ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 119
ഇപ്പൊ ഉണ്ട് ഈ ക്ഷണം,ക്ഷണം ഓരോ ക്ഷണം പ്രതിബോധവിദിതം ഓരോ ബോധത്തിലും ഉള്ളത് വർത്തമാനാനുഭവം . ഭൂതവും ഭാവിയും വെറും മാനസികാനുഭവം. ഭൂതവും ഭാവിയും ഉണ്മയല്ല . ചിലരിലൊക്കെ മറഞ്ഞേ പോവും. ചിലർക്ക് മെമ മറി ഉക്കെ പോകും. ചില സൂക്കേടുകൾ ഒക്കെ ഉണ്ട് അതു വന്നാൽ ഇടയിലുള്ള പത്തിരുപതു വർഷം പോയിപ്പോകും. ഓർമ്മേ ഇല്ല. അങ്ങനത്തെ കേസ് കൾ ഒക്കെ കണ്ടിട്ടുണ്ട്. ചിലർക്ക് ഏഴ് ട്ട് കുട്ടികൾ ഒക്കെ ഉണ്ടാവും അവർ ക്ക് കുട്ടികൾ എത്രണം , ആരൊക്കെ കുട്ടിക്കൾ എന്നൊന്നും ഓർമ്മേ ഇല്ല. ഒന്നും ഓർമ്മയില്ല . ഒക്കെ മറന്നു പോണു. ഓർമ്മകൾ ഒക്കെ ബ്ലാങ്ക് ആയിട്ടു പോണു. കാലമേ ഇല്ല. സമയ മേ പോയി പോവുന്നു അവർക്ക്. വെറും കംപ്യൂട്ടർ പോലെ ഉള്ളിലൊരു ഒരു സാധനം. അതിന് അനുഭൂതി ഒന്നും ഇല്ല ഭൂതത്തിനും ഭാവിക്കും. അനുഭൂതി ഉള്ളത് വർത്തമാനത്തിൽ മാത്രം . സദാ വർത്തമാനകാല സ്വരൂപമായ ആത്മാവിന്റെ ലക്ഷണമാണ് " നിത്യഹ " എന്നു ഭഗവാൻ പറഞ്ഞത്. ഇനി എല്ലാ ദേശങ്ങളും ഒരു സ്ഥലത്തു തന്നെ ഉണ്ട്. അതാണ് "സർവ്വഗത: " എന്നു പറഞ്ഞത്. ദേശവും കാലവും എന്നിലാണ് ഇരിക്കുന്നത്. ഞാൻ ദേശ കാലത്തിലല്ല. ദേശവും കാലവും ഞാൻ ആകുന്ന ബോധത്തിൽ നിൽക്കുന്നു. അല്ലാതെ ഞാൻ ദേശ കാലങ്ങൾക്കുള്ളിൽ പെട്ടവനല്ല. മനസ്സ് പൊന്തുമ്പോൾ ദേശവും കാലവും പൊന്തുന്നു. മനസ്സ് ലയിക്കുമ്പോൾ ദേശവും കാലവും ലയിച്ചു പോകുന്നു. എവിടെ കിടക്കുന്നു എറണാംകുളത്തുള്ള ഉറക്കവും പാലക്കാടുള്ള ഉറക്കവും അമേരിക്കയിലുള്ള ഉറക്കവും ഉറങ്ങിക്കഴിഞ്ഞാൽ ഒക്കെ ഒരു പോലെ തന്നെ. മനസ്സു ഉദിക്കുമ്പോഴാണ് എവിടെ ഉറങ്ങുന്നത് എന്ന വ്യത്യാസം ഒക്കെ അറിയണത്. അപ്പൊ മനസ്സാണ് ദേശം, കാലം രണ്ടിനെയും ഉണ്ടാക്കുന്നത്. മനസ്സ് ലയിച്ചു കഴിഞ്ഞാൽ ഒന്നും ഇല്ല. രമണമഹർഷി യോട് പലരും ചോദിച്ചിട്ടുണ്ട് എന്താ ഭഗവാനേ അമേരിക്കയിലേക്കൊന്നും വരാത്തത് എന്നു ചോദിച്ചു ഒരു അമേരിക്കക്കാരൻ. മഹർഷി ചോദിച്ചു അമേരിക്ക എവിടെയാ അമേരിക്കയും എല്ലാദേശവും ഇവിടെ ഉണ്ട് . ഈ സത്യം അറിഞ്ഞ ആള് എവിടെപ്പോയാലും ഇവിടെയാണ് ഇരിക്കുന്നത്. എല്ലാ കാലവും അയാൾക്ക് വർത്തമാനകാലമാണ്. എല്ലാദേശവും അയാൾക്ക് ഒരേ ദേശമാണ്. ദേശ കാലങ്ങൾ ഒന്നും നമ്മുടെ ഉള്ളിൽ ഒരു മാറ്റവും വരുത്തുന്നില്ല . വെറുതെ ശരീരം ചലിക്കുണൂ അത്രേ ഉള്ളൂ.
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment