Monday, July 01, 2019

ഹന്തഭാഗ്യം ജനാനാം

Monday 1 July 2019 3:40 am IST
തിരിച്ചെന്തെങ്കിലും പ്രതികരിക്കാനും ആവുന്നില്ല. ഈ സമയത്താണ് യമദൂതന്മാരെ സമീപത്തുകണ്ടുള്ള ഭയവും. ആ ഭയത്തിലുള്ള വെപ്രാളത്തില്‍ ചിലര്‍ക്ക് മലമൂത്രവിസര്‍ജനവും ഉണ്ടാകുന്നു.
സ്വാര്‍ഥതയ്ക്കും ലൗകികനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായി ജീവിച്ച്, അതിനായി പാപകര്‍മങ്ങളും പരദ്രോഹവും സമൂഹവഞ്ചനയും ശീലമാക്കിയവര്‍ക്കെല്ലാം മരണകാലം ഭയാശങ്കകള്‍ നിറഞ്ഞതായിരിക്കും. 
അവര്‍ക്കാണ് സമ്പാദിച്ചതൊന്നും പോകുമ്പോള്‍ കൊണ്ടുപോകാനാവാത്ത അവസ്ഥകൂടുതല്‍. താന്‍ സമ്പാദിച്ചുവെച്ച വകകള്‍ മക്കളും മരുമക്കളും ബന്ധുക്കളും പരസ്പരം പോരടിച്ചും കേസുകളും ദുരിതങ്ങളുമെല്ലാമായി ശത്രുതയോടെ പെരുമാറുകയും അച്ഛനമ്മമാരെ ശപിക്കുകയും ചെയ്യുന്ന അവസ്ഥ. മരണകാലത്ത് ഇങ്ങനെ പലതും കാണേണ്ടി വരുന്നു. 
തിരിച്ചെന്തെങ്കിലും പ്രതികരിക്കാനും ആവുന്നില്ല. ഈ സമയത്താണ് യമദൂതന്മാരെ സമീപത്തുകണ്ടുള്ള ഭയവും. ആ ഭയത്തിലുള്ള വെപ്രാളത്തില്‍ ചിലര്‍ക്ക് മലമൂത്രവിസര്‍ജനവും ഉണ്ടാകുന്നു. പ്രാണശക്തി അധോഗതിയില്‍ പ്രവര്‍ത്തിക്കുന്നു. സഥൂലശരീരം വിട്ട്  സൂക്ഷ്മശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചൊന്നും പ്രവര്‍ത്തിക്കാനും ആവുന്നില്ല. 
എന്നാല്‍ ആത്മസമര്‍പണ ഭാവത്തില്‍ സമൂഹത്തെയും രാഷ്ട്രത്തെയും ബ്രഹ്മത്തെയും ദൈവമായിക്കണ്ട്  ജീവിക്കുന്നവര്‍ക്ക് ഓര്‍ക്കാന്‍ നല്ലകാര്യങ്ങളായിരിക്കും ഉണ്ടാകുക. അവരുടെ ബോധതലം ചുറ്റും ഭഗവത് സാന്നിധ്യത്തിലായിരിക്കും കാണുക. അതിനാല്‍ യമദൂതന്മാര്‍ സ്വയം സംയമം പാലിച്ച്   അകന്നു പോകും. നരകാദിദുരിതങ്ങളും തത്ചിന്തകളും ഇവരില്‍ നിന്നും അകന്നു പോകും. 
സ്വകര്‍മങ്ങള്‍ക്ക് അനുസൃതമായനാണ് മരണസമയത്തുണ്ടാകുന്ന ചിന്തകളും അനുഭവങ്ങളും. നഷ്ടബോധത്തോടെ ജീവിതയാത്രയോടു വിടപറയുന്നവര്‍ക്ക് സ്വപാപങ്ങളെ ചിന്തിപ്പിക്കും വിധത്തില്‍ ദുരിതയാത്രയായിരിക്കും. മറിച്ച് എപ്പോഴെങ്കിലും ജീവിതയാത്രയില്‍ തന്റെ ചുറ്റുമുള്ള സമൂഹത്തെ നിസ്വാര്‍ഥബുദ്ധിയില്‍ സേവിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ചുറ്റും കാണുന്നത് ഭഗവത് സാന്നിധ്യമായിരിക്കും. 
തന്നിലും മറ്റുള്ളവരിലും ഇരിക്കുന്നത് സാക്ഷാല്‍ പരമാത്മാവു തന്നെയെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ചുറ്റും കാണുന്നത് ഭഗവാനെത്തന്നെയായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് മരണകാലത്ത് ഭഗവാന്‍ വന്നിരിക്കുന്നു എന്ന ചിന്തയാണ് ബോധതലത്തിലുണ്ടാവുക. പുണ്യപാപങ്ങളെക്കുറിച്ച്  ഇവര്‍ ചിന്തിക്കുന്നില്ല. ചിന്തയില്‍ ഭഗവാന്‍ ( പരമാത്മാവ്) മാത്രം. 
ഇങ്ങനെയുള്ള ചിലര്‍ മരണ സമയത്തു പറയുന്ന വാക്കുകള്‍ അതുതന്നെയായിരിക്കും. ഭഗവാന്‍ വന്നിരിക്കുന്നു. ശ്രീരാമദേവന്‍ സീതാ സമേതനായി വന്നിരിക്കുന്നു.  എ്‌രീകരാമപട്ടാഭിഷേകം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴല്‍ നാദം കേള്‍ക്കുന്നു. സാക്ഷാല്‍ പരാശക്തി എന്നെ തലോടി താലോലിക്കുന്നു. 
ഇവരുടെ അനുഭൂതിതലം വ്യത്യസ്ഥമാണ്. ഇവര്‍ക്ക് ആനന്ദാനുഭൂതിയിലാണ് പരമാനന്ദം. സാന്ദ്രാനന്ദാത്മകം, നിര്‍മുക്തം, നിത്യമുക്തം, ഹന്തഭാഗ്യം.
മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍ എന്ന തലക്കെട്ട് ചിലരെയെങ്കിലും വൈക്കത്തു വാഴുന്ന ജ്ഞാനമൂര്‍ത്തിയെ സ്മരണയില്‍ വരുത്തിയിരിക്കും. 
'മരണകാലത്തെ ഭയത്തെ 
ചിന്തിച്ചാല്‍ 
മതിമറന്നുപോം മനമെല്ലാം 
മനതാരില്‍ വന്നു വിളയാടീടേണം 
തിരുവൈക്കം വാഴും ശിവശംഭോ'

No comments: