ദേഹ'മെന്നാൽ ദഹിക്കുന്നതെന്നും, 'ശരീര'മെന്നാൽ ക്ഷയിക്കുന്നതെന്നുമാണർത്ഥം. യജ്ഞത്തിനുവേണ്ടി ദ്രവ്യങ്ങൾ ഒരുക്കൂട്ടി ഹോമാഗ്നിയിൽ ആഹൂതിചെയ്യുന്നമാതിരി ഈ ശരീരത്തെ പോഷിപ്പിക്കുന്നതും, ശരീരവൃത്തികളെ ശുദ്ധീകരിക്കുന്നതും, പരാർത്ഥവും , പാരമാർത്ഥികവുമായ യജ്ഞത്തിനുവേണ്ടിയാവുന്നു. അങ്ങനെ ആധി ഭൗതീകവും ആദ്ധ്യാത്മീകവും ആധി ദൈവീകവുമാകുന്ന തപത്രയമെന്ന അഗ്നിയിൽ ദഹിച്ചുക്കൊണ്ടിരിക്കുന്നതാണ് ദേഹം. ഈ ശരീരത്തെ തന്നെ ഈശ്വേരച്ഛക്കനുസൃതമായ യജ്ഞനത്തിന് - ത്യഗത്തിന് - വിനിയോഗിക്കുമ്പോൾ യജിച്ച് യജിച്ച് ശരീരം ക്ഷയിക്കുന്നതോടപ്പം ജീവൻ ഉന്നതി പ്രാപിച്ചുക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ജീവൻ വിട്ടുപിരിയുമ്പോൾ ഈ ശരീരത്തെ തന്നെ അഗ്നിയിൽ ആഹൂതിചെയ്യുന്നു.
rajeev kunnekkat
rajeev kunnekkat
No comments:
Post a Comment