Thursday, August 15, 2019

പൂജാപുഷ്പങ്ങൾ*


*പൂജക്ക് പ്രധാനമായും പുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്*. 

*ദേവചൈതന്യത്തെ സ്വാംശീകരിക്കാൻ പുഷ്പങ്ങൾക്ക് വിശേഷ ശക്തിയുണ്ട്*. 

*പൂജ കഴിഞ്ഞ് പുഷ്പങ്ങൾ പ്രസാദമായി വാങ്ങി ചെവിയിലോ ശിരസ്സിലോ വെക്കുമ്പോൾ ദേവന്റെ ചൈതന്യശക്തി പ്രസാദം ധരിയ്ക്കുന്നവരിലും വന്നുചേരുന്നു. ഉദാഹരണമായി തുളസിക്ക് ശുദ്ധീകരണശക്തി കൂടുതലായി ഉള്ളതുകൊണ്ട് ചെവിയിൽ തുളസി ധരിച്ചാൽ അത് ശിരസ്സിലെ ഇന്ദ്രിയങ്ങളേയും ആജ്ഞാ ചക്രത്തേയും ശുദ്ധിചെയ്യുന്നു. പക്ഷേ എല്ലാ പുഷ്പങ്ങളും എല്ലാ ദേവതകൾക്കും സ്വീകാര്യമല്ല*.

*കാരിക്കോട്ടമ്മ*
[14/08, 21:48] +91 99610 02135: *ഗണപതിക്ക് - സ്വീകാര്യപുഷ്പങ്ങൾ*


*തുളസി ഒഴികെ മറ്റെല്ലാ പുഷ്പങ്ങളും ഗണപതിയുടെ പൂജക്ക് ഉപയോഗിക്കാം. പക്ഷേ, ഏറ്റവും നല്ലത് കറുകയാണ്. അതിൽതന്നെയും വെളുത്ത കറുകയാണ് ഗണപതി പൂജക്ക് ഉത്തമം. കറുകയിൽ 3 / 5 ഇതളുകൾ ഉണ്ടായിരിക്കണം. ഇത്തരത്തിൽ 21 അങ്കുരങ്ങൾ സമർപ്പിക്കണം*.

ഹരിതാഃ ശ്വേതവർണ്ണാ വാ പഞ്ച ത്രി പത്രസംയുതാഃ
ദൂർവാംകുരാ മയാ ദത്താ ഏകവിംശതി സമ്മിതാഃ

*ഗണപതിയെ തുളസികൊണ്ട് പൂജിക്കരുത് എന്ന് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ അനുശാസിക്കുന്നു. (ന തുളസ്യാ ഗണാധിപം)*


*കാരിക്കോട്ടമ്മ*
[14/08, 21:50] +91 99610 02135: *പരമേശ്വരൻ - സ്വീകാര്യപുഷ്പങ്ങൾ*


*ഭൂമിയിലും ജലത്തിലും ഉണ്ടാകുന്ന മിക്കവാറും എല്ലാ പുഷ്പങ്ങളും ശിവപൂജക്ക് ഉപയോഗിക്കാം, പക്ഷേ താഴം പൂവ് ശിവപൂജക്ക് ഉപയോഗിക്കരുത്*. 

*താഴെ പറയുന്ന പുഷ്പങ്ങളും ശിവന് നിഷിദ്ധങ്ങളാണ്*.

*(കടമ്പ്, പലാശം, കേതകം, ശിരീഷം, തിന്ത്രിണി, ബകുളം, കപിത്ഥം, ഗുഞ്ജം, ബിഭീതകം, കാർപാസം, ശ്രീപർണി, ശാല്മലി, ദാഡിമം, ധാതകി, അതിമുക്തം, കുന്ദം, മദന്തിക, സർജം, ബന്ധുകം)*.

*കൂവളത്തിലയാണ് ശിവപൂജക്ക് ഏറ്റവും ഉത്തമം*.


*കാരിക്കോട്ടമ്മ*
[14/08, 21:53] +91 99610 02135: *ദേവിക്ക് - സ്വീകാര്യപുഷ്പങ്ങൾ*

*ശിവനുപയോഗിക്കുന്ന എല്ലാ പുഷ്പങ്ങളും ഇലകളും ദേവിക്ക് ഉപയോഗിക്കാം*. 

*കാരിക്കോട്ടമ്മ*
[14/08, 21:57] +91 99610 02135: *വിഷ്ണു - സ്വീകാര്യപുഷ്പങ്ങൾ*


*വിഷ്ണുവിന് തുളസിയാണ് ശ്രേഷ്ഠം. അതിൽ തന്നെയും വെളുത്ത തുളസിയാണ് കൂടുതൽ ഉത്തമം. തുളസി വാടിയതായാലും ദോഷമില്ല*. 

*താഴെ പറയുന്ന പൂക്കൾ വിഷ്ണുപൂജക്ക് ഉത്തരോത്തരം ശ്രേഷ്ഠമാണ്. അപാമാർഗ്ഗം (കടലാടി), ഭൃംഗരജസ്സ്, ഖദിരം (കരിങ്ങാലി), ശമി, ദർഭ, ദമനകം, താമരയും അത്യന്തം പ്രിയമാണ്. താമര വാടിയതാണെങ്കിലും ദോഷം ഇല്ല എന്ന് അഭിപ്രായമുണ്ട്*. 

*താഴെ പറയുന്ന പുഷ്പങ്ങൾ വിഷ്ണുവിന് നിഷിദ്ധങ്ങളാണ്. അർകം (എരുക്ക്), ഉമ്മത്ത്, ഗുരുകർണിക, കണ്ടകാരി, കുടജം (കുടകപ്പാല), ശാല്മലി (ഇലവ്), ഗിരീഷം (വാക), കപിത്ഥം, ലാംഗുലി, ശിഗ്രു, കോവിദാരം, ന്യഗ്രോധം, ഉദുംബരം, പ്ലക്ഷം, കപീതനം, കോവിദാരം*.


*കാരിക്കോട്ടമ്മ*
[14/08, 21:59] +91 99610 02135: *സൂര്യൻ - സ്വീകാര്യപുഷ്പങ്ങൾ*


*സൂര്യന് സ്വീകാര്യ പുഷ്പങ്ങൾ - എരുക്ക്, ചെമ്പരത്തി, കണവീരം, വില്വം, താമര, വാകപുഷ്പം, കുശപുഷ്പം, ശമി, കൂവളം*,

*താഴെ പറയുന്ന പുഷ്പങ്ങൾ സൂര്യന് നിഷിദ്ധങ്ങളാണ്. ഗുംജാ, ഉമ്മത്ത്, കാംചി, ഗിരികർണിക, തകരം, ആമ്രാതം (മാമ്പൂ)*

*ചുരുക്കത്തിൽ ഒരു ദേവതക്ക് നിഷേധിക്കാത്തതും മണവും നിറവും ഉള്ള എല്ലാ പൂക്കളെക്കൊണ്ടും ആ ദേവതയെ പൂജിക്കാം*. 

*പൂജയിൽ പൊതുവേ വർജ്യങ്ങളായ പുഷ്പങ്ങൾ*

*രവിക്ക് കൂവള ഇല, ഗണപതിക്ക് തുളസി, വിഷ്ണുവിന് അക്ഷതം, ദേവിക്ക് കറുകപ്പുല്ല്, വിഷ്ണുവിന് എരുക്ക്, ശിവൻ താഴംപൂ, മാലതി ഇവ ഒഴിവാക്കണം*.


*കാരിക്കോട്ടമ്മ*
[14/08, 22:04] +91 99610 02135: *പൂജാസാമഗ്രികളും നിവേദ്യവും വെക്കേണ്ടസ്ഥാനം*

*പൂജക്ക്‌ വേണ്ട സാമഗ്രികൾ - പുഷ്പഗന്ധാദികൾ - ദേവതയുടെ മുൻപാകെത്തന്നെ വെക്കണം*. 

*വിളക്ക് ദേവതയുടെ വലത് ഭാഗത്തു വെക്കണം*.

*സാമ്പ്രാണി ദേവതയുടെ ഇടതുഭാഗത്തും വെക്കണം*. 

*നിവേദ്യം ദേവതയുടെ വലതുഭാഗത്തു തന്നെ വെക്കണം*. 

*ശിവന് നിവേദിക്കുന്നവ ഭക്തന്മാർക്ക് നൽകാമെങ്കിലും ശിവലിംഗത്തിൽ ചാർത്തിയ ഫലപുഷ്പാദികൾ ഭക്തന്മാർക്ക് വിതരണം ചെയ്യരുത് എന്ന് അഭിപ്രായമുണ്ട്*.


*കാരിക്കോട്ടമ്മ*
[14/08, 22:23] +91 99610 02135: *മന്ത്രാനുഷ്ഠാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*



*മന്ത്രജപത്തിന് തിരഞ്ഞെടുക്കേണ്ട സ്ഥലം  ശുദ്ധവും, സ്വച്ഛവും, സാത്ത്വികവും, കോലാഹലമില്ലാത്തതും ആയിരിക്കണം. സാധാരണയായി നദീതീരം, ഗുഹകൾ, പർവ്വതശിഖരങ്ങൾ, ഉദ്യാനങ്ങൾ, തുളസിത്തറ, കൂവളമരത്തിനു താഴെ, ഗോശാല, ഗുരുഗ്രഹം, ദേവാലയം, വീട്ടിലെ ഏകാന്തസ്ഥാനം ഇവ മന്ത്രസാധനക്ക് തിരഞ്ഞെടുക്കാവുന്നതാണ്*.

*ഭക്ഷണരീതി*

*മന്ത്രാനുഷ്ഠാനം സഫലമാകണമെങ്കിൽ ഭക്ഷണരീതിയിൽ സാധകൻ ശുചിത്വം സൂക്ഷിക്കുകയും ഭോജനദോഷങ്ങൾ ഒഴിവാക്കുകയും വേണം. ആഹാരം മിതമാക്കുക, ഒരു പ്രാവശ്യം മാത്രം ഭക്ഷണം കഴിക്കുക, ജീവിക്കുന്നതിനുവേണ്ടി ഭക്ഷിക്കുക എന്നല്ലാതെ ഭക്ഷിക്കുന്നതിനുവേണ്ടി ജീവിക്കാതിരിക്കുക*.

*ഭോജനദോഷങ്ങൾ താഴെ പറയുന്നവയാണ്*

1). ജാതിദോഷം

2). ആശ്രയദോഷം

3). നിമിത്തദോഷം

*ജാതിദോഷം*

*ഉള്ളി, വെളുത്തുള്ളി തുടങ്ങിയ മാദകങ്ങളും അഭക്ഷ്യങ്ങളുമായ പദാർത്ഥങ്ങൾ ഈ വിഭാഗത്തിൽ പെടും*.

*ആശ്രയദോഷം*

*ദുഷ്ടസ്ഥാനങ്ങളിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള ആഹാരം, മദ്യഷാപ്പുകളിലെ ആഹാരം, ഇന്നത്തെ ജീവിതത്തിൽ ഫ്രിജിലും മറ്റും അനേക ദിവസങ്ങളോളം സൂക്ഷിച്ചുവെക്കുന്ന ഭക്ഷണപദാർത്ഥവും ഇത്തരത്തിൽ പെടും*

*നിമിത്ത ദോഷം*

*ആഹാരം ശുദ്ധമാണെങ്കിലും അതിനെ പട്ടി മുതലായ നിഷിദ്ധ ജന്തുക്കൾ സ്പർശിക്കുന്നത്*.

*സ്ത്രീകളുമായുള്ള ബന്ധം നിയന്ത്രിക്കുക*

*ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാതിരിക്കുക*

*സ്നാനം, ജപം, ധ്യാനം, തുടങ്ങിയ നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുക*.

*കുളിക്കാതേയും, നഗ്നനായും, ശിരസ്സിൽ വസ്ത്രം മൂടിക്കൊണ്ടും സാധന ചെയ്യരുത്*.

*ജപിക്കുന്ന സമയത്ത് സംസാരിക്കാതിരിക്കുക. ജപസമയത്ത് സംസാരിക്കേണ്ടിവന്നാൽ സംസാരിച്ചതിനുശേഷം ആചമനം ചെയ്തിട്ട് വീണ്ടും അംഗന്യാസം കഴിച്ച് ജപത്തിലേർപ്പെടുക*.

*ജപിക്കുന്ന സമയത്ത് മലമൂത്രവിസർജനം ചെയ്യണമെന്നു തോന്നിയാൽ അതിനെ തടയരുത്. അപ്പോൾ മലമൂത്രവിസർജനം കഴിച്ചിട്ട്, കൈകാൽ കഴുകി ആചമനവും, അംഗന്യാസവും ചെയ്തിട്ട് വീണ്ടും ജപം തുടങ്ങുക*.

*ജപിക്കുമ്പോൾ മൂരിനിവരുക, കോട്ടുവായ ഇടുക, തുമ്മുക, ചൊറിയുക, നഖം മുറിക്കുക, ഗുഹ്യഭാഗങ്ങളെ സ്പർശിക്കുക, സംസാരിക്കുക എന്നിവ അരുത്*.

*ജപം അതീവ വേഗത്തിലും തീരെ മന്ദഗതിയിലും ആകരുത്*.

*മന്ത്രങ്ങങ്ങളെ നീട്ടി ജപിക്കരുത്*

*മന്ത്രം ജപിക്കുമ്പോൾ തല ആട്ടുക, അർത്ഥവും മന്ത്രം തന്നേയും മറക്കുക, മന്ത്രം എഴുതി വായിക്കുക എന്നിവ അരുത്*.

*നിത്യവും ജപിക്കുന്ന മന്ത്രസംഖ്യ ഒന്നുതന്നെ ആയിരിക്കണം. കൂട്ടുകയും കുറക്കുകയും ചെയ്യരുത്*.

*നിലത്ത് കിടന്നുറങ്ങി ശീലിക്കണം. ഇഴ ജന്തുക്കൾ, എലി, മുതലായവയുടെ ശല്യം ഉണ്ടാകുമെങ്കിൽ വെറും കട്ടിലിൽ കിടന്ന് ശീലിക്കണം*.

*ബ്രഹ്മചര്യം പാലിക്കണം*

*സത്സംഗവും, ഗുരുശുശ്രൂഷയും ശീലിക്കണം*

*വേണ്ടാതെ സംസാരിക്കരുത്*

*ത്രികാലസ്നാനം കഴിക്കാമെങ്കിൽ നല്ലത്*

*പാപകർമ്മത്യാഗം (പാപകർമ്മങ്ങൾ 10 തരത്തിലുണ്ട്*.
*( ഹിംസ, സ്തേയം = മോഷണം, അന്യതാകാമം = ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിക്കൽ, പൈശൂന്യം = നിഷിദ്ധകർമ്മാചരണം, പരുഷം = കടുത്തവാക്ക് പറയൽ, അന്യതം = കള്ളം പറയൽ, സംഭിന്നാലാപം = അസംബന്ധം പറയൽ, വ്യാപാദം = മറ്റുള്ളവർക്ക് ആപത്കരമായ പ്രവൃത്തി ചെയ്യൽ, അഭിധ്യാ = പരോത്കർഷാസഹിഷ്ണുത, ദൃഗ്‌വിപര്യം =ശാസ്ത്ര വിരുദ്ധചിന്ത.)*

*നിത്യപൂജ*

*ദാനധർമ്മങ്ങൾ അനുഷ്ഠിക്കൽ*

*ഇഷ്ടദേവപ്രാർത്ഥന*

*സത്യനിഷ്ഠ*

*നല്ലതെന്ന് ശാസ്ത്രവും സമൂഹവും അംഗീകരിച്ചിട്ടുള്ളതും തനിക്ക് നല്ലതെന്ന് തോന്നുന്നതുമായ കാര്യങ്ങൾ ചെയ്യുക*

*എന്നും  ഉറങ്ങുന്നതിന് മുമ്പ് താൻ അന്ന് ചെയ്ത പ്രവൃത്തികളുടെ നന്മതിന്മകളെ വിലയിരുത്തുക*

*മന്ത്രസാധന ചെയ്യുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമായി സൂക്ഷിക്കുക, സംഭാഷണങ്ങളിൽ ഏർപ്പെടാതെ ഇരിക്കുക*

*പുല, വാലായ്മ തുടങ്ങിയവ വന്നാലും മന്ത്രജപം മുടക്കണമെന്നില്ല*

*താൻ മന്ത്രസാധനക്കുപയോഗിക്കുന്ന ഇരിപ്പിടവും, താൻ ഉറങ്ങുന്ന ഭൂമി ഭാഗവും അന്യർ ഉപയോഗിക്കാതെ നോക്കണം*.

*ഉറങ്ങി എഴുന്നേറ്റ ഉടനെ തന്നെ മന്ത്രജപം തുടങ്ങരുത്*

*വെയിലത്ത് ഇരുന്ന് ജപിക്കരുത്*

*കാലുകൾ നീട്ടി ഇരുന്ന് മന്ത്രസാധന ചെയ്യരുത്*

*ജപിച്ച സംഖ്യയുടെ 1 / 10 സംഖ്യ മന്ത്രം ജപിച്ച് ഹോമം ചെയ്യണം. അതിന്റെ 1 / 10 അന്നദാനം ചെയ്യണം*

വ്യഗ്രതാലസ്യസംതാപക്രോധപാദപ്രസാരണം
അന്യഭാഷാം പരേക്ഷാം ച ജപകാലേ ത്യജേത് സുധീഃ
സ്ത്രീശൂദ്രഭാഷണം നിന്ദാം താംബൂലം ശയനം ദിവാ
പ്രതിഗ്രഹം നൃത്യഗീതേ കൗടില്യം വർജയേത് സദാ

ഭൂശയ്യാം ബ്രഹ്മചര്യം ച  ത്രികാലം ദേവതാർച്ചനം
നൈമിത്തികാർചനം ദേവസ്തുതിം വിശ്വാസമാശ്രയേത്
പ്രത്യഹം പ്രത്യഹം താവത് നൈവ ന്യൂനാധികം ക്വചിത്
ഏവം ജപിച്ചു സമാപ്യാന്തേ ദശാംശം ഹോമമാചരേത്.

*മാനസമന്ത്രജപം*

*മന്ത്രസിദ്ധി വരുത്തിക്കഴിഞ്ഞ സാധകന് മുൻപറഞ്ഞ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല. നല്ല സാധകൻ നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും എല്ലാ അവസ്ഥകളിലും മന്ത്രജപം തുടർന്നുകൊണ്ടിരിക്കുന്നു*.

*തുടരും*........ 



*കാരിക്കോട്ടമ്മ*
[14/08, 23:46] +91 95622 09287: കൈലാസം അറിയുവാൻ ഇനിയുമേറെ...

ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂർത്തിയായ ശിവന്‍ പത്നിയായ പാർവ്വതി ദേവിയോടും നന്ദികേശനും ഭൂത ഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം...
കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും ഇപ്പോള്‍ ചൈനയുടെ ഭാഗമാണ്... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയെട്ടും മനുഷ്യരാൽ കീഴടക്കുവാന്‍ പറ്റാത്ത ഏക കൊടുമുടി എന്ന ഒരു വിശേഷണവും കൈലാസത്തിനുണ്ട്. അനുനിമിഷം മാറിമാറിവരുന്ന പ്രകൃതി, കാലാവസ്ഥ –ഭൂമിശാസ്ത്ര,ഭൌതിക-ആത്മീയതലത്തിലുള്ള പ്രതിബന്ധങ്ങള്‍ എന്നും മനുഷ്യരാല്‍ കീഴടക്കുവാന്‍ പറ്റാത്ത ഗിരിശിഖരമായി കൈലാസത്തെ ഇപ്പോഴും നിലനിര്‍ത്തുന്നു.. മുന്കൂട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ സഞ്ചാരികള്‍ക്ക് പോലും അവിടം സന്ദര്ശി‍ക്കുവാന്‍ അനുവാദമുള്ളൂ.. അതുമാത്രമല്ല കൈലാസപര്‍വ്വതത്തിന് മുകളില്‍ ചുറ്റുമുള്ള ഏതാനും കിലോമീറ്റര്‍ വ്യോമപരിധിയില്‍ പറക്കല്‍ നിരോധിത മേഖലയായി (NO FLY ZONE) ചൈനീസ്‌ ഗവണ്മെന്‍റ് പ്രഖ്യാപിച്ചിട്ടുമുണ്ട്..
കൈലാസത്തെ ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക്..
കൈലാസത്തെയും മാനസ്സസരസ്സിനെയും ചുറ്റി എന്തോ ഒരു അജ്ഞാതശക്തി മറഞ്ഞിരിക്കുന്നതായി സമീപത്തുള്ള ടിബറ്റന്‍ ഗൈഡുകളും തദ്ദേശിയരായ ഗ്രാമവാസികളും വിശ്വസിക്കുന്നു.. സാങ്കല്‍പ്പിക -കഥകളും ധാരാളമുണ്ട്.. അതിലൊന്നാണ് തിരിച്ചറിയപെടാത്തതും,തിളക്കമുള്ളതും,സ്വയം പ്രകാശം പരത്തി സഞ്ചരിക്കുന്നതുമായ ചില വസ്തുക്കളുടെ (UFO- അണ്‍-ഐടെന്‍റിഫൈഡ്-ഫ്ലയിംഗ് ഒബ്ജെറ്റ്സ്) സാമിപ്യം.. പകലും രാത്രികാലങ്ങളിലും അവയുടെ സാമിപ്യം നേരിട്ട് കണ്ടവരായ തദ്ദേശഗൈഡുകള്‍.. ടിബറ്റന്‍ ലാമ-മാര്‍ തുടങ്ങിയവര്‍ ചോദിച്ചാല്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് കഥകള്‍ പറഞ്ഞു തരും.. ചുരുക്കംപറഞ്ഞാല്‍ ബാഹ്യപ്രാപഞ്ചിക ശക്തികളുടെ വിഹാരകേന്ദ്രമാണവിടം എന്ന് സാരം.. ചില സംഭവങ്ങള്‍ ചൈനീസ്‌ അധികൃതര്‍ സ്ഥിരികരിക്കുകയും അന്വേഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ‌ ചെയ്തിരുന്നു.. ഇനി ആത്മീയതലത്തില്‍ ചിന്തിക്കുമ്പോള്‍ യക്ഷ-കിന്നര-ഗന്ധര്‍വ്വകളടക്കം-സര്‍വ്വ ഭൂതഗണങ്ങളുടെയും നാഥനാണ് ശിവന്‍.. അപ്പോള്‍ അവയുടെ സാമിപ്യം അവിടെ കൈലാസത്തില്‍ അനുഭവപ്പെട്ടെ തീരു.. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ആ ഒരു ബന്ധം നമുക്കിതില്‍ കാണാന്‍ കഴിയും..
കൈലാസ - മാനസസരോവര തീര്‍ത്ഥാടനസമയത്താകെയും കൈലാസത്തില്‍ നിന്നും എന്തോ ഒരു പ്രത്യേകതരത്തിലുള്ള ഊര്‍ജ്ജ പ്രഭാവം ചുറ്റുപാടും ശരീരത്തും അനുഭവപെടുന്നതായി ഒരുകൂട്ടം യാത്രികര്‍ പറഞ്ഞിരിക്കുന്നു. തീര്‍ത്ഥാടനസമയത്ത് മഴയും മഞ്ഞും ഹിമക്കാറ്റും പ്രകൃതി ഒരുക്കുന്ന ദുര്‍ഘടങ്ങള്‍ അല്ലാതെ ശരീരത്ത് വേറെയും ചില മാറ്റങ്ങള്‍ സംഭവിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. അതിലൊന്നാണ് ത്വരിത ഗതിയില്‍ വളരുന്ന മുടിയും കൈ-കാല്‍ നഖങ്ങളും.. സാധാരണ വളരുന്നതിലും വേഗത്തില്‍ ആണ് ആ ഈ വളര്‍ച്ച (Rapid Aging).. നിശ്ചിത അളവില്‍ അപകടകരമായ വികിരണസാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇങ്ങനെ സംഭാവിക്കാറുള്ളതെന്നു വിദഗ്ദര്‍ പറയുന്നു.. കൈലാസത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ അതിന്‍റെ ഘടന തന്നെ കൂറ്റന്‍ ആണവനിലയത്തോട് സമം ആണ് താനും.. ചില സമാനതകള്‍ കൈലാസനാഥനായ ശിവനില്‍ ഉണ്ട്.. ശിവനാമമായ നടരാജന്‍ തന്നെ ഉദാഹരണം നടരാജന്‍-The Cosmic Dancer...!! പ്രകൃതിയിലുള്ള ഒരു തരം ഊര്‍ജ്ജരൂപമാണ് കോസ്മിക് എനര്‍ജ്ജി (Cosmic energy - High Energy Radiation). ഒരു പക്ഷെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന അനുഭവപെടുന്ന ബാഹ്യമോ ആന്തരികമോ ആയ എനര്ജ്ജി ആകാം അത്.. അപ്പോള്‍ Cosmic Rays..? പക്ഷെ കൈലാസത്തില്‍ യാതൊരു തരത്തിലുള്ള അണുവികിരണ സാധ്യത ഇനിയും ശാസ്ത്രീയമായി സ്ഥിരികരിച്ചിട്ടില്ല..!!
തീര്‍ത്ഥാടനപാതയില്‍ കൈലാസത്തോട് ചേര്‍ന്ന് രണ്ടു തടാകങ്ങളും സ്ഥിതിചെയ്യുന്നു മാനസസരസ്സും രാക്ഷസ്താളും.. പലകാര്യങ്ങളിലും വ്യത്യാസമുണ്ട് മാനസസരസ്സും രാക്ഷസ്താളും തമ്മില്‍.. രണ്ടും ശുദ്ധജല തടാകമാണെങ്കിലും മാനസസരസ്സില്‍ പക്ഷികളും അരയന്നങ്ങളും മത്സ്യങ്ങളും മറ്റു ജലജീവികളും വസിക്കുമ്പോള്‍ രാക്ഷസ്താള്‍ തടാകത്തില്‍ ക്ഷാരഗുണം കൂടുതലുള്ളതിനാല്‍ ജൈവവൈവിധ്യങ്ങള്‍ ഒന്നും പ്രവേശിക്കാതെ തടാകമാകെ വിജനമായി കിടക്കുന്നു.. എന്തോ ഒരു നെഗറ്റിവ് എനര്‍ജ്ജി രാക്ഷസ്താളിനെ ചുറ്റിപറ്റി നിലനില്ക്കുന്നുവെന്നുള്ള വിശ്വാസത്താല്‍ തീര്‍ത്ഥാടകര്‍ ഈ പ്രദേശം സന്ദര്ശനത്തില്‍ നിന്ന് ഒഴിവാക്കുന്നു..പൗര്‍ണ്ണമി നാളുകളില്‍ തോഴിമാരായ അപ്സരസ്സുകളോടൊപ്പം ശ്രീ പാര്‍വ്വതി മാനസസരസ്സില്‍ നീരാടാനെത്തുമെന്നു വിശ്വാസമുണ്ട്‌..
അറിഞ്ഞതിലുമപ്പുറം നിഗൂഡതകള്‍ ഇനിയും കൈലാസത്തെ വിട്ടുമാറാതെ നില്ക്കുന്നുവെങ്കിലും തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പര്യവേഷകര്‍ക്കും പ്രിയ്യപ്പെട്ട മറ്റൊരിടം എന്ന് വേണമെങ്കില്‍ കൈലാസത്തെ ഇനിയുമിനിയും വിശേഷിപ്പിക്കാം.

ഓം നമ ശിവായ...
💧💧💧💧💧💧💧💧💧💧

No comments: