Saturday, August 10, 2019

ശ്രീമദ് ഭാഗവതം 238*
ശാപമോക്ഷം കിട്ടിയ ആ കുബേരപുത്രന്മാർ ഭഗവാന്റെ മുമ്പില് നിന്നു കൊണ്ട് പ്രാർത്ഥിച്ചു.
ഹേ പ്രഭോ ഞങ്ങളെ അനുഗ്രഹിക്കണം.
നമ: പരമകല്യാണ നമ:,പരമമംഗള
വാസുദേവായ ശാന്തായ യദൂനാം പതയേ നമ:
വാണീ ഗുണാനുകഥനേ ശ്രവണൗ കഥായാം
ഹസ്തൗ ച കർമ്മസു മനസ്തവ പാദയോർന്ന:
സ്മൃത്യാം ശിരസ്തവ നിവാസജഗത്പ്രണാമേ
ദൃഷ്ടി: സതാം ദർശനേഽസ്തു ഭവത്തനൂനാം
വാക്കുകൾ എന്തിനാ ഭഗവാൻ തന്നിട്ടുള്ളത്?
ഗുണാനുകഥനേ
ഭഗവാനെ കീർത്തിക്കാൻ.
സദാ ഭഗവദ് കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ. ആരെങ്കിലുമൊക്ക വീട്ടിലേക്ക് വരുമ്പഴും തമ്മിൽ തമ്മിൽ കാണുമ്പഴും ഒക്കെ ഇതൊരു പ്രാക്റ്റീസാക്കി വളർത്തിയെടുക്കാ. രണ്ടു ഗുണം ണ്ട്. ഒന്നുകിൽ അവര് പിന്നെ വരില്ല്യ. വന്നാൽ സത്സംഗം ആകും. രണ്ടായാലും നല്ലതാ.
ശ്രവണൗ കഥായാം
ചെവികളോ, ഭഗവദ്കഥാശ്രവണത്തിന്. കേൾക്കുന്നതില് ഒരു രുചി ഏർപ്പെട്ടു തുടങ്ങിയാൽ പിന്നെ ആരും പറയണ്ട ആവശ്യല്ല. പൂഥുമഹാരാജാവിനെ പ്പോലെ നമുക്ക് ശ്രവണം വേണംന്ന് തോന്നും.
ഹസ്തൗ ച കർമ്മസു
കൈ എന്തിനാണ്?
കൈ ഭഗവാന് പൂജ ചെയ്യണത് മാത്രല്ല.
ശരീരം എന്തു ജോലി ചെയ്താലും വാക്കുകൾ ഭഗവദ് കഥാതത്വത്തിലോ നാമജപത്തിലോ ആണെങ്കിൽ, ഭഗവദ് കഥാ ശ്രവണം ചെവിയിൽ ണ്ടെങ്കിൽ അടുക്കളപ്പണി ഒക്കെ ചെയ്താലും പൂജ ആകും.
മന: തവ പാദയോ:
ഏകനാഥീഭാഗവതത്തിൽ ഏകനാഥ്സ്വാമി ഒരിടത്ത് പറഞ്ഞു. അടിച്ചു വൃത്തിയാക്കി കുപ്പ ഒക്കെ നാരായണാർപ്പണമെന്ന് പറഞ്ഞ് വാരിക്കളഞ്ഞാൽ ആ കർമ്മവും പൂജയായിട്ട് തീരും.
പ്രത്യേകിച്ച് ഒരു കർമ്മം ഇല്ല്യ
ഏത് കർമ്മവും ആയിക്കൊള്ളട്ടെ.
ഹസ്തൗ ച കർമ്മസു
മന: തവ പാദയോ: സ്മൃത്യാ
മനസ്സ് ഭഗവാന്റെ പാദത്തിനെ സ്മരിച്ചു കൊണ്ടേ ഇരിക്കാ.
ശിര: പ്രണാമേ
ശിരസ്സ് ഭഗവാനെ നമസ്ക്കരിക്കാൻ വേണ്ടീട്ട്
ദൃഷ്ടി: സതാം ദർശനേഽസ്തു
കണ്ണുകളോ,
കൃഷ്ണൻ മുമ്പില് ഇരിക്കണു.
കൃഷ്ണനെ കാണണമെന്ന് പറഞ്ഞതിന്റെ ഫലം ആണ് ഇന്നീ സത്യമാർഗ്ഗത്തിലേക്ക് വന്നത്. അതുകൊണ്ട് നാരദമഹർഷിയെ പോലുള്ള സാധുക്കളെ കാണാനുള്ള ഭാഗ്യം ഈ ദൃഷ്ടിക്ക് ണ്ടാകട്ടെ.
ദൃഷ്ടി: സതാം ദർശനേഽസ്തു ഭവത്തനൂനാം
ഇങ്ങനെ സ്തുതിച്ചു പ്രാർത്ഥിച്ച അവർക്ക് ഭഗവാൻ അനുഗ്രഹം കൊടുത്തു.
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments: