്ടി മുലപ്പാല്‍ കുടിക്കുന്നതു വരെ അമ്മയും പിന്നീട് മൂന്നാം മാസം മുതല്‍ കുഞ്ഞും ഇതു കഴിച്ചാല്‍ കുഞ്ഞിന് ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും എന്തു കേട്ടാലും ശ്രവണമാത്രയില്‍ തന്നെ ഗ്രഹിക്കാനുള്ള കഴിവ് ഉണ്ടാകുകയും ചെയ്യും. ഔഷധപ്പൊടി തുണിയില്‍ കിഴികെട്ടി പാലില്‍ മുക്കി പിഴിഞ്ഞ് വേണം കുഞ്ഞിന്  കൊടുക്കുവാന്‍.
 കൃഷ്ണക്രാന്തി ഉണക്കിപ്പൊടിച്ചത് രണ്ടരഗ്രാം വീതം ദിവസവും പാലില്‍ സേവിച്ചാല്‍ ഭ്രാന്ത്, ചുഴലി, ഞരമ്പ് സംബന്ധമായ ബലഹീനതകള്‍, സ്ത്രീകളുടെ അമിത രക്തസ്രാവം ഇവയ്ക്ക് ശമനമുണ്ടാകും. 
ചെങ്കണ്ണ് ഉള്ളവര്‍ കൃഷ്ണക്രാന്തി ഇടിച്ചു പിഴിഞ്ഞ നീര് രണ്ട് നേരം കണ്ണില്‍ തളം കെട്ടി നിര്‍ത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ഇത് പൂര്‍ണമായി ഇല്ലാതാകും. 
കൃഷ്ണക്രാന്തി അര കിലോ ഇടിച്ച് പിഴിഞ്ഞ് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മൂന്ന് ദിവസം പുളിപ്പിച്ച് വാറ്റിയെടുക്കുന്ന ദ്രാവകം സേവിച്ചാല്‍ നാഡി ബലഹീനത മാറിക്കിട്ടുകയും ശുക്ലവര്‍ദ്ധനയുണ്ടാവുകയും ചെയ്യും. 
കൃഷ്ണക്രാന്തി സമൂലം അരച്ച് നാവില്‍ തൊട്ടുകൊടുക്കുന്നത് കുട്ടികളിലുണ്ടാകുന്ന ശൂല, കൃമിശല്യം തുടങ്ങിയ നാനാവിധ ഉദരരോഗങ്ങള്‍ ഇല്ലാതാക്കും. 
കൃഷ്ണക്രാന്തി, കൃഷ്ണതുളസി എന്നിവ സമൂലം മുപ്പത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ചത് നൂറ് മില്ലി വീതം ദിവസവും അര സ്പൂണ്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കത്തോടു കൂടിയുള്ള പനി അഥവാ പിത്തജ്വരം മൂന്ന് ദിവസം കൊണ്ട് ഭേദമാകും.

No comments: