പ്രിയപ്പെട്ട ജനങ്ങളേ, നമസ്‌കാരം. ഒരല്‍പം നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒരിക്കല്‍കൂടി ജനങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും ഏറെ അടുപ്പമുള്ള വിഷയങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഓരോ വ്യക്തിയുടെയും ഹൃദയത്തോട് ചേര്‍ന്ന വിഷയങ്ങള്‍ എന്ന നമ്മുടെ പരമ്പര പുനരാരംഭിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളും തിരക്കും ഏറെയായിരുന്നെങ്കിലും മനസ്സിലുള്ളത് പറയുന്നതിന്റെ ആ ഒരു സുഖം ഇല്ലാതെപോയി. ഒരു ഇല്ലായ്മ അനുഭവപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവരുടെ ഇടയിലിരുന്ന്, പ്രശാന്തമായ അന്തരീക്ഷത്തില്‍ 130 കോടി ജനങ്ങളുടെ പല കാര്യങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു പറയുന്നതുപോലെ പലതും പറഞ്ഞിരുന്നു, പലതും കേട്ടിരുന്നു. ചിലപ്പോള്‍ സ്വന്തം കാര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് പ്രേരണയായി മാറുന്നു. ഈ ഇടവേള എങ്ങനെ കടന്നുപോയി എന്നു നിങ്ങള്‍ക്കു സങ്കല്പിച്ചു നോക്കാവുന്നതാണ്. ഞായറാഴ്ച, അവസാനത്തെ ഞായറാഴ്ച, 11 മണി…. എന്തോ കൈവിട്ടുപോയല്ലോ എന്ന് എനിക്കും തോന്നിയിരുന്നു-നിങ്ങള്‍ക്കും തോന്നിയില്ലേ..! തീര്‍ച്ചയായും തോന്നിയിട്ടുണ്ടാകും. അതൊരു നിര്‍ജ്ജീവമായ പരിപാടി ആയിരുന്നില്ല. ജീവസ്സുറ്റതായിരുന്നു, എന്റേതെന്ന ബോധമുണ്ടായിരുന്നു, മനസ്സിനൊരു അടുപ്പം തോന്നിയിരുന്നു, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ടായിരുന്നു. അതുകൊണ്ട് ഇടവേള എനിക്കു വളരെ വിഷമകരമായി തോന്നി. അനുനിമിഷം എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു. ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ സംസാരിക്കുമ്പോള്‍, ഞാനാണു സംസാരിക്കുന്നതെങ്കിലും, ശബ്ദം ഒരുപക്ഷേ, എന്റേതാണെങ്കിലും, നിങ്ങളുടെ കാര്യമാണ്, നിങ്ങളുടെ അധ്വാനത്തെക്കുറിച്ചാണ്, നിങ്ങളുടെ ഉത്സാഹമാണ് അതില്‍ നിറഞ്ഞു നിന്നത്.
ഞാന്‍ കേവലം എന്റെ വാക്കുകള്‍, എന്റെ സ്വരം ഉപയോഗിച്ചിരുന്നെങ്കിലും എനിക്ക് ഇല്ലാത്തതായി തോന്നിയത് ഈ പരിപാടിയല്ല, നിങ്ങളെയാണ്. ഒരു ശൂന്യത അനുഭവപ്പെട്ടു. ഒരിക്കല്‍ തോന്നി, തിരഞ്ഞെടുപ്പു തീര്‍ന്നയുടന്‍തന്നെ നിങ്ങളുടെ ഇടയിലേക്കു വരണമെന്ന്. എങ്കിലും പിന്നെ തോന്നി, പാടില്ല, ആ ഞായറാഴ്ചപ്പരിപാടി എന്ന രീതി തുടരണം എന്ന്. എന്നാല്‍ ഈ ഞായര്‍ എന്നെ വളരെ കാത്തിരുത്തി. എന്തായാലും അവസാനം അവസരം എത്തിയിരിക്കുന്നു. ഒരു കുടുംബാന്തരീക്ഷത്തില്‍ ‘മന്‍ കീ ബാത്ത്’, ചെറിയ ചെറിയ, കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. സമൂഹത്തിലും ജീവിതത്തിലും മാറ്റത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഒരു പുതിയ ഓജസ്സിന് ജന്മം കൊടുത്തുകൊണ്ട്, ഒരു തരത്തില്‍ ഒരു പുതിയ ഇന്ത്യയുടെ ഓജസ്സിന് മിഴിവേകിക്കൊണ്ട് ഈ പരിപാടി തുടരട്ടെ.
കഴിഞ്ഞ മാസങ്ങളില്‍ വളരെയേറെ സന്ദേശങ്ങള്‍ വന്നു. അതില്‍ ആളുകള്‍ പറഞ്ഞു, ‘മന്‍ കീ ബാത്ത്’ ഇല്ലാത്തത് വിഷമിപ്പിക്കുന്നു എന്ന്. അത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. സ്വന്തമെന്ന ഒരു ബോധം തോന്നുന്നു. ചിലപ്പോഴൊക്കെ എനിക്കു തോന്നും എന്റെ ‘സ്വ’ മ്മില്‍ നിന്നും ‘സമഷ്ടി’യിലേക്കുള്ള യാത്രയാണിത്. ഇത് ‘ഞാനി’ല്‍ നിന്ന് ‘നാമി’ലേക്കുള്ള യാത്ര. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുമായുള്ള എന്റെ ഈ സംവാദം ഒരു തരത്തില്‍ എന്റെ ആത്മീയ യാത്രയുടെ അനുഭൂതിയുടെ ഒരു ഭാഗമായിരുന്നു. പല ആളുകളും ഞാന്‍ തിരഞ്ഞെടുപ്പിന്റെ ബഹളത്തിനിടയില്‍ കേദാര്‍നാഥില്‍ പോയതെന്തിനാണ് എന്നു തുടങ്ങി വളരെയേറെ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങളുടെ ആകാംക്ഷയും എനിക്ക് മനസ്സിലാക്കാനാകും. എന്റെ വികാരങ്ങളെ നിങ്ങളിലേക്കെത്തിക്കണമെന്ന് എനിക്കും തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ അതിനു പുറപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, ‘മന്‍ കീ ബാത്തി്’ ന്റെ രൂപം തന്നെ മാറുമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിന്റെ കോലാഹലം, ജയപരാജയങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിറഞ്ഞനില്‍ക്കെ, പോളിംഗ് ബാക്കിയായിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ പോയി. പല ആളുകളും അതിലും രാഷ്ട്രീയമായ അര്‍ഥങ്ങള്‍ കണ്ടെത്തി. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ഞാനുമായി അഭിമുഖീകരിക്കുവാനുള്ള അവസരമായിരുന്നു. ഞാന്‍ ഒരു തരത്തില്‍ എന്നെ കാണാന്‍ പോയതായിരുന്നു.
P.M.Modiji
No comments:
Post a Comment