Friday, July 05, 2019

'ഓം' എന്ന ശബ്ദമാണ് ജപമന്ത്രങ്ങളിൽ ഏറ്റവും പൂർണ്ണം. പ്രാണശക്തിപൂർണ്ണമാകുന്നത് 'ഓം' ജപിക്കുമ്പോഴാണ്. സമഷ്ടി ചേതനയെ സംബോധന ചെയ്യാൻ ഏറ്റവും യോജിച്ച ശബ്ദമാണിത്. മന്ത്രങ്ങൾ ജപിക്കുമ്പോൾ വാക്കുകൾ ഭാവത്തെ ഉണർത്തുന്നു. മനസ്സിലും ശരീരത്തിലും അതിന്റെ പ്രഭാവമുണ്ടാക്കുന്നു.
സൃഷ്ടിയുടെ അന്ത:സത്ത പരമപ്രേമമാണ്. അതാണ് ഈശ്വരൻ.'ഓം' എന്ന ശബ്ദം ജപിക്കുമ്പോൾ സർവ്വ ദുരിതങ്ങളിൽ നിന്നും ജീവശക്തി മോചിക്കപ്പെടുന്നു. സ്രഷ്ടാവും, പ്രപഞ്ചവും ഒന്നായിത്തീരുന്നു. ചുറ്റുപാടുകൾ പവിത്രമാകുന്നു. ഒരു നിഷേധാത്മകതയ്ക്കും കടക്കാനാവാത്ത കവചം രൂപം കൊള്ളുന്നു. അകവും പുറവും നിറയുന്ന ധന്യതയിൽ ഈശ്വരചൈതന്യമായി സ്വയം മാറുന്നു - ശ്രീ ശ്രീ

No comments: