നിലപ്പന
Tuesday 15 January 2019 3:17 am IST
ശാസ്ത്രനാമം: Curculigo orchioides
സംസ്‌കൃതം: ഭൂതാലി, താലമൂലിക
തമിഴ്: നിലപ്പനൈ
എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം
നനവാര്‍ന്ന വളക്കൂറൂള്ള നാട്ടിന്‍പുറങ്ങളിലും
വനപ്രദേശങ്ങളിലും കïുവരുന്നു.
പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: നിലപ്പന സമൂലം ഇടിച്ചുപിഴിഞ്ഞ നീര് നാല് ലിറ്റര്‍, വേപ്പെണ്ണ ഒരു ലിറ്റര്‍, നിലപ്പന സമൂലം 250 ഗ്രാം എന്നിവ അരച്ച്, കല്‍ക്കം ചേര്‍ത്ത് മെഴുകുപാകത്തില്‍ കാച്ചിഅരിച്ച് തേച്ചാല്‍ വാതം കൊണ്ടുള്ള നീരും വേദനയും മാറും.
നിലപ്പനക്കിഴങ്ങ് മുത്തങ്ങാക്കിഴങ്ങ്, ഇവ സമം അഞ്ച് ഗ്രാം അരിക്കാടിയില്‍ അല്‍പം തേനും ചേര്‍ത്ത് അരച്ച്കലക്കി തുടര്‍ച്ചയായി ഏഴ് ദിവസം കുടിച്ചാല്‍ സ്ത്രീകളിലെ പ്രദരം ശമിക്കും( വെള്ളപോ
ക്ക്). നിലപ്പനക്കിഴങ്ങ്, അടപതിയന്‍കിഴങ്ങ്, ശതാവരിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, തഴുതാമവേര്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും പത്തുഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ചത് നൂറു മില്ലിവീതം, ഏലക്കാപ്പൊടിയും തിപ്പലിപ്പൊടിയും തേനും മേമ്പൊടിചേര്‍ത്ത് ഏഴ്ദിവസം തുടര്‍ച്ചയായി രണ്ട് നേരം സേവിച്ചാല്‍ എത്ര പഴകിയ മൂത്രം ചുടീലും മാറിക്കിട്ടും.
നിലപ്പനക്കിഴങ്ങ്. ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, ഇവ സമം ഉണക്കിപ്പൊടിച്ച്, 5 ഗ്രാം പൊടി ദിവസേന രണ്ട് നേരം പാലില്‍ കലക്കിക്കുടിച്ചാല്‍ പുരുഷന്മാരിലെ ശുക്ലക്ഷയം പൂര്‍ണമായും ശമിക്കും.
നിലപ്പനക്കിഴങ്ങ് നൂറ് ഗ്രാം, നിലമ്പരണ്ട നൂറ് ഗ്രാം, ഇവ കാടിവെള്ളത്തിലരച്ച് നാല് ലിറ്റര്‍ നിലമ്പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍ എരുമ നെയ്യില്‍ മണല്‍പാകത്തില്‍ കാച്ചിഅരിച്ച് ദിവസം ഇരുപത് മില്ലി വീതം രണ്ട് നേരം തുടര്‍ച്ചയായി രണ്ട് മാസം സേവിച്ചാല്‍ ഗര്‍ഭാശയമുഴ, ഫൈബ്രോയിഡ്, ഇവ മാറിക്കിട്ടും. വിവിധ ഗര്‍ഭാശയരോഗങ്ങളും മാറുന്നതാണ്.
No comments:
Post a Comment