Prostate surgery at MIOT HOSPITAL, 4/112, Mount Poonamallee Road, Manapakkam, Chennai - 600089.
.....................
10-1-2008 - അടിവയറ്റിലെ വേദനയും മൂത്രം ഒഴിക്കുമ്പോൾ മുഴുവനും പോകാതിരിക്കലും അതിനാൽ വീണ്ടും വീണ്ടും ശ്രമിക്കേണ്ടി വരുകയും ..... കുറച്ചു മാസങ്ങളായിട്ടുള്ളതാണ്. ചിത്ര പറഞ്ഞതു പ്രകാരം ഞാൻ ചെന്നൈയിൽ ചിത്രയുടെ അടുത്ത് ക്രോം പേട്ട് പോയി 2008 ജനുവരി 10 ന് Ml OT ഹോസ്പിറ്റലിൽ പോയി, ജയനും ഉണ്ടായിരുന്നു.
പ്രസിദ്ധ യൂറോളജിസ്റ്റ് പരിശോധിച്ചു. അഡ്മിറ്റാവാൻ പറഞ്ഞു. ടെസ്റ്റുകൾ നടത്തി. മറ്റന്നാൾ ഒപ്പ് റേഷൻ എന്ന് പറഞ്ഞു .
ഞാൻ അവരോട് എനിക്ക് നല്ല ഒരു റൂം തരണമെന്നും മെഡിക്ലയും പോളിസി പ്രകാരം Cashless ഹോസ്പിറ്റലൈസേഷനാണന്ന് എല്ലാം പറഞ്ഞു. അവരുടെ ഇൻഷുറൻസ് ഡിപാർട്ടുമെന്റ് േഡാക്യുമെന്റ് ഒക്കെ പരിശോധിച്ചു. സമ്മതിച്ചു.
പക്ഷേ അന്ന് വൈകുന്നേരം അവർ എന്നെ അവരുടെ ബെയ്സ്മെന്റിലുള്ള ഇരുണ്ട ഒരു ജനറൽ വാർഡിൽ കിടത്തി. റൂമൊഴിഞ്ഞുകിട്ടുമ്പോൾ മാറ്റാം എന്ന് പറഞ്ഞു.
വലിയ ഹോസ്പിറ്റലാണെങ്കിലും ഇരുണ്ടതും വൃത്തികെട്ടതും സേവനമനോഭാവമില്ലാത്ത ജോലിക്കാർ ഉള്ളതുമായ ആ ബേയ്സ്മെന്റിലെ ജനറൽ വാർഡ് വളരെ ഭീതികരം. ആയ കളും ലാബസന്റ് കളും നേർ സു ക ളും എല്ലാം ഒരേപോലെ കരിക്കട്ട പോലെ കറുത്തതും (നല്ല കറുപ്പല്ല) നല്ല ഉയരത്തിലും, തടി കൂടുതലുള്ളവരും എല്ലാവർക്കും മുഖത്ത് കർക്കശവും രൌദ്രഭാവമുള്ളവരും വളരെ ഉച്ചത്തിൽ നല്ലതല്ലാത്ത തമിഴ് സംസാരിക്കുന്നവരുമായിരുന്നു.
ഞാൻ ചിത്രയേയും ജയനേയും പറഞ്ഞയച്ച് ആ ഭീകരാന്തരീക്ഷത്തിൽ ഒറ്റക്കായി . ജയൻ നല്ലൊരു റൂമിനായി ശ്രമിച്ചു കൊണ്ടേയിരുന്നു.
തമിഴ്നാട്ടിൽ മൊത്തം എന്തോ ഒരു വലിയ ആഘോഷ ദിവസങ്ങ ഓണ് അടുത്ത രണ്ടു ദിവസങ്ങൾ. അതു കൊണ്ട് ഹോസ്പിറ്റലിൽ staff വളരെ കുറവാണ്.
ജനറൽ വാർ ഡിൽ രണ്ടു അനസ്ത്യേഷ്യ വിദഗ്ദ്ധർ വന്ന് പരിശോധിച്ചു, ആഭരണങ്ങളോ ലോഹങ്ങളോ കൃതൃമ പല്ലോ ഒന്നും ദേഹത്തിലില്ലാ എന്നു റപ്പു വരുത്തി. ഞാനവരോടു പറഞ്ഞു: ചുരുട്ടിക്കിടത്തി നട്ടെല്ലിന്റ താഴ്ഭാഗത്ത് ബോധം കെടുത്താനുള്ള ഇൻഞ്ചക്ഷൻ വക്കുമ്പോൾ (ഏറ്റവും ശ്രദ്ധിക്കണ്ടതും വേദനകരവുമായ ഇൻഞ്ചക്ഷൻ) നട്ടെല്ലിന്റ ശരിയായ സ്ഥാനം കണ്ടു പിടിക്കണമെന്നും അത് കുറച്ചു വളഞ്ഞ് സ്ഥാനം തെറ്റിയാണിരിക്കണത് എന്നൊക്കെ . അവരത് റിപ്പോർട്ടിൽ എഴുതിയോ എന്നറിയില്ല.
അടുത്ത ദിവസം രാവിലെ 4 .3o ന് ഒരു ഭീകര ജീവി (പെൺ) വന്ന് എന്നെ വിലച്ചിഴച്ച് ഒരു ഇരുണ്ട ടോയ്ലറ്റിന്റെ അടുത്തു നിർത്തി ഒരു ബ്ലെയ്ഡ് കൈയിൽത്തന്ന് അണ്ടർ ഷേവ് ( വയറടക്കം) താനേ ചെയ്തോളാൻ പറഞ്ഞ് അവർ മാറി നിന്നു. ഭയം തണ്പ്പ് സ്വയം തോന്നുന്ന അവജ്ഞ എല്ലാം ഒതുക്കി ഞാനാപ്പണി എങ്ങിനെ ഒക്കെയോ ചെയ്തു. പിന്നെ അവർ സർജറി ഉടുപ്പു തന്ന്, ഒരിഞ്ചക്ഷനും തന്ന് ട്രോളിസ്റ്റെക്ചറിൽ കിടത്തി തിയ്യറ്ററിലേക്കുരുട്ടി.
അവിടെ പിന്നേയും ചില കുത്തി വൈപ്പുകളും നടന്നു, പല പൈപ്പുകളും വയറുകളും ദേഹത്തിലും മോണിറ്ററിലും കമ്പ്യൂട്ടറിലും മറ്റും പിടിപ്പിച്ചു.
ഏറ്റവും വേദന കരമായ നട്ടെല്ലിലെ ഇൻഞ്ച കക്ഷൻ, ഞാൻ മുൻകൂർ പറഞ്ഞിട്ടു പോലും അഞ്ചാമത്തെ തവണയാണ് ശരിയായതു് , അതും നൂറു ശതമാനം ശരീയല്ല.
ഡോക്റ്റർ വന്ന് ഓപ് റേഷന് തയ്യാറായി മോണിറ്ററുനോക്കുമ്പോൾ പൾസ് BP Teന്ന p എല്ലാം തക റാറ്. പിന്നെയും കുറേ ശ്രമിച്ചതിനു ശേഷം ഇനി ഇന്ന് പറ്റില്ല, സർജറി നാളെക്ക് വീണ്ടും ഫിക്സ് ചെയ്യൂ എന്ന് എഴുതി വച്ച് ഡോക്റ്റർ പോയി.
വീണ്ടും ജനറൽ വാർഡിൽ . ഒരു ദിവസം മുഴുവൻ കാത്തിരിപ്പ്, വീണ്ടും തിയ്യറ്ററിൽ, വീണ്ടും നട്ടെല്ല് ധ്വംസനം ....... പിന്നെ ഒന്നും ഓർമയില്ല. ഉണർന്നപ്പോൾ 'ഒരു നല്ല എ സി റൂമിൽ, ചിത്ര അടുത്തുണ്ട്. ഹൊ സമാധാനമായി .
അടുത്ത ദിവസം സിസ്ച്ചാർജ്. പണ്ടിക കാരണം സ്റ്റാഫില്ല, ഡോക്റ്റർമാരില്ല, ഇൻഷുറൻസ് പേപ്പറുകൾ നോക്കി കാഷ് ലെസ്സ് ഡിസ്ച്ചാർജ് ബില്ലാക്കാനാളില്ല:
ഞാൻ വഴക്കിട്ട്, മുഴുവൻ കാശും കെട്ടി, എങ്ങിനെയോ ചിത്രയേയും കൂട്ടി ആശുപത്രിയുടെ പുറത്തു വന്നു.
Operation success ആയിരുന്നോ, ഇന്നിയും പ്രോസ് റ്റേറ്റ് പ്രോബ്ലം വരുമോ, കാൻസർ പേടി വേണോ ....... ഇപ്പഴും ഒന്നും തീർത്തു പറയാറായിട്ടില്ല.
എ തായാലും രണ്ടാഴ്ചക്കുള്ളിൽ കുറേ കറസ്പോണ്ടൻസു ചെയ്ത ശേഷം, മുഴുവൻ സർജറിച്ചെലവും ഇൻഷുറൻസ് ക്ലയും മുഖാന്തിരം തിരിച്ചുകിട്ടി.
ഇതി മിയോട്ടു പുരാണം സമാപ്തി!
No comments:
Post a Comment