ആറൻമുള വള്ളസദ്യക്ക് തുടക്കം
ഉദ്ദിഷ്ടകാര്യത്തിനും സന്താനലബ്ധിക്കും സർപ്പ ദോഷപരിഹാരത്തിനുമായി ഭക്തജനങ്ങള്‍ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപെരുമയുമാണ് വള്ളസദ്യയുടെ പ്രാധാന്യം. ഭഗവാന്‍ കൃഷ്ണന് ഉണ്ണികളുമായുള്ള ഇഷ്ടമാണ് സന്താനലബ്ധിക്കായി വഴിപാട് നടത്തുന്നതിന് പിന്നിലെ വിശ്വാസം.! അന്നദാന പ്രഭുവായ ആറന്മുളേശ്വന്റെ മുന്നിൽ ഭക്തർ സമർപ്പിയ്ക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണു ആരംഭിയ്ക്കുന്നത്. വഴിപാട് സമർപ്പിയ്ക്കുന്ന പള്ളിയോടക്കരയിൽ നിന്നും അനുവാദം വാങ്ങിയാണു സദ്യയ്ക്കു ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേ ദിവസം രാവിലെ ക്ഷേത്രത്തിൽ എത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിയ്ക്കുന്നതോട് ചടങ്ങുകൾ ആരംഭിയ്ക്കും.രണ്ടു പറകളാണു നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്നു പള്ളിയോടത്തിനും എന്നാണ് സങ്കല്പം.ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും,വെറ്റിലയും,പുകയിലയും ആയി അതത് പള്ളിയോടക്കരയിൽ എത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില,പുകയില എന്നിവ നൽകിയ ശേഷം വഴിപാട് നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.തുടർന്നു ആറന്മുളയുടെ തനിമയിലും,താളത്തിലുമുള്ള വഞ്ചിപ്പട്ട് പാടിയാണു പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞു ആറൻമുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.ആറന്മുള ക്ഷേത്രക്കടവിലടുക്കുന്ന പള്ളിയോടത്തിനെയും കരക്കാരെയും ക്ഷേത്ര അധികാരികളും,വഴിപാടുകാരും ചേർന്ന് അഷ്ടമംഗല്യം,വിളക്ക്, താലപ്പൊലി,വായ്ക്കുരവ,വെടിക്കെ ട്ട്,മുത്തുക്കുട നാദസ്വര മേളത്തോടു കൂടി സ്വീകരിയ്ക്കുന്നു.ഇങ്ങനെ സ്വീകരിച്ചു പള്ളിയോടത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്കു ആനയിച്ചു കൊണ്ട് വരുന്നു.അപ്പോഴും പാട്ടുകാർ വള്ളപ്പാട്ട് പാടികൊണ്ടിരിക്കും.കൊടിമരച്ചു വട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്തെത്തി വളളത്തിൽ കൊണ്ടു വന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനു അനുസരിച്ചു വായുവിലാട്ടിയ ശേഷം മുത്തുക്കുട മടക്കി കൊടിമരച്ചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കൂടെ പള്ളിയോടം തുഴയുന്ന ഒരു നയമ്പും നടയ്ക്കൽ വെക്കുന്നു.
പിന്നീട് എല്ലാവരും വള്ളപ്പാട്ട് പാടി കൊണ്ടു സദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്കു പോകുന്നു.ഇതു ഒരു പ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണു ഉണ്ണാൻ ഇരിയ്ക്കുന്നത്.അതിനു ശേഷമെ വീട്ടുകാർ ഊണു കഴിയ്ക്കാറുള്ളു.വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പണം.ഇങ്ങനെ ഊണു കഴിയുന്നതു വരെ വളരെ ശ്രദ്ധയോടു കൂടി വിളമ്പി കൊണ്ട് ഇരിയ്ക്കണം.അതാണ് സദ്യയുടെ ഏറ്റവും ആകർഷണവും..ചോദിയ്ക്കുന്നതൊന്നും ഇല്ലായെന്നു പറയാൻ പാടില്ല.63 ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ആറന്മുള വള്ള സദ്യയിൽ പരിപ്പ്,സാമ്പാർ,പുളിശ്ശേരി, കാളൻ,രസം,പാളതൈരു,മോരു,അവിയൽ, ഓലൻ,എരിശ്ശേരി, കൂട്ടുകറി,പച്ചടി,കിച്ചടി,വിവി ധയിനം മെഴുക്കു പുരട്ടികൾ,തോരനുകൾ,അച്ചാറുകൾ,നി രവധി പായസങ്ങൾ,വലുതും, ചെറുതുമായ പർപ്പിടം,പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ആണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. വള്ളസദ്യയ്ക്കു ആവശ്യമായ പാളതൈരു ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണെത്തിയ്ക്കുന്നത്.
സദ്യ കഴിഞ്ഞ് കരക്കാർ വീണ്ടും കൊടിമരച്ചുവട്ടിൽ എത്തി ഭഗവാനെ നമസ്കരിയ്ക്കും.അതിനു ശേഷം അവിടെ നിറച്ചു വെച്ചിരിയ്ക്കുന്ന പറ മറിയ്ക്കുന്നു..ഇതിനെ പറ തളിയ്ക്കുകയെന്നാണു പറയുന്നത്. പള്ളിയോടക്കരക്കാർ ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിയ്ക്കും.പിന്നെ വളളപ്പാട്ടു തുടങ്ങും.അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു വടക്കെ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്കു ആനയിക്കുന്നു.തുടർന്നു വഞ്ചിപ്പാട്ട് പാടി കരക്കാർ എല്ലാം പള്ളിയോടങ്ങളിൽ കയറി തിരികെ പോകുന്നു.അതിനു ശേഷം വള്ള സദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നു.അതോടു കൂടി വളള സദ്യയുടെ ചടങ്ങുകൾ അവസാനിയ്ക്കുന്നു...
ഹരേ കൃഷ്ണ...!!!
വിഭവങ്ങൾ
അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
ഉപ്പേരി കൂട്ടുകറിതൊടുകറി
മെഴുക്കുപുരട്ടി ഒഴിച്ചുകറി പായസം കൂടാതെ
കടുമാങ്ങ
ഉപ്പുമാങ്ങ
നാരങ്ങ
അമ്പഴങ്ങ
ഇഞ്ചി
നെല്ലിക്ക
പുളിയിഞ്ചി
കായ വറുത്തത്
ചക്കഉപ്പേരി
ശർക്കര വരട്ടി
ഉഴുന്നുവട
എള്ളുണ്ട
ഉണ്ണിയപ്പം
അവിയൽ
ഓലൻ
പച്ചഎരിശേരി
വറുത്ത എരിശ്ശേരി
മാമ്പഴ പച്ചടി
കൂട്ടുകറി
ഇഞ്ചിതൈര്
കിച്ചടി
ചമ്മന്തിപ്പൊടി
തകരതോരൻ
ചീരത്തോരൻ
ചക്കതോരൻ കൂർക്കമെഴുക്കുപുരട്ടി
കോവയ്ക്കമെഴുക്കുപുരട്ടി
ചേനമെഴുക്കുപുരട്ടി
പയർമെഴുക്കുപുരട്ടി നെയ്യ്
പരിപ്പ്
സാമ്പാർ
കാളൻ
പുളിശ്ശേരി
പാളത്തൈര്
രസം
മോര്
അമ്പലപ്പുഴപാൽപ്പായസം
പാലട
കടലപായസം
ശർക്കരപായസം
അറുനാഴിപായസം പുത്തരി ചോറ്
പപ്പടം വലിയത്
പപ്പടം ചെറിയത്
പൂവൻപഴം
അട
ഉപ്പ്
ഉണ്ടശർക്കര
കൽക്കണ്ടം
പഞ്ചസാര
മലർ
മുന്തിരിങ്ങ
കരിമ്പ്
തേൻ...
No comments:
Post a Comment