Friday, May 24, 2019

പിതൃപ്രീതിക്ക് അമാവാസി വ്രതം

Wednesday 22 May 2019 3:11 am IST
പൗര്‍ണമിക്ക് ശേഷമെത്തുന്ന പതിനഞ്ചാമത്തെ തിഥിയാണ് അമാവസി. അന്ന് ചാന്ദ്രപ്രകാശം മുഴുവന്‍ പിതൃക്കളുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നുവെന്നാണ് വിശ്വാസം. ഈ നാളില്‍ പിതൃപ്രീതിക്കായി അമാവാസി വ്രതം അനുഷ്ഠിക്കുന്നു. . പിതൃകര്‍മങ്ങള്‍ നടത്താന്‍ ഏറ്റവും ശ്രേഷ്ഠമത്രേ അമാവാസി. 
സൂര്യനും ചന്ദ്രനും ഒരേ രാശിയിലെത്തുന്ന ഈ നാളില്‍ സമുദ്രസ്നാനം, തിലതര്‍പ്പണം, ഒരിക്കലൂണ് എന്നിവ നടത്തണം. വംശത്തിന്റെ എല്ലാ തരത്തിലുമുള്ള അഭിവൃദ്ധിക്ക് അമാവാസി വ്രതം അഭികാമ്യമെന്നാണ് സ്മൃതികളും പറയുന്നത്. സന്താനലബ്ധി, സമ്പത്ത്, ആരോഗ്യം എന്നിവയെല്ലാം ഈയൊരു വ്രതാനുഷ്ഠാനത്താല്‍ സിദ്ധിക്കുന്നു. 
കര്‍ക്കിടകത്തിലെ അമാവാസിക്കാണ് പിതൃകര്‍മത്തില്‍ സവിശേഷത ഏറെയുള്ളത്. 
കുംഭത്തിലെ അമാവാസി, മൗനീ അമാവാസിയായി അനുഷ്ഠിക്കുന്നു.  മനുവിന്റെ ഉത്പത്തി ദിവസമെന്ന പ്രത്യേകതയുമുണ്ട് മൗനീഅമാവാസിക്ക്. അന്ന് വ്രതത്തിന്റെ ഭാഗമായി മൗനമാചരിക്കുന്ന പതിവുണ്ട്. 
തിങ്കളാഴ്ചനാളില്‍ അമാവാസി വന്നാല്‍ അതിനെ അമാസോമവാരമെന്ന് പറയുന്നു. അതിശ്രേഷ്ഠമായ ഈ പുണ്യദിനത്തില്‍ ദാനധര്‍മങ്ങള്‍ നിര്‍ബന്ധമായും നടത്തണം. അമാസോമവാരത്തില്‍ അരയാലിനെ 108 തവണ വലം വെയ്ക്കുന്നത് ഏറെ പവിത്രമായി കരുതുന്നു...janmabhumi

No comments: