Tuesday, May 28, 2019

ഒരാൾ  ആത്മീയമായി ഉയരാൻ തുടങ്ങുമ്പോൾ തന്നെ മറ്റൊരു ശക്തി അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമം തുടങ്ങുന്നു.
ഇതിനെ മായ എന്നു വിളിക്കാം.
ചിലർ ആത്മീയ പുസ്തകങ്ങളോ പ്രഭാഷണ ങ്ങളോ  കേട്ടുകൊണ്ട് അതിനനുസരിച്ചു തങ്ങളുടെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു.അപ്പോൾ തങ്ങളുടെ കർമ്മ മേഖലയിലും കുടുംബത്തിലും പ്രശ്നങ്ങൾ  തലപൊക്കാൻ തുടങ്ങും.അപ്പോൾ  ആത്മീയ സാധനകൾ ശക്തമാക്കുന്നു.പക്ഷെ മറുഭാഗം  ശക്തി യോടെ തിരിച്ചടിക്കുന്നു ,പ്രശ്നങ്ങൾ കൂടുതൽ ശക്തമായി വരുവാൻ തുടങ്ങുന്നു..

ഉദാ :-ഒരു   പ്രഭാഷണം കേട്ട ഒരാൾ  മനോനിയന്ത്രണം കൈവരിക്കാൻ ചിന്തകളെ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്നും ശ്രേഷ്ഠ ചിന്തകളെ രചിക്കേണ്ടതുണ്ടെന്നും സത്യം പാലിക്കണമെന്നും  മനസ്സിലാക്കുന്നു. എങ്കില്ലും അയാൾക്ക്‌  പലകാര്യങ്ങൾ ചെയ്യുവാനുണ്ട്.കമ്പനിയിലെ ടാർഗട്ടുകൾ ,അതിന്റെ ഭാഗമായി കസ്റ്റമെഴ്സിനൊട്‌  പറയേണ്ടിവരുന്ന  ചെറു കള്ളങ്ങൾ , അങ്ങനെ പലതും.
ഒക്കെയും നന്നായി പോയിരുന്നു ..പക്ഷെ ഇപ്പോൾ മുതൽ എല്ലാം കൺഫ്യൂഷൻ ഉണ്ടാക്കുന്നു ..  സത്യത്തിന്റെ പാതയിലൂടെ മുമ്പോട്ട് പോകുമ്പോൾ കുടുംബവുമായി പലകാര്യങ്ങളിലും ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കുന്നു.
അങ്ങനെയങ്ങനെ നീളുന്ന പ്രശ്നങ്ങളുടെ ലിസ്റ്റ്....
ഇതിന്റെ പിന്നിലെ സൂക്ഷ്മ സത്യം നോക്കാൻ അൽപ്പം സമയം മാറ്റിവയ്ക്കാം .
ആത്മീയനാകുവാൻ മനസ്സിനെ കീഴടക്കണം  എന്ന്  കേൾക്കുമ്പോൾ തന്നെ മനസ്സ് അതിന്റെ പരാജയം , മുന്നിൽ  കാണുകയും അതിസൂക്ഷ്മമായി ( മായ )നമ്മുടെ ലക്ഷ്യത്തെ ഉപയോഗിക്കുകയും ചെയ്യുന്നു.


മനസ്സ് വളരുന്നത്‌ മായയാകുന്ന ദ്വൈതം (രണ്ടായി ഉള്ള  കാഴ്ച്ച ) കൊണ്ടാണ് .എന്നാൽ സത്യം അദ്വൈതമാണ്  ........പക്ഷെ മനസ്സിന്റെ ശൈലി അറിഞ്ഞാൽ രസമാണ് .അത് ആദ്യംതന്നെ അതിസൂക്ഷ്മമായി ഒന്നായ ജീവിതമെന്ന നമ്മുടെ ലക്ഷ്യത്തെ രണ്ടാക്കുന്നു.1.ആത്മീയ ജീവിതമെന്നും 2.ഭൗതിക  ജീവിതമെന്നും.
 ഒരാൾ  ശരിയായ  ആത്മീയ പാതയിലാകുമ്പോൾ അവനിലെ ആത്മ ബോധം ഉണരുവാൻ തുടങ്ങുകയും അവനിലേ ഭൗതീകതയുടെ അമിതമായ ആസക്തി എത്ര തോളമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.എങ്കില്ലും എല്ലാത്തിനെയും യോജിപ്പിച്ചു കൊണ്ടു പോകുവാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.എല്ലാം പതുക്കെ പതുക്കെ ഒന്നാകാൻ തുടങ്ങുന്നു.

ശങ്കരാചാര്യരും രമണമഹർഷിയും  ഒക്കെ പറഞ്ഞ, നാം അതുവരെ മറ്റുള്ളവരെ ഉപദേശിച്ചതുമായ  സത്യങ്ങളുടെ പിന്നിലുള്ള  "യഥാർത്ഥ സത്യങ്ങൾ" അവിടെയും ഇവിടെയും ചെറുതായി കത്താൻ തുടങ്ങുന്നു. ജീവിതം പല ഉപകരണങ്ങളിലൂടെ വരുന്ന വെറും അലോസരപ്പെടുത്തുന്ന ഒച്ചയിൽ നിന്നും ഒരു മ്യുസിക് സിംഫണി ആയി മാറുവാൻ തുടങ്ങുന്നു..അതൊരു മനോഹരമായ ജീവിതമായി മാറുവാൻ തുടങ്ങുകയാണ് .അപ്പോൾ ആ ഒരുമയുടെ "യോഗത്തിന്റെ" ( സർവ്വേശ്വരനുമായുള്ള കൂടിക്കാഴ്ച )ആനന്ദം അനുഭവിച്ചു തുടങ്ങുകയും അയാൾ  യഥാർത്ഥ  ധ്യാനമായ ദൈവികതയെ രുചിക്കുവാനും തുടങ്ങുന്നു.

No comments: