Monday, May 20, 2019

തനിക്ക് തണലേകിയ വേങ്ങമരം മുറിക്കുന്നത് ദേവിക്ക് ഇഷ്ടമായില്ല. എന്നാല്‍ അച്ഛന്റെ കല്‍പ്പന നാളെ നടപ്പാകുമെന്ന് ചിന്തിക്കുമ്പോള്‍ മനസ്സിനൊരു വിഷമം. 
 എന്നാല്‍ വിഷമം അധികനേരം നിന്നില്ല. പെട്ടെന്ന് ആ മരം അപ്രത്യക്ഷമായി. ആ വൃക്ഷത്തിന്റെ സ്ഥാനത്ത് അതാ നേരത്തേ മുന്നില്‍ വന്നു നിന്നിരുന്ന വേടന്‍ തന്നെ നില്‍ക്കുന്നു. 
 ആ യുവവേടന്‍ ശ്രീവള്ളിയോടായി പല രഹസ്യങ്ങളും പറയാന്‍ ഭാവിച്ചെങ്കിലും അതിനൊന്നും ചെവികൊടുക്കാന്‍ ശ്രീവള്ളി തയ്യാറായില്ല.  
്ര്രശീവള്ളി ദേഷ്യത്തില്‍ തന്നെ. ഈ യുവവേടനോട് സംസാരിക്കുന്നതു തന്നെ മുഖം കൂര്‍പ്പിച്ച് ഇടയ്‌ക്കൊക്കെ സംഭാഷണത്തില്‍ വൈചിത്ര്യം നിലനിന്നിരുന്നു. 
 തനിക്ക് ശ്രീവള്ളിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും എല്ലാം ആ യുവവേടന്‍ പറഞ്ഞപ്പോള്‍ ശ്രീവള്ളിക്ക് വല്ലാത്ത വൈഷമ്യം തോന്നി. ഒരു ഘട്ടത്തില്‍ ശ്രീവള്ളി ഈ യുവകോമളനെ ആട്ടിയോടിക്കാന്‍ തന്നെ ഭാവിച്ചു. 
 തനിക്ക് വിവാഹപ്രായമായില്ലെന്നു തന്നെയാണ് ശ്രീവള്ളി പറഞ്ഞുകൊണ്ടിരുന്നത്. 
 ഈ സമയത്താണ് ഒരു വൃദ്ധ സംന്യാസി ശ്രീവള്ളിയുടെ സമീപമെത്തിയത്. ഈ സംന്യാസി ശ്രീവള്ളിയെ ഏറെ പ്രശംസിച്ചു. 
 ഇടയ്ക്ക് താന്‍ ഏറെ വിശന്നിരിക്കുന്നവനാണെന്ന ആ വൃദ്ധ സംന്യാസിയുടെ ഭാവം കണ്ടപ്പോള്‍ സഹായിക്കാമെന്ന് ശ്രീവള്ളി നിശ്ചയിച്ചു. പുഴയുടെ ഭാഗത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാമോയെന്ന് വൃദ്ധസ്വാമി ആരാഞ്ഞു. 
 ശ്രീവള്ളി സംന്യാസിയുടെ ആഗ്രഹം സ്വീകരിച്ച് രണ്ടു കുടത്തില്‍ വെള്ളം സ്വീകരിച്ചു കൊണ്ടു വന്നു. 
 ദാഹവും വിശപ്പും മാറ്റാന്‍ പാകത്തിന് വെള്ളവും കൊടുത്തു. വറപൊടിയും കരിക്കും നല്‍കി. 
 എന്നാല്‍ ഇടയ്ക്കു വച്ച് ഈ വൃദ്ധസംന്യാസിയും അവഹേളന സ്വരത്തില്‍ സംസാരിച്ചു. നിന്നെ വിവാഹം കഴിക്കാനാണ് ഞാന്‍ വന്നതെന്ന് കേട്ടപ്പോള്‍ ശ്രീവള്ളിക്ക് വിഷമമായി. ശ്രീവള്ളി ഇടയ്ക്ക് തിരിഞ്ഞ് തന്റെ വാസസ്ഥാനത്തേക്ക് മടങ്ങി. 
 ഈ വൃദ്ധനില്‍ നിന്ന് മോചനത്തിനായി ശ്രീവള്ളി ഓടി. ഈ സമയം തന്നെ വൃദ്ധബ്രാഹ്മണന്‍ വേഷംമാറി മുരുകന്റെ വേഷഭൂഷാദികളോടെ നിന്നു. തുടര്‍ന്ന് വൃദ്ധബ്രാഹ്മണന്‍  തന്റെ സഹോദരനെ സഹായത്തിന് വിളിച്ചു. 
 പെട്ടെന്ന് ശ്രീവള്ളി ഓടിപ്പോകാന്‍ ശ്രമിച്ച ഭാഗത്തു നിന്നും ഒറ്റയാന്റെ പ്രകൃതത്തില്‍ ശ്രീഗണേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. ശ്രീവള്ളി ഭയന്ന് തിരിഞ്ഞോടി. 
janmabhumi

No comments: