Tuesday, May 28, 2019

നിരുപാധികമായ സ്നേഹം.
ആഗ്രഹിക്കുന്നത് ലഭിച്ചാൽ നമുക്ക് സന്തോഷം അഥവാ സുഖo തോന്നുന്നു. വാസ്തവത്തിൽ ലഭിച്ചത് നഷ്ടപ്പെടുമോ എന്ന ഭയത്താടെയുള്ള സcന്താഷമോ സുഖമോ എന്ന് പറയണം. നഷ്ടപ്പെട്ടാലോ, ഫലം ദുഃഖം . ഇനി ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിലോ? അപ്പോൾ ഫലം തീർച്ചയായും ദുഃഖം തന്നെ. ഒന്നോർത്താൽ, ഭയത്തോടെയുള്ള സുഖത്തിന്റേയും ദുഖത്തിന്റെയും മിശ്രിതമാണ് ജീവിതം.
ഇതിനെപ്പറ്റി ഞാൻ ഏറെ ചിന്തിച്ചപ്പോൾ, ലഭിച്ചാലും നൽകിയാലും നഷ്ടപ്പെട്ടാലും ഒരു പോലെ സുഖം പ്രദാനം ചെയ്യുന്ന ഒന്നാണ് നിരുപാധിക സcനഹം എന്ന് വ്യക്തമായി മനസ്സിൽ തോന്നി. കാരണം ഉപാധികളില്ലാത്ത സ്നേഹം തടസ്സമില്ലാതെ ഒഴുകുന്ന ഒരു പ്രവാഹമാണ്. അതിനെ തടഞ്ഞു നിർത്താൻ ആശക്കോ നിരാശക്കോ പ്രതീക്ഷകൾക്കോ ബന്ധങ്ങൾക്കോ സുഖദുഖാനുഭവങ്ങൾക്കോ കഴിയുന്നില്ല. സ്നേഹം നിരുപാധികമല്ലെങ്കിൽ തിരിച്ചും സ്നേഹം ലഭിക്കണം എന്ന ഉപാധിയുണ്ടാകും: അത് ലഭിച്ചില്ലെങ്കിൽ ദുഖം. ലഭിച്ചാൽ, ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, നഷ്ടപ്പെടുമെന്ന ഭയവും.
അതിനാൽ ഈശ്വരനേയും മറ്റെല്ലാവരേയും നിരുപാധികമായി സ്നേഹിക്കാൻ സാധിച്ചാൽ പിന്നെ ദുഖ സ്പർശമില്യാത്ത സുഖം അഥവാ സച്ചിദാനന്ദം അനുഭവിക്കാം. അതെങ്ങനെ സാധിക്കും? ഭാഗവതം പറയുന്നു: ഒരേ ഒരു വഴി. ആ സച്ചിദാനന്ദ സുഖം രൂപമെടുത്ത് അവതരിച്ച കൃഷ്ണനെ ആശ്രയിക്കുക. ആ കൃഷ്ണനിൽ അനന്യ ശരണാഗതിയടയുക. കൃഷ്ണ , മനസ്സിൽ ഊറി വരുന്ന എല്ലാ വികാരങ്ങളേയും നിരുപാധിക സ്നേഹം ആക്കി മാറ്റണേ! ആ സ്നേഹം അനർഗ്ഗളമായി സർവ്വഭൂതങ്ങളിലേക്കും ഒഴുകണേ! ആ ബ്രഹ്മാനന്ദ രസത്തിൽ ഞാൻ അലിഞ്ഞലിഞ്ഞ് മായണേ!.
savithri puram

No comments: