മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~____________________________ _________~*
*_ശ്ലോകം - 37_*
*_കുര്യാദ് ഘൃത പശും സങ്ഗേ കുര്യാത് പിഷ്ടപശും തഥാ_*
*_ന ത്വേഷതു വൃഥാ ഹന്തും പശുമിച്ഛേത് കദാചന_*
*_അർത്ഥം:_*
*_മൃഗമാംസഭക്ഷണത്തിൽ ആഗ്രഹമുണ്ടായാൽ നെയ്യ് കൊണ്ടോ ധാന്യമാവുകൊണ്ടോ മൃഗത്തിന്റെ രൂപമുണ്ടാക്കി പാകം ചെയ്ത് ഭക്ഷിക്കണം. അല്ലാതെ വ്യർത്ഥമായി പ്രാണി ഹിംസചെയ്യരുത്._*
*_ശ്ലോകം - 38_*
*_യാവന്തി പശുരോമാണി താവത് കൃത്വേ ഹ മരണം_*
*_വൃഥാ പശുഘ്ന: പ്രാപ്നോതി പ്രേത്യ ജന്മനി ജന്മനി_*
*_അർത്ഥം :_*
*_ദേവദാദ്യുദ്ദേശ്യകയല്ലാതെ തനിക്കു വേണ്ടി പശുവിനെ കൊല്ലുന്ന വൃഥാ പശുഘ്നൻ, കൊല്ലപ്പെട്ട പശുവിന് എത്ര രോമങ്ങളുണ്ടോ അത്രയും ജന്മങ്ങളിൽ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു._*
*_തുടരും,,,,,,,✍_*
_(3196)_*⚜HHP⚜*
*_
താളിയോല
No comments:
Post a Comment