Monday, July 01, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  112
മനസ്സുണ്ടല്ലോ വെറുതെ ഭാവനചെയ്യു ണൂ ഈ ആവാനായിട്ട്. ഈ ആഗ്രഹം അവശേഷിക്കണതു കൊണ്ടും അത് unfulfilled ആയിട്ടിരിക്കണതു കൊണ്ട് ഈ ജീവൻ മരിക്കുമ്പോഴും ഈ ആഗ്രഹത്തോടു കൂടി മരിക്കും . അപ്പൊ അത് പിന്നെയും യാത്ര തുടരും. ഒരു പരീക്ഷണമാണെ .ഇങ്ങനെയാത്ര ചെയ്തു കൊണ്ടിരിക്കും. നിക്കുകയേ ഇല്ല പരീക്ഷണം. ശിവാനന്ദ സരസ്വതി സ്വാമി രസകരമായ ഒരു കഥ പറയും. ഒരു ഗുരുകുലം. ഗുരുകുലത്തിൽ അനേകം ബ്രഹ്മചാരികൾ . അതിൽ ഒരു ബ്രഹ്മചാരി ഗുരുവിനോടു പറഞ്ഞു സ്വാമി , ഞാൻ വേദം ഒക്കെ പഠിച്ചു കഴിഞ്ഞു. ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ചു. ഗുരു പറഞ്ഞു തന്റെ മുമ്പിൽ രണ്ടു മാർഗ്ഗം തുറന്നു വച്ചിരിക്കുന്നു. ഒന്ന് ബ്രഹ്മചാരി ഭൂത്വാ ഗൃഹീ ഭവേത് ഗൃഹീ ഭൂത്വാ വനീ ഭവേത്  വനീഭൂത്വാ പ്രവ്ര ജേത്. ഗൃഹസ്ഥനാവാം ഗൃഹസ്ഥനായി വാന പ്രസ്ഥനാവാം വാന പ്രസ്ഥനായി സന്യാസിയാവാം. അല്ലെങ്കിൽ ശക്തി യുണ്ടെങ്കിൽ ബ്രഹ്മചര്യത്തിൽ നിന്നും നേരിട്ട് സന്യാസത്തിലേക്കും കാലു വയ്ക്കാം. എന്തു വേണങ്കിലും തനിക്കു വിട്ടിരിക്കുന്നു. അപ്പൊ ബ്രഹ്മചാരി പറഞ്ഞു എനിക്ക് ഗൃഹ സ്ഥനായിട്ട് ഇരിക്കാൻ ഇപ്പൊ ആഗ്രഹമുണ്ട്. അപ്പൊ ഞാൻ സന്യസിച്ചാൽ ശരിയാവില്ല. അതു കൊണ്ട് ഞാൻ ഗൃഹസ്ഥനായിട്ട് കുറച്ചു കാലം വസിക്കട്ടെ. ഗുരു പറഞ്ഞു ഗൃഹസ്ഥനായിട്ട് ഇരിക്കണത് കൊള്ളാം വളരെ ജാഗ്രതയായിട്ടിരിക്കണം. ഒരു 10 വർഷം താൻ ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കാ . പത്ത് വർഷം കഴിഞ്ഞാൽ ഞാൻ വരും തന്നെ കൂട്ടികൊണ്ടു പോകാൻ. അപ്പൊ എന്റെ കൂടെ ഇറങ്ങി വന്നോളണം. ശരി എന്നു പറഞ്ഞ് ഈ ബ്രഹ്മചാരി പോയി.പോയി കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം ഒരു മാതിരി ധനം ഒക്കെ സമ്പാദിച്ചു. പിന്നെ കുറെ വർഷം കഴിഞ്ഞു വിവാഹം ഒക്കെ കഴിച്ചു. കുടുംബം ഒക്കെ ആയി. ഒരു ദിവസം ഭാര്യ വന്നു പറഞ്ഞു ഇതാ ഉമ്മറത്ത് ആരോ ഒരു ഭിക്ഷു വന്നിരിക്കുന്നു.ഉമ്മറത്ത് പോയി നോക്കുമ്പോൾ തന്റെ ഗുരുവാണ്. വളരെ ബഹുമാനിച്ച് അകത്ത് വിളിച്ചിരുത്തി. ഗുരുവിനോടു ചോദിച്ചു എന്താ അങ്ങു വന്നത് എന്നു ചോദിച്ചു . മറന്നേ പോയിരിക്കുണൂ .അപ്പൊ ഗുരു പറഞ്ഞു അന്നേ ഞാൻ പറഞ്ഞില്ലെ പത്ത് വർഷം കഴിഞ്ഞാൽ ഞാൻ വിളിക്കാൻ വരും എന്നു പറഞ്ഞില്ലെ. ഹാ ഞാൻ മറന്നു പോയി ഞാൻ ഇപ്പഴേ കല്യാണം കഴിച്ചിട്ടുള്ളൂ സ്വാമീ. കുറച്ച് പണം ഒക്കെ സമ്പാദിച്ച് ഇത്ര കാലം കഴിഞ്ഞ് ഇപ്പഴേ കല്യാണം കഴിച്ചിട്ടുള്ളൂ അപ്പോഴെക്കും എന്നെ വിളിച്ചാൽ എങ്ങനെ? ഈ വാസന ഒന്നു പോയി കിട്ടണ്ടെ . അതു കൊണ്ട് 10 വർഷം കൂടി എനിക്കു സമയം തരണം. ശരി ഒരു 10 വർഷം കൂടി അനുവദിച്ചിട്ട് ഗുരു പോയി. അതു പറഞ്ഞു ലോ ഗുരുവിനും ഭഗവാനും ഒരു വാക്കേ അറിയുള്ളൂ " ശരി".  അദ്ദേഹം ശരി എന്നു പറഞ്ഞിട്ടു പോയി. തിരുവണ്ണാമലയില് അടുത്ത കാലത്ത് ഒരു യോഗി ഉണ്ടായിരുന്നു.യോഗി രാം സൂറത്ത് കുമാർ.രാമനാമം ജപിച്ചു കൊണ്ടു പത്ത് നാല്പതു വർഷം രാമനാമം ജപിച്ചു കൊണ്ട് അരുണാചല ക്ഷേത്രത്തിലൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട് അദ്ദേഹം. എനിക്കും അദ്ദേഹത്തിനെ കാണാനുള്ള ഭാഗ്യം ഒക്കെ ഉണ്ടായിട്ടുണ്ട്. അദ്ദേഹം മഹർഷിയുടെ അടുത്തു നിന്നും എന്താ പഠിച്ചത്  എന്നു ചോദിച്ചു അദ്ദേഹത്തിന്റെ അടുത്ത്. രമണമഹർഷിയുടെ അടുത്ത് നിന്ന്. അദ്ദേഹം പറഞ്ഞു രമണമഹർഷിയുടെ അടുത്ത് അവസാനം  ഒരാഴ്ചയോ രണ്ടാഴ്ചയോ മാത്രമേ താമസിക്കാൻ ഭാഗ്യം കിട്ടിയുള്ളൂ. അപ്പൊ മഹർഷിയുടെ അടുത്തു നിന്നാണ് ഞാൻ ആദ്യത്തെ തമിഴ് വാക്ക് പഠിച്ചത്. അദ്ദേഹം ഒരു ദിവസം ധാരാളം പ്രാവശ്യം അത് ചൊല്ലും. വേറെ അധികം  ഒന്നും സംസാരിച്ചി ല്ലെങ്കിലും ഈ വാക്ക് ഇടക്കിടക്ക് വരും. എന്താ ആ വാക്ക് എന്നു വച്ചാൽ 'ശരി '  ആശ്രമത്തിലുള്ളവർ പലരും പലതും വന്നു പറയും. പലതും ചെയ്യാൻ പോണു എന്നു പറയും. എല്ലാത്തിനും 'ശരി '  ശരി എന്നു വച്ചാൽ right, wrong എന്നല്ല accepted എന്നർത്ഥം. Accepted ആയാൽ പിന്നെ അവര് നമ്മളുടെ അടുത്ത് ഒന്നും ചോദിക്കാൻ വരില്ലല്ലോ. അപ്പൊ 'ശരി ' എന്നാണ്. അതുപോലെ ഈ ഗുരു ശരി എന്നു പറഞ്ഞിട്ടു പോയി. പിന്നെയും ഒരു പത്തു വർഷം കഴിഞ്ഞിട്ട് വീണ്ടും വന്നപ്പോൾ ഒരു കുട്ടി ആയിരിക്കുണൂ കുട്ടിക്ക് ഒരു വയസ്റ്റോ രണ്ടു വയസ്സോ ആയിരിക്കുന്നു. കുട്ടി ഓടി വന്ന് അച്ഛന്റെ അടുത്ത് പറഞ്ഞു ഇതാ ആരോ വന്നിരിക്കുന്നു. അപ്പൊ ഗുരു ആണ് അകത്ത് വിളിച്ചു . ഗുരുവിനോട് പറഞ്ഞു ഇപ്പോഴെ കുട്ടി ജനിച്ചു രണ്ട് വയസ്സേ ആയിട്ടുള്ളൂ. അതിനെ ഒന്നു പഠിപ്പിച്ചു വലുതാക്കണ്ടെ ചുമതല ഇല്ലേ? അതു കൊണ്ട് എനിക്ക് ഒരു പത്ത് വർഷം കൂടി തരണം  ശരി എന്നു പറഞ്ഞു ഗുരു പോയി. പത്തു വഷം കഴിഞ്ഞു തിരിച്ചു പോയപ്പോൾ രണ്ടാമതും ഒന്നു ആയിരിക്കുണൂ. അദ്ദേഹം പറഞ്ഞു ഭഗവാനെ ഇതാ രണ്ടാമതും ഒന്നു വന്നിരിക്കുണൂ ഞാൻ എന്തുചെയ്യും? ഇതും ഒന്നു വളരണ്ടെ? ഒരു പത്തു വർഷം കൂടിക്കഴിഞ്ഞു വരൂ "ശരി" കുറച്ച് കഴിഞ്ഞപ്പോൾ അതിലൊരാളു  വലുതായി അതിൽ ഒന്നു ആണും ഒന്നു പെണ്ണുമാണ്. പെൺ കുട്ടിയെ കല്ല്യാണം കഴിച്ചു കൊടുക്കണം ഭാര്യക്ക് തനിച്ച് എന്തു ചെയ്യാൻ പറ്റും. അതു കൊണ്ട് ഒരു 20  വർഷം കഴിഞ്ഞു വരൂ.ശരി എന്നു പറഞ്ഞു ഇങ്ങനെ പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഗുരുവരുമ്പോൾ ഇദ്ദേഹത്തിന് വാർദ്ധക്യവും വ്യാധിയും പിടിച്ച് കിടപ്പാണ്. ഗുരുവിനോട് പറഞ്ഞു ഞാൻ ഇനി എന്തു ചെയ്യും? ഈ അവസ്ഥയിൽ എങ്ങിനെ വരും? ശരി എന്നു പറഞ്ഞു ഗുരു പോയി. കുറച്ച് കഴിഞ്ഞ് കുറെ ദിവസം കഴിഞ്ഞ് വീണ്ടും വന്നു ആ വീട്ടിലേക്ക് . വന്നപ്പോൾ മക്കൾ ഒക്കെ വലിയ പ്രൗഡിയോടെ താമസിക്കുന്നുണ്ട് വലിയ ബംഗ്ലാവാണ്. മക്കളോടു ചോദിച്ചു . അച്ഛൻ എവിടെ ചോദിച്ചു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷം ആയി എന്നു പറഞ്ഞു. നോക്കുമ്പോൾ അച്ഛൻ മരിച്ചിട്ടൊന്നും ഇല്ല. അച്ഛൻ ഇവിടെ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും എന്നറിയാം അദ്ദേഹത്തിന്. നോക്കുമ്പോൾ അവിടെ കെട്ടിയിട്ടുണ്ട്.നായ ബൗ ബൗഎന്നു പറഞ്ഞിരിക്കുന്നുണ്ട്. ഗൃഹ പാലൻ, നായക്ക് സംസ്കൃതത്തിലുള്ള പേരാണ് ഗൃഹ പാലൻ. ഗ്രാമ സിംഹം ഗൃഹപാലൻ എന്നൊക്കെ പേരുണ്ട് നായക്ക്. അപ്പൊ നായയായിട്ട് കുരച്ചു കൊണ്ടിരിക്കു ണൂ.നായുടെ അടുത്തു പോയി കഷ്ടം നല്ല മനുഷ്യ ജന്മം കിട്ടി. അറിയേണ്ടതൊക്കെ അറിഞ്ഞിട്ടും ഇങ്ങനെ വ്യർത്ഥമാക്കി കളഞ്ഞുവല്ലോ ല്ലേ? ഇതാ ഈ നായ് ആയിട്ട് നിൽക്കേണ്ടി വന്നു ലോ ല്ലേ. വരൂ പോകാം. മക്കളുടെ അടുത്തു പറഞ്ഞിട്ടു ഞാൻ കൂട്ടികൊണ്ടു പോകാം . നല്ല കാര്യായി ഞാൻ കെട്ടിയ വീടാ ഇത് .എത്ര സമ്പാദിച്ചു വച്ചിട്ടുണ്ട് അറിയുമോ ഇവിടെ നിന്ന് കുരച്ചിട്ടില്ലെങ്കിൽ എന്താവും? കുരക്കാൻ ഞാൻ ഇല്ലെങ്കിൽ എന്താവും എന്നു പറഞ്ഞുവത്രെ. ശരി വിട്ടിട്ടു പോയി. അവസാനം നായയുടെ ശരീരം വിട്ട് ഒരു പാമ്പായി പണപ്പെട്ടിയുടെ ചുറ്റും വരിഞ്ഞു കിടന്നുവത്രെ. അപ്പൊ ഗുരു വന്നിട്ട് മക്കളെ വിളിച്ചിട്ടു പറഞ്ഞു നിങ്ങളുടെ വീട്ടില് അലമാരിയുടെ ഉള്ളില് പണപ്പെട്ടിയെ വരിഞ്ഞ് ഒരു പാമ്പു കിടക്കുന്നുണ്ട്. അതിനെ എടുത്തിട്ട് നല്ല അടി കൊടുത്തിട്ട് പുറത്തിടൂ. കൊല്ലാൻ പാടില്ല. മക്കള് അടിച്ച് പുറത്തിടുത്തിട്ടു. അപ്പൊ ആ പാമ്പിനെ എടുത്തു കൊണ്ട് ഈ ഗുരു പോയിത്രേ. അപ്പോൾ ആ പാമ്പിന്റെ ശരീരത്തിലുള്ള ജീവൻ തായ് മാനസ്വാമികളുടെ ഒരു പാട്ടുണ്ട് ഇതേ അർത്ഥത്തില്.ആ ജീവൻ പറഞ്ഞുവത്രെ എത്ര ജന്മം ഞാൻ അവിദ്യകൊണ്ട് ചുറ്റിത്തിരിഞ്ഞാലും അപാര കരുണയോടെ വീണ്ടും വീണ്ടും വീണ്ടും എന്നെ വന്ന് രക്ഷിക്കാൻ വന്ന് അവസാനം കൈ പിടിച്ചു ഉയർത്തുവാൻ വന്ന ഉദ്ധരിക്കാൻ വന്ന ആ ഗുരുതത്വത്തിന് നമസ്കാ രം.അവിദ്യകൊണ്ട് ഞാൻ പിന്നെയും പിന്നെയും ഒഴിവു കഴിവു പറഞ്ഞിട്ടും അതിനെയൊക്കെ തന്റെ കാരുണ്യം കൊണ്ട് തള്ളിമാറ്റി തന്നെ പിടിച്ചു ഉദ്ധരിച്ച് ആ അപാര കാരുണ്യമായിട്ടുള്ള ഗുരുതത്വത്തിന് നമസ്കാരം എന്നാണ്. അപ്പൊ ഈ ജന്മത്തിൽ നിന്നും ജന്മത്തിലേക്ക് ജീവൻ ചുറ്റുന്നു. അപ്പൊ പ്രാരബ്ദത്തിനനുസരിച്ച് ജന്മത്തിൽ നിന്നും ജന്മം. ശരീരത്തിൽ നിന്നും ശരീരം എടുത്തു കൊണ്ടേ ഇരിക്കും. ശരീരം മരിക്കും എന്നല്ലാതെ ഉള്ളിലുള്ള ജീവൻ സ്പർശിക്കപ്പെടുന്നില്ല.
( നൊച്ചൂർ ജി )
sunil namboodiri

No comments: