രാമായണം സുന്ദരകാണ്ഡത്തിലെ ആശയത്തെ ക്രോഡീകരിച്ചു കൊണ്ട് മുത്തശ്ശിമാര്‍ ചൊല്ലി കേട്ടിട്ടുള്ള ഒരു ' വായ്ത്താരി ' ! .
അഞ്ചിലൊന്നിന്‍ മകന്‍
അഞ്ചിലൊന്നിനെ താണ്ടി ,
അഞ്ചിലൊന്നിന്‍ സുതയെ കണ്ട്
അഞ്ചിലൊന്നോളം എത്തിയ നഗരിയെ,
അഞ്ചിലൊന്നിനായ് കൊടുത്ത്,
അഞ്ചിനും നാഥനെ കണ്ടു വണങ്ങി ! .
[ പറഞ്ഞതിന്‍െറ ചുരുക്കം ഇത്ര മാത്രം. അഞ്ച് എന്നത് പഞ്ച ഭൂതങ്ങളെ കുറിയ്ക്കുന്നു . ആകാശം , വായു , അഗ്നി , ജലം , ഭൂമി എന്നിവ പഞ്ച ഭൂതങ്ങള്‍ .ഈ അഞ്ചില്‍ ഒന്നിന്‍െറ മകന്‍,അതായത് വായുവിന്‍െറ പുത്രന്‍ (ഹനുമാന്‍ ), അഞ്ചിലൊന്നിനെ ( ജലത്തെ -സമുദ്രത്തെ - താണ്ടി , അഞ്ചിലൊന്നിന്‍െറ ( ഭൂമിയുടെ ) സുതയെ ( പുത്രിയെ) കണ്ട്,അഞ്ചിലൊന്നോളം (ആകാശത്തോളം ) എത്തിയ ലങ്കാപുരിയെ ,അഞ്ചിലൊന്നിനായ് (അഗ്നിയ്ക്ക്) കൊടുത്ത് ,അഞ്ചിന്‍െറയും നാഥനെ ( പഞ്ച ഭൂതങ്ങള്‍ ഭഗവാനില്‍ നിന്ന് ഉണ്ടായി ! ,അതു കൊണ്ട് പഞ്ച ഭൂതങ്ങളുടെ നാഥന്‍ ഭഗവാന്‍ തന്നെ !ഭഗവാന്‍ ശ്രീരാമന്‍ ! , ആ ശ്രീരാമനെ കണ്ടു വണങ്ങി ! .
**********
No comments:
Post a Comment