Sunday, July 07, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  120
അപ്പൊ നിത്യ സർവ്വഗത: സ്ഥാണു നല്ല ഉറപ്പുള്ളവൻ ആത്മാവിനെ സ്പർശിച്ചു കഴിഞ്ഞാൽ ശിവന് ഒരു പേരാണ് സ്ഥാണു.സ്ഥാണു എന്നു വച്ചാൽ തൂണ് എന്നും അർത്ഥം ഉണ്ട്. തൂണിനെ പിടിച്ചു കൊണ്ട് കുട്ടികൾ കളിക്കും ചുറ്റി ചുറ്റി കളിക്കും . തൂണുപിടിക്കാതെ കളിച്ചാൽ വീഴും. ചുറ്റാതിരുന്നാൽ വീഴും.  അതുപോലെ ഉള്ളിലുള്ള തൂണാണ് ആത്മ. ബോധത്തിന്റെ തൂണ് . ആ തൂണിനെ പിടിച്ച് ലോകത്തിൻ എത്ര വേണമെങ്കിലും ചുറ്റാം. ഒന്നും വിഷമം ഇല്ല. എവിടെ പോയാലും കാണപ്പെടുന്നത് സർവ്വ ഗദൻ. പ്രഹ്ലാദൻ അതാണ് എവിടെ നോക്കിയാലും വിഷ്ണു വിഷ്ണു എന്നു പറഞ്ഞത്. " അചല: " ചലിക്കാത്തത് "സനാതന :" എപ്പോഴും ഉള്ളത്. അതിനെ വെട്ടാനും മുറിക്കാനും കൊല്ലാനും ഒന്നും പറ്റില്ല. ഈ ആത്മാവിന്റെ സ്വരൂപം അറിഞ്ഞതായതുകൊണ്ട് പ്രഹ്ലാദനെ എന്തൊക്കെ ചെയ്തിട്ടും ഒന്നും ബാധിച്ചില്ല. യാതൊന്നും പ്രഹ്ലാദനെ ബാധിച്ചില്ല. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലേക്ക് വരുമ്പോൾ അലക്സാണ്ടറുടെ ഗുരു അരിസ്റ്റോട്ടിൽ . അരിസ്റ്റോട്ടിലിനെ കാണാൻ പോയി. അദ്ദേഹം പറഞ്ഞുവത്രെ ഇന്ത്യയിൽ ധാരാളം മഹാത്മാക്കളുണ്ട് , ജ്ഞാനികളുണ്ട്. അവരിൽ ആരെങ്കിലും ഒക്കെ പിടിച്ചു കൊണ്ടുവരണം എന്നു പറഞ്ഞുവത്രെ ഗ്രീക്കിലേക്ക് വരുമ്പോൾ. കൂട്ടിക്കൊണ്ടുവരണം ,നമ്മുടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണം. അലക്സാണ്ടർ ഇവിടെ ഒരു പാടു പേരെ കണ്ടു. അങ്ങനെ ഗംഗാ തീരത്തിൽ വച്ച് ഒരു അവധൂദനെ കണ്ടുവത്രെ. അദ്ദേഹം ഇങ്ങനെ സുഖമായിട്ടു തലയിൽ കൈവച്ചു കിടക്കുണൂ. അലക്സാണ്ടറിന് അദ്ദേഹത്തിനോട് വളരെ ഇഷ്ടം തോന്നി. തന്റെ മന്ത്രിയോടു പറഞ്ഞയച്ചു. അദ്ദേഹത്തിനെ കൂട്ടിക്കൊണ്ടു വരൂ. അലക്സാണ്ടർക്ക് വളരെ ബഹുമാനം ഉണ്ടായിരുന്നു ഇവരോടൊക്കെ. ഈ മന്ത്രി ഉണ്ടല്ലോ അവരൊക്കെ ഈ ലൗകികത്തിൽ വളർന്നവരല്ലെ. മന്ത്രി ചെന്നു പറഞ്ഞു നിങ്ങളെ അലക്സാണ്ടർ ചക്രവർത്തി വിളിക്കുണൂ എന്നു പറഞ്ഞു. ഇദ്ദേഹം അനങ്ങിയ തെ ഇല്ല, മിണ്ടിയതേ ഇല്ല, ചലിച്ചതേ ഇല്ല " സ്ഥാണു " . മന്ത്രി പറഞ്ഞു ഓയ് നിങ്ങൾക്കറിയുമോ ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ട ചക്രവർത്തി നിങ്ങളെ വിളിക്കുന്നു. അപ്പളും ചലിച്ചില്ല, മിണ്ടിയില്ല. ഈ മന്ത്രിക്ക് ദേഷ്യം വന്നു പക്ഷേ അലക്സാണ്ടർ വളരെ ബഹുമാനിക്കുന്നതു കൊണ്ട് ഇദ്ദേഹം ചെന്ന് അലക്സാണ്ടറോടു പറഞ്ഞു ഞാൻ വിളിച്ചിട്ട് ഒന്നും മിണ്ടിയില്ല, ഒന്നും ചലിക്കിണില്ല എന്നു പറഞ്ഞു. അപ്പൊ അലക്സാണ്ടർ തന്നെ വന്നു. വന്നിട്ട് അദ്ദേഹത്തിനോടു പറഞ്ഞു അങ്ങയുടെ മഹത്വം ഞാൻ വളരെയധികം കണ്ടു മനസ്സിലാക്കി . അങ്ങക്ക് ഞാൻ എന്താ ചെയ്യണ്ടത് എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു സൂര്യവെളിച്ചം എന്റെ മേലെ വീഴാതെ തടസ്സം ചെയ്തു കൊണ്ടു നിൽക്കുന്നു. മാറി  നിന്നാ മതി. വേറെ ഒന്നും ചെയ്യാനില്ല ഒന്നു മാറി നിന്നാൽ മതി എന്നു പറഞ്ഞു.  അല്ല അങ്ങ് ഞങ്ങളുടെ കൂടെ ഗ്രീസിലേക്ക് വരണം എന്നു പറഞ്ഞു. സകലദേശവും കാലവും എന്നിലാണ് ഇരിക്കണത് . ഞാൻ എല്ലാ വിടത്തും നിറഞ്ഞു നിൽക്കുണൂ . ഞാൻ ഇനി എവിടെ പോവാൻ, എവിടെ വരാൻ. എന്നു ചോദിച്ചൂത്രേ അദ്ദേഹം. പോക്കും വരവും ഒന്നും ഇല്ല. എത്ര പറഞ്ഞിട്ടും ചലിച്ചില്ല. കോപം വന്നിട്ട് ഞാൻ അങ്ങയെ വെട്ടിയാലോ? അലക്സാണ്ടർ കുറച്ചൊരു ബഹുമാനത്തോടെ ആണെങ്കിലും ഇദ്ദേഹത്തെ ഒന്നു പരീക്ഷിക്കാനാണ് ചോദിച്ചത് വാളെടുത്ത് അങ്ങയെ വെട്ടിയാലോ എന്നു ചോദിച്ചു. ചിരിച്ചു, ഒറക്കെ ചിരിച്ചുവത്രെ അദ്ദേഹത്തിന്റെ ചിരിയിൽ തന്നെ അലക്സാണ്ടറുടെ കൈയ്യിലുള്ള വാള് ചുവട്ടിൽ വീണുപോയി എന്നാണ്. അലക്സാണ്ടറോടു പറഞ്ഞുവത്രെ ഇത്രയും വലിയ ഒരു കള്ളം അങ്ങക്ക് പറയാനേ പറ്റില്ല. കാരണം എന്നെ ഛേദിക്കാൻ പറ്റില്ല വാളുകൊണ്ട്, എന്നെ ഒന്നും ചെയ്യാൻ സാധ്യമല്ല അങ്ങേക്ക് കാരണം ഞാൻ ജഡമായ ശരീരം അല്ല . അലക്സാണ്ടർ വളരെ ബഹുമാനത്തോടെ കൂടെ നമസ്കരിച്ചിട്ടു പോയി എന്നും അലക്സാണ്ടറോടു അദ്ദേഹം പറഞ്ഞുവത്രെ താൻ വിഢിയാണ് ലോകം പിടിച്ചടക്കാൻ പോകുന്നു പുറത്ത് വസ്തുക്കളെ പിടിച്ചടക്കാൻ ശ്രമിക്കുന്നവരൊക്കെ സ്വയം അടിമകളാവും.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: