ശ്രീമദ് ഭാഗവതം 234*
സ്തനമംബ! ദിശേത്യുപാസജൻ
ഭഗവന്നദ്ഭുതബാല! പാഹി മാം.
അമ്മാ പാല് തരൂ എന്ന് പറഞ്ഞ് കരയാൻ തുടങ്ങിയപ്പോ കുട്ടിക്ക് വായിലെന്തോ കണ്ടു. എന്തെങ്കിലും ഗ്രഹബാധ പോലെ വല്ലതും ആയിരിക്കോ? കുട്ടിക്ക് മന്ത്രം ഒക്കെ ജപിച്ച് രക്ഷ ഒക്കെ ജപിച്ചു അത്രേ യശോദ.
ഒരു ദിവസം യശോദ തൈര് കടഞ്ഞുകൊണ്ടിരിക്ക്യാണ്. കണ്ണൻ ഉറങ്ങി എഴുന്നേറ്റു വന്നു.
ക്ഷൗമം വാസ: പൃഥുകടിതടേ ബിഭ്രതീ സൂത്രനദ്ധം
പുത്രസ്നേഹസ്നുതകുചയുഗം ജാതകമ്പം ച സുഭ്രൂ:
രജ്ജ്വാകർഷശ്രമഭുജചലത്കങ്കണൗ കുണ്ഡലേ ച
സ്വിന്നം വക്ത്രം കബരവിഗളന്മാലതീ നിർമ്മമന്ഥ.
കുട്ടി പതുക്കെ എഴുന്നേറ്റു നടന്നു വന്നു. ഭട്ടതിരിപ്പാടിന്റെ വൃത്തവും കുട്ടി നടന്നു വരുന്നത് പോലെയാണ്.
ഏകദാ ദധിവിമാഥകാരിണീം
മാതരം സമുപസേദിവാൻ ഭവാൻ
സ്തന്യലോലുപതയാ നിവാരയൻ
അങ്കമേത്യ പപിവാൻ പയോധരൗ
അമ്മേടെ കൈയ്യൊക്കെ പിടിച്ചു വാങ്ങി മടിയിൽ കിടന്നു. പാല് കുടിക്കാൻ തുടങ്ങി. രസമൂറി രസിച്ചങ്ങനെ പാല് കുടിച്ചുകൊണ്ടിരിക്ക്യാണ്. വൈകുണ്ഠത്തിൽ പാല് കിട്ടില്ലല്ലോ! ചുറ്റും പാലാണെങ്കിലും(ക്ഷീരസാഗരം
) കുടിക്കാൻ കിട്ടില്ല്യ. അമ്മയുടെ പാല് കുടിക്കാനുള്ള ഉത്സാഹത്തിൽ കൈയ്യ് പിടിച്ചു വാങ്ങി മടിയിൽ കിടന്നു. അങ്ങനെ രസിച്ചു കുടിച്ചു കൊണ്ടിരിക്കാണ്.
അർദ്ധപീതകുചകുഡ്മളേ ത്വയി
സ്നിഗ്ദ്ധഹാസമധുരാനനാംബുജേ
ദുഗ്ദ്ധമീശ! ദഹനേ പരിസ്രുതം
ധർത്തുമാശു ജനനീ ജഗാമ തേ
രസിച്ചു കുടിച്ചങ്ങനെ ഇരിക്കുമ്പഴാണ് ഒരു ശബ്ദം. അടുപ്പിൽ വെച്ചിരിക്കുന്ന പാല് പൊന്തി അഗ്നിയില് വീണു. അമ്മയ്ക്ക് തിടുക്കം കൊണ്ട് കണ്ണനെ മടിയിൽ നിന്നും ബലമായി ചോട്ടിലിറക്കി വെച്ചു പോയി. കോപം വന്നു. ആർക്കും കിട്ടാത്ത ഭാഗ്യം! ഞാൻ മടിയിൽ കിടന്നു പാല് കുടിക്കുന്നു. അടുപ്പിൽ വെച്ച ഒരു ലിറ്റർ പാലാണ് നിങ്ങൾക്ക് വലുത് ല്ലേ🤨. ഒരാഴ്ചയായിട്ട് വെച്ച വെണ്ണ ഒക്കെ ഞാനിപ്പോ തീർക്കണ്ട്. അമ്മിക്കുഴവി എടുത്ത് കൊണ്ട് വന്നു അത്രേ.
ഭട്ടതിരിപ്പാട് അതിനെ അല്പം ഒന്ന് മാറ്റി പിടിച്ച് മത്ത് കൊണ്ട് എന്നെഴുതി. ചെറിയ കുട്ടിയ്ക്ക് അമ്മിക്കുഴവി എടുക്കാൻ പറ്റ്വോ? അങ്ങനെ മത്ത് കൊണ്ട് എന്നെഴുതിയപ്പോ ഗുരുവായൂരപ്പന്റെ ഒരു അശരീരി കേട്ടു അത്രേ.
"ഭട്ടതിരി പറഞ്ഞത് നന്നായണ്ട്. പക്ഷേ നടന്നത് വ്യാസൻ പറഞ്ഞതാണ്. ഞാൻ അമ്മിക്കുഴവിയാണ് കൊണ്ട് വന്നത്. മത്ത് ഞാൻ കണ്ടില്യാ."
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
No comments:
Post a Comment