ശ്രീമദ് ഭാഗവതം 243*
ഭഗവാന്റെ വൈഭവം കാണാനായിട്ട് ബ്രഹ്മാവ് എന്തു ചെയ്തു? വീണ്ടും കുട്ടികളൊക്കെ കൂടി കളിക്കാൻ പോയപ്പോ ബ്രഹ്മാവ് ഈ കുട്ടികളെ, ഗോപബാലന്മാരെയൊക്കെ ഒരു ഗുഹയിൽ ഒളിപ്പിച്ചു വെച്ചു. കുറച്ച് കഴിഞ്ഞ് പശുക്കളെയും ഒളിപ്പിച്ചു വെച്ചു.
കണ്ണൻ അന്വേഷിച്ച് നടന്നു. പശുക്കളേയും കാണാനില്ല്യ. ഗോപബാലന്മാരെയും കാണാനില്ല്യ .
ഹാ ബ്രഹ്മാവിന്റെ കളി! ബ്രഹ്മാവിനും ഭഗവാന്റെ ലീല കാണണം. ഭഗവാൻ തന്റെ ഈശ്വരത്വം കാണിക്കാൻ തീരുമാനിച്ചു.
ഉഭയായിതമാത്മാനം ചക്രേ വിശ്വകൃദീശ്വര:
ഭഗവാൻ തന്നെ ഇവിടെയും അവിടെയും ആയിട്ട് തീർന്നു അത്രേ!
പൂർണ്ണമദ: പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണസ്യ പൂർണമാദായ പൂർണ്ണമേവ അവശിഷ്യതേ.
ഭഗവാൻ തന്നെ ഓരോ ഗോപബാലന്മാരായിട്ട് തീർന്നു.
ഒരു വെളുത്ത ഗോപനാണെങ്കിൽ വെളുത്തത്. കറുത്ത കുട്ടി ആണെങ്കിൽ കറുത്തത്. കക്ഷത്തിൽ ഒരു ചൂരൽ വെച്ചിട്ടുണ്ടെങ്കിൽ ആ ചൂരൽ.
തലയിൽ ഒരു മുണ്ട് കെട്ടിയിട്ടുണ്ടെങ്കിൽ ആ മുണ്ട്.
വർത്തമാനം പറയുമ്പോൾ ഇത്തിരി വിക്ക് ണ്ടെങ്കിൽ വിക്ക്.
ചുവന്ന പശുക്കുട്ടിയാണെങ്കിൽ ചുവന്ന പശുക്കുട്ടി.
വെളുത്ത പശുക്കുട്ടി ആണെങ്കിൽ വെളുത്ത പശുക്കുട്ടി.
കറുത്ത പശുക്കുട്ടി ആണെങ്കിൽ കറുത്ത പശുക്കുട്ടി.
എല്ലാം സ്വപ്നത്തിൽ എന്നപോലെ താൻ തന്നെ ആയിതീർന്നു!! എന്നിട്ട് അതാത് വീട്ടിൽ ചെന്ന് അതാത് പശുത്തൊഴുത്തിൽ കൊണ്ട് പോയി അതാത് പശുക്കുട്ടികളെ കെട്ടി. അതാത് അച്ഛന്റെ അടുത്തും അമ്മയുടെ അടുത്തും ഗോപബാലന്മാരായിട്ട് പോയി.
അങ്ങനെ ഒരു വർഷം. എന്താ ഇപ്പൊ ഒരു വർഷം എന്ന് വെച്ചാൽ ഊർദ്ധ്വലോകങ്ങളിൽ പോകുന്തോറും കാലവ്യത്യാസം ണ്ട്.
നമ്മളുടെ ഒരു വർഷം ബ്രഹ്മാവിന് ഒരു നിമിഷമേയുള്ളൂ.
ആനന്ദം കൂടുന്തോറും time കുറയും. ബ്രഹ്മാവിന് അനന്തമായ കാലം പെട്ടെന്ന് പോകും.
നമുക്ക് അല്പമായ കാലം ദീർഘിച്ച് നില്ക്കും. ബ്രഹ്മാവ് അദ്ദേഹത്തിന്റെ ലോകത്ത് നിന്ന് നോക്കുമ്പോ എല്ലാം പഴയതുപോലെ നടക്കണു. ഇവിടെ ഒരു വർഷമായിക്കഴിഞ്ഞു!!
ബലരാമസ്വാമിക്ക് ഒരു വർഷം കഴിയാറായപ്പോഴാണ് അല്പം ഒരു പിശക് തോന്നിയത്.
എന്തോ വ്യത്യാസം ണ്ട്
.
അതാത് ഗോപന്മാർക്ക് അവരുടെ മക്കളോട് വളരെ പ്രിയം!
പശുവിന് കിടാവിനോട് അധികായിട്ട് ഒരു വാത്സല്യം!
അപൂർവ്വം പ്രേമവർദ്ധതേ.
എന്തോ ഒരു പ്രേമം കാണുന്നു.
ആശ്ചര്യത്തോടെ നോക്കി!!
സർവ്വം വിഷ്ണുമയം!!
ബ്രഹ്മാവ് ഗുഹയിൽ നോക്കി. അവിടെയും ണ്ട് ഇവരെല്ലാം!!
ഇതിലേതാണ് original ഏതാ duplicate?
ഭഗവാൻ ണ്ടാക്കിയത് original ഓ അതോ ബ്രഹ്മാവ് ണ്ടാക്കിയത് original ഓ?
ഗുഹയിലുമുണ്ട് പുറത്തുമുണ്ട്!
ബ്രഹ്മാവ് സ്ഥാനം വിട്ടു ആകാശത്ത് നിന്ന് ചുവട്ടിൽ വന്നു നമസ്ക്കരിച്ചു
.
നൗമീഡ്യ തേ അഭ്രവപുഷേ തഡിദംബരായ
ഗുഞ്ജാവതംസപരിപിച്ഛലസന്മുഖായ
വന്യസ്രജേ കബളവേത്രവിഷാണവേണു
ലക്ഷ്മശ്രിയേ മൃദുപദേ പശുപാംഗജായ!
ആ പശുപബാലന് നമസ്ക്കാരം.
അഭ്രവപുഷേ തഡിദംബരായ
നീലമേഘശ്യാമളനായി പീതാംബരധാരിയായി വനമാല ധരിച്ച് കൊണ്ട് പുല്ലാങ്കുഴൽ ഊതിക്കൊണ്ട് നില്ക്കുന്ന ഗോപബാലന് നമസ്ക്കാരം!
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad
No comments:
Post a Comment