Sunday, August 11, 2019

സാമുദ്രിക ശാസ്ത്ര പ്രകാരം കാലുകളെ കുറിച്ചുള്ള ഈ 5 കാര്യങ്ങൾ പറഞ്ഞു തരും നമ്മുടെ ഭാഗ്യവും നിർഭാഗ്യവും*


*എന്താണ് സാമുദ്രിക ശാസ്ത്രം*?
*നമ്മുടെ ശരീരഭാഗത്തിന്റെ ലക്ഷണം നോക്കി ശരീര ശാസ്ത്രം പറയുന്നതിനെ ആണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്. ഇത് പ്രകാരം നമ്മുടെ ഭാഗ്യവും നിര്ഭാഗ്യവും നല്ലതും ചീത്തയും ഒക്കെ തിരിച്ചറിയാൻ സാധിക്കും. ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും*.

*ആണിനും പെണ്ണിനും എല്ലാം ഈ ലക്ഷണങ്ങൾ ഉണ്ട്. ഇവ നോക്കി ഭാവി പ്രവചിക്കാനും സാധിക്കും. അതിൽ ഒന്നാണ് ലക്ഷണമുള്ള കാലുകൾ. കാലുകൾ നോക്കിയും സാമുദ്രിക ശാസ്ത്ര ലക്ഷണങ്ങൾ മനസിലാക്കാം. കാലുകളിലെ വിരൽ, വിരലിന്റെ നീളം, കാൽപാദം, ഉപ്പൂറ്റി എന്നിവ നോക്കി ഭാഗ്യം ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കാൻ സാധിക്കും. അത്തരം ലക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം*.

*ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌.  നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ*!

1.  *വിരലുകളുടെ നീളം*
*എല്ലാ വിരലിന്റേയും നീളം ഒരു പോലെ ആണെങ്കിൽ അത് ഭാഗ്യമുള്ളതാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്*. *സമുദ്രിക ശാസ്ത്രം വിശ്വസിക്കുന്നവർക്ക് ഇതിലൊക്കെ കുറച്ചു താല്പര്യം ഉണ്ടാകും. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ നീളമുള്ള വിരലുകൾ ഭാഗ്യം തന്നെയാണ്. സന്താന സൗഭാഗ്യം ഉണ്ടാകും എന്നാണ് പറയുന്നത്. സാമ്പത്തിക ലാഭവും ഉണ്ടാകും*.

2. *ഉപ്പൂറ്റി*

*കാലിലെ ഉപ്പൂറ്റി നോക്കിയും സാമുദ്രിക ശാസ്ത്ര ലക്ഷണങ്ങൾ കണ്ടെത്താം. നല്ല സ്വഭാവമുള്ളരുടെ ഉപ്പൂറ്റി ശ്രദ്ധിച്ചാൽ അത് വൃത്തത്തിലുള്ളതായിരിക്കും. എന്നാൽ ജീവിതത്തിൽ ഇവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ഉപ്പൂറ്റി പൊക്കി നടക്കുന്നവർക്ക് ഉത്തമയായ പങ്കാളിയെ ലഭിക്കും. ചിലർക്ക് വിദേശ യാത്രയക്കു യോഗം കാണുന്നു. ഇത് മിക്കപോലും ജോലി സംബന്ധവും ആയിരിക്കും. അവരുടെ ഉപ്പൂറ്റി ശ്രദ്ധിച്ചാൽ ഉപ്പുറ്റിയിൽ മറുക് ഉള്ളത് കാണാം. ഈ മറുക് ഭാഗ്യലക്ഷണമാണ് എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഇത്തരം മറുകുള്ളവർ എവിടെയും ജയിക്കും എന്നുള്ളതിൽ സംശയം ഇല്ല*.

3. *ഒരേ നീളമുള്ള ആദ്യത്തെ വിരലുകൾ*.

*തള്ള വിരലും അതിനോട് ചേർന്ന വിരലും ഒരേ നീളമുള്ളവർക്കു ഭാഗ്യം കൂടുതൽ ആയിരിക്കും. ആദ്യത്തെ രണ്ടു വിരലുകൾ ഒരേ നീളമുള്ളവയാണെങ്കിൽ അത്തരക്കാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒന്നും തന്നെ അലട്ടുകയില്ല. സാമുദ്രിക ശാസ്ത്രം പറയുന്നത് ഒരേ നീളമുള്ള ആദ്യവിരലുകൾ ഉള്ളവർക്ക് ദീർഘായുസ്സ് ആയിരിക്കും എന്നാണ്*.

4. *കാല്‍വിരലുകളുടെ നീളം*.

*കാൽവിരലുകൾ നോക്കിയും സാമുദ്രിക ലക്ഷണങ്ങൾ മനസ്സിലാക്കാം. ഇത് നോക്കി ഭാഗ്യവും മനസ്സിലാക്കാൻ കഴിയും. വീതി കൂടിയ നീളം കുറഞ്ഞ കാൽ വിരലുകൾ ഭാഗ്യ ലക്ഷണമായി കണക്കാക്കുന്നു. ഇത്തരക്കാർ കുടുംബബന്ധങ്ങൾക്ക് വില നല്കുന്നവരായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ താല്പര്യമുള്ളവരാണ് ഇവർ. ഇവർക്ക് ആയുസ്സ് കൂടുതൽ ആണ്. സാമ്പത്തികമായ ഉന്നതിയും ഇത്തരക്കാർക്കുണ്ടാകും*.

5. *വിരലിനടിയിലെ വിടവ്*

*വിരലിനിടയിലുള്ള വിടവ് നോക്കിയും ഭാഗ്യം നിർവചിക്കാൻ സാധിക്കും എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. വിടവുള്ള വിരലുകൾ ഭാഗ്യലക്ഷണമാണ്. ജോലി കാര്യത്തിൽ ഒരിക്കലും യാതൊരു ബുദ്ധിമുട്ടും ഇത്തരക്കാർക്കുണ്ടാകില്ല. എന്നാൽ സാമ്പത്തികമായി ധാരാളം ബുദ്ധിമുട്ട് ഇവർക്കുണ്ടാകും. മറ്റുള്ളവർക്ക് കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക ഇത് നിങ്ങള്ക്ക് തലവേദന സൃഷിക്കും*.
sanathanadharma

No comments: