ശ്രീമദ് ഭാഗവതം 203*
എല്ലാ രോഗത്തിനും മൂലകാരണമായിട്ട് ശ്രീരാമചന്ദ്രൻ വസിഷ്ഠനോട് താൻ കണ്ടു പിടിച്ചതിനെ തന്നെ പറയാണ്.
അഹങ്കാരവശാദ് ആപത്ത്
അഹങ്കാരാത് ദുരാദയ:
അഹങ്കാരവശാദ് ഈഹ
ന അഹങ്കാരാത് പരോരിപു:
ഈ അഹങ്കാരമല്ലാതെ മറ്റൊരു ശത്രുവിനെ ഞാൻ ഒരിടത്തും കണ്ടില്ല്യ. എല്ലാ ആപത്തിനും ആഗ്രഹങ്ങൾക്കും മൂലകാരണം അഹങ്കാരം ആണ്. ദുഖത്തിന് മൂലകാരണം ഇതാണ്. ഇതിനെ എങ്ങനെ ചികിത്സിച്ച് ഭേദമാക്കും. എനിക്ക് ഒരു പിടി ഇല്ല്യ. ഈ അഹങ്കാരമാകുന്ന എലി ചിത്തത്തിന്റെ ഉള്ളിലിരുന്ന് സുഖവാസനകളെ ഒക്കെ കരണ്ട് ജീവനെ നിലം പൊത്തിപ്പിക്കും. അതുകൊണ്ട് എനിക്കങ്ങ് വഴി കാണിച്ചു തരണം എന്ന് രാമചന്ദ്രൻ വസിഷ്ഠരോട് പറയവേ വസിഷ്ഠൻ ഉപദേശിച്ചതാണ് യോഗവാസിഷ്ഠം. ഇരുപത്തെട്ടായിരം ശ്ലോകം.
അങ്ങനെ വിസ്തരിച്ച് വസിഷ്ഠരിൽ നിന്നും ഭഗവാൻ ഉപദേശം സ്വീകരിക്കുന്നു. അങ്ങനെ ഗുരുപരമ്പരയാ ഉപദേശിച്ചിട്ടില്ലെങ്കിൽ മറ്റുള്ളവർക്ക് ഉപദേശിക്കാൻ പാടില്ലല്ലോ. ശ്രീരാമചന്ദ്രൻ തന്നെ ലക്ഷ്മണന് പിന്നീട് അത് ഉപദേശിക്കുന്നു ആദ്ധ്യാത്മരാമായണത്തിൽ. ലക്ഷ്മണൻ ഇതേ പ്രക്രിയയിൽ ഭഗവാനോട് ചോദിച്ചു മനസ്സിലാക്കുന്നു.
ഈ ജ്ഞാനം വാത്മീകി രാമായണത്തിൽ എവിടെയെങ്കിലും സൂചന ണ്ടോ? വാത്മീകി രാമായണത്തിൽ വേദാന്തം ഒന്നും കാണാൻ വയ്യ. കുറച്ചൊക്കെ ഭരതോപദേശസന്ദർഭത്തിൽ ഭഗവാൻ പറയുന്നണ്ടതല്ലാതെ.
ഈ ത്യാഗസന്ദർഭത്തിൽ കൈകേയിയ്ക്ക് ഒരു സംശയം. രാമൻ പോകുമോ ഇല്ലയോ എന്നൊരു സംശയം. രാമൻ പറയുന്നുണ്ട് ഞാൻ കാട്ടിൽ പോകാം, എല്ലാം ഉപേക്ഷിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഒരു ക്ഷണനേരം ഭഗവാൻ ചോദിച്ചു. അച്ഛൻ എന്തുകൊണ്ട് എന്നോടത് നേരിട്ട് പറഞ്ഞില്യ? രാജ്യം ഉപേക്ഷിച്ചു പോകാൻ അച്ഛന് എന്നോട് പറയാമായിരുന്നല്ലോ. അച്ഛൻ എന്തുകൊണ്ട് എന്നോട് പറഞ്ഞില്യ? ഭരതനെ പട്ടാഭിഷേകം ചെയ്യിക്കണം എന്ന് പറഞ്ഞപ്പോ കൈകേയിയ്ക്ക് ഒരു ഭയം. ഭരതൻ വരുന്നതുവരെ രാമൻ ഇവിടെ തന്നെ താമസിക്ക്വോ.
അപ്പോ കൈകേയി പറയാണ്. ഈ പുരിയിൽ നിന്ന് നീ പുറത്ത് പോകുന്നത് വരെ അച്ഛൻ ഊണ് കഴിക്കില്യ, വെള്ളം കുടിക്കില്യ. അപ്പോ രാമൻ പറഞ്ഞു. അമ്മേ പേടിക്കണ്ടാ എനിക്ക് രാജ്യം വേണ്ട.
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.
He knows not that he knows not. Neglect him.
He knows that he knows not. Teach him
He knows that he knows. Learn from him.
ആളുകൾ മൂന്ന് തരത്തിലാണത്രേ. ചിലർക്ക് അവർക്ക് അറിയില്ല്യ എന്നുള്ളത് അറിയില്ല്യ. അവരുടെ അടുത്ത് പോവരുതെന്നാണ്.
ചിലർക്ക് അവർക്കറിയില്യൃ എന്നുള്ളത് അവർക്കറിയാം. അവർക്ക് പറഞ്ഞു കൊടുക്കുക.
ചിലർക്കാകട്ടെ അവർക്ക് അറിയും എന്നുള്ളത് അവർക്കറിയം. അവരിൽ നിന്ന് പഠിച്ചോളുക എന്നാണ്.
അവർക്ക് അറിയും എന്നുള്ളത് അറിയുന്ന കൂട്ടത്തിലാണ് ഭഗവാൻ. രാമായണത്തിൽ പലയിടത്തും തന്നെ കുറിച്ച് തന്നെ ഭഗവാൻ പറയും. കൈകേയിയ്ക്ക് ഇങ്ങനെ ഒരു ഭയം വന്നപ്പോൾ രാജ്യത്തിൽ ആഗ്രഹം വെച്ച് രാമൻ ഇവിടെ തന്നെ നിന്നു പോവോ എന്നൊരു സംശയം വന്നപ്പോ, ഭഗവാൻ പറഞ്ഞു ,
അമ്മ പേടിക്കണ്ടാ. ഈ രാമൻ ക്ഷത്രിയ വംശജനാണെങ്കിലും ബ്രഹ്മ ഋഷികളുടെ കൂട്ടത്തിൽ കൂട്ടിക്കൊള്ളുക.
നാഹം അർത്ഥപരോഽദേവി ലോകം അവസ്തും ഉത്സഹേ
വിദ്ധി മാം ഋഷിഭിർസ്തുല്യം കേവലം ധർമ്മം ആസ്ഥിതം
എനിക്ക് ഈ അർത്ഥകാമങ്ങളിലൊന്നും യാതൊരു ആഗ്രഹവും ഇല്ല്യ. രാജ്യം വാ വനവാസോ വാ വനവാസൗ മഹോദയ: രാജ്യമാണോ വനവാസമാണോ ശ്രേഷ്ഠം എന്ന് ചോദിച്ചാൽ വനവാസം ആണ് എന്തുകൊണ്ടും ശ്രേഷ്ഠം. കൈകേയിമാതാവിന് എന്നോട് എന്തൊരു കാരുണ്യം!!!
കാട്ടില് ചെന്നാൽ ഞാനീ ശരീരം മാത്രം രക്ഷിച്ചാൽ മതി. രാജ്യഭരണം എന്നുള്ള ഒരു വലിയ ചുമട് മകന്റെ ശിരസ്സിൽ കയറ്റിവെച്ച് രാമൻ സൗഖ്യമായിരിക്കട്ടെ എന്നാഗ്രഹിക്കുന്ന കൈകേയിമാതാവിന്റെ ആ കാരുണ്യത്തിനെ എങ്ങനെ നിഷ്കൃതി ചെയ്യും. രാജ്യത്തിനെ, ദേവന്മാർ പോലും കാംക്ഷിക്കുന്ന രാജ്യലക്ഷ്മിയെ ത്യക്ത്വാ, ത്യജിച്ചു.
ഗുർവ്വർത്ഥേ ത്യക്തരാജ്യ:
രാമനിങ്ങനെ രാജ്യപട്ടാഭിഷേകം ചെയ്തിരുന്നാലോ. ദേവന്മാര് പേടിച്ചു പോയി. അതുകൊണ്ട് ദേവന്മാര് ഒരാളെ പിടിച്ചു. മന്ഥര. മന്ഥര യുടെ ഉള്ളിലേക്ക് ദേവന്മാര് പ്രവേശിച്ചു അത്രേ. അങ്ങനെ മന്ഥര യെ കാരണമായി വെച്ച് കൊണ്ട് രാജ്യപട്ടാഭിഷേക വിഘ്നം. വനവാസം
ശ്രീനൊച്ചൂർജി
*തുടരും. ...*
Lakshmi prasad
No comments:
Post a Comment