Sunday, August 11, 2019

സാമുദ്രിക ശാസ്ത്രം*

 *കൈവിരലുകള്‍ക്ക് ഒരേ നീളമുള്ള പുരുഷന് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. നെറ്റിക്ക് നാല് വിരല്‍ വീതിയുള്ളവന്‍ പണ്ഡിതനും വീതി കുറഞ്ഞ നെറ്റിയുള്ളവന്‍ പാമരനും ആയിരിക്കും*. 

*നീണ്ട മൂക്ക്, നീണ്ട താടി, വിസ്താരമുള്ള നെഞ്ച്, നീണ്ട കണ്ണ് എന്നിവയും തലയുടെ മധ്യത്തില്‍ അല്ലെങ്കില്‍ വലത് ഭാഗത്ത് വലം‌പിരി ചുഴി, ചെറിയ ചുണ്ട് എന്നിവ പുരുഷ ഭാഗ്യ ലക്ഷണങ്ങളാണ്*. 

*പുരികങ്ങള്‍ തടിച്ചിരുന്നാല്‍ ബലവാനും അഗ്ര രോമങ്ങള്‍ ചാഞ്ഞിരുന്നാല്‍ സമ്പന്നരും കീഴോട്ട് പതിഞ്ഞിരുന്നാല്‍ ദരിദ്രരും ആയിരിക്കും. ചഞ്ചല മിഴികള്‍ ദരിദ്രന്‍റെ ലക്ഷണമാണ്*. 

*കാല്‍ വിരലുകള്‍ ഒന്നിനു മീതെ ഒന്ന് കയറിയിരിക്കുക അധികം വിരലുകള്‍ ഉണ്ടായിരിക്കുക എന്നിവ ദാരിദ്ര്യ ലക്ഷണമാണ്. ഞരമ്പുകള്‍ എഴുന്ന് നില്‍ക്കുന്നവര്‍ ദു:ഖിതരായിരിക്കും*. 

*മുഴം കാലില്‍ രോമ മുള്ളവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ഭാഗ്യം സിദ്ധിക്കും. വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും*. 

*സമമായുള്ള പല്ലുകള്‍ ഉള്ളവള്‍ കലഹ പ്രിയയും കുറ്റിപ്പല്ല് ഉള്ളവര്‍ വന്ധ്യയും ആയിരിക്കും. ഭൂമി അറിയാതെ നടക്കുന്നവള്‍ ദാരിദ്ര്യ ദു:ഖം അനുഭവിക്കും. നീളം കുറഞ്ഞ കാല്‍ വിരലുകള്‍ ഉള്ളവരുടെ ഭര്‍ത്താവ് ദരിദ്രനായിരിക്കും*.

*നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ പരപുരുഷരെ കാമിക്കുമെന്നും നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നും സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു*. 

*പൂച്ചക്കണ്ണുകള്‍ കാമകലയിലെ താല്പര്യത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു*

 ലക്ഷണശാസ്ത്രത്തിലും *രേഖാശാസ്ത്രത്തിലും ബിന്ദുക്കൾ (മറുക്) ക്ക് പ്രാധാന്യമുണ്ട്*. *ഇവ ശരീരത്തിലെ ഓരോ ഭാഗത്തും വരുന്നത് ആ വ്യക്തിയുടെ സ്വഭാവത്തേയും ഭാവിയേയും മറ്റും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം*. *ജനിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന മറുകുകൾ മരണം വരെ കാണപ്പെടുകയും അവ നമ്മുടെ സ്വഭാവസവിശേഷതകളും ഭാവിയുമെല്ലാം വെളിപ്പെടുത്തുന്നതിനു സഹായിക്കുമെന്നുമാണ് ജ്യോതിശാസ്ത്രം പറയുന്നത്*.

*മറുകുകൾ തേൻ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതിൽ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. ചില ബിന്ദുക്കൾ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ മറുകുകൾ കൊണ്ട് സാധിക്കുമെന്നും വിശ്വസിക്കുന്നു*.

*ഇതനുസരിച്ച് മറുകുകളുടെ സ്ഥാനം അനുസരിച്ചുള്ള ഫലങ്ങൾ സാമാന്യേന ഇങ്ങനെയായിരിക്കാം*.
*നെറ്റിയുടെ മദ്ധ്യഭാഗത്ത് തിലകം ചാർത്തുന്ന സ്ഥാനത്തുള്ള കറുത്തതും ചുവന്നതുമായ മറുക് പുരുഷന് ശുഭമാകുന്നു. നെറ്റിയുടെ മുകളിലോ ഇടതും വലതും അരികുകളിലോ കറുത്ത ബിന്ദുക്കൾ അശുഭവും ചുവന്നവ ശുഭവുമാകുന്നു*. *പുരികങ്ങളുടെ മേൽഭാഗത്തോ പുരികങ്ങളിലോ കറുത്ത മറുകുള്ളവൻ വിവേകിയാകുന്നു. രണ്ടു പുരികങ്ങളുടേയും ഇടയിലുള്ള കറുത്ത മറുക് ദാരിദ്ര്യലക്ഷണവും ചുവന്നവ നപുംസകലക്ഷണവുമാണ്. കൺപോളകളിൽ വലത്തേതിൽ ഏതെങ്കിലും നിറമുള്ള മറുകുണ്ടായിരുന്നാലവൻ സൂക്ഷ്മദൃക്കും ഇടത്തേതിലാണെങ്കിൽ ദരിദ്രനുമാകുന്നു*.

*നെറ്റിയുടെ മദ്ധ്യം തിലകം ചാർത്തുന്ന സ്ഥലത്ത് തേൻ നിറമുള്ള ബിന്ദുവുമുള്ള സ്ത്രീകൾ ധനികയും ഐശ്വര്യവതിയുമാണ്*. *ഈ ബിന്ദു കറുത്തതാണെങ്കിൽ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും*.
*ഇടതു പുരികത്തിന്റെ മുകളിൽ തേൻ നിറമുള്ള മറുകുണ്ടെങ്കിലവൾ അധികാരമുള്ള ഉദ്യോഗം ലഭിക്കും*. *കറുത്തതാണെങ്കിൽ വിദ്യാഹീനയും എന്നാൽ ധനികയുമാവും. വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കിൽ ദരിദ്രയും ഇത് തേൻ നിറമുള്ളതാണെങ്കിൽ കാമുകിയുമാകുന്നു*. *കൺപോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമത്രെ. ഇതു കറുത്തതോ തേനിന്റെ നിറമുള്ളതോ ആയാലും ഫലമൊന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല*.
*സ്ത്രീയുടെ നെറ്റിയുടെ ഇടതരികിൽ തേൻ നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാർജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാൽ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാൽ തേൻനിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു*.
*ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തേൻ നിറം വാചാലതയുള്ളവൾക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തേൻ നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു*. *ഇടതുചെവിയുടെ പിൻവശം തേൻ നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കിൽ വ്യഭിചാരദോഷം കേൾക്കാം. വലതുചെവിയുടെ പുറകുവശം തേൻനിറമോ കറുത്തതോ ആയ ബിന്ദുവുള്ളവൾ നിത്യദരിദ്രയാകുന്നു*.

*ചെവികളുടെ അകത്തോ പുറത്തോ മറുകുള്ളവ പുരുഷൻ അഹങ്കാരിയായിരിക്കാം*. *ചുവന്നതാണെങ്കിലവൻ ധനികനും സഹൃദയനുമായിരിക്കും. കഴുത്തിന്റെ മറുവശം മുടിയോടു ചേർന്ന് കറുത്തതോ ചുവന്നതോ ആയ മറുകുണ്ടെങ്കിലാ പുരുഷൻ കർമ്മനിരതനും ധനികനും എന്നാൽ സന്താനഹീനനുമായിരിക്കും*.
*കഴുത്തിന്റെ പിൻവശം ഒന്നോ അതിലധികമോ ബിന്ദു (മറുക്) തേൻ നിറത്തിലുള്ളവൾ സൈ്വരിണിയും അവ കറുപ്പുനിറമായിരുന്നാൽ അവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു. കഴുത്തിന്റെ മുൻവശം കറുത്ത മറുകുള്ളവൾ ധനം ദുർവിനിയോഗം ചെയ്യുന്നവളാണ്. തേൻ നിറമായിരുന്നാൽ വിദ്യാസമ്പന്നയാകുന്നു*. 

*കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു*. *വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തേൻ നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കിൽ അവൾ ഭക്ഷണപ്രിയയാണ്*.
*കഴുത്തിൽ കറുത്ത പുള്ളിയുള്ളവൻ കണ്ഠക്ഷോഭം ചെയ്യുന്നവനും ചുവന്ന മറുകുള്ളവൻ അരസികനുമായിരിക്കും*.

*വലതുകവിൾത്തടത്തിലെ കറുത്തതുംചുവന്നതുമായ മറുക് പുരുഷനലങ്കാരവും ശുഭവും ആകുന്നു*. 

*ഇടതുകവിളിലാണെങ്കിൽ അശുഭം. മൂക്കിന്റെ നടുക്കോ വശങ്ങളിലോ അഗ്രഭാഗത്തോ പുരുഷനു മറുകുണ്ടെങ്കിൽ അതു കറുപ്പോ ചുവപ്പോ ആയാലും അതു ശുഭകരമല്ല. മേൽ ചുണ്ടിനു മുകളിൽ കറുത്ത മറുകുള്ളവൻ അഹങ്കാരിയും ചുവന്ന മറുകുള്ളവൻ ധനികനും ദയാലുവുമായിരിക്കും*. *താടിയിലോ താഴത്തെ ചുണ്ടിനോടു ചേർന്നോ ഏതെങ്കിലും നിറത്തിൽ മറുകുള്ളത് ശുഭകരമാണ്*.
*മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തേൻ നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കിൽ അവൾ ശൂരയാകുന്നു*. *ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവൾ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്*.
*മേൽചുണ്ടിനുപരി കറുത്തതോ തേനിന്റെ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കിൽ അവൾ കർക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കിൽ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു. താടിയിൽ കറുത്ത മറുകുണ്ടെങ്കിൽ അവൾ ഗണികയായിരിക്കും*. *ഇത് തേൻ നിറമുള്ള മറുകാണെങ്കിൽ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു. വലതുകവിളിലെ കറുത്തതും തേൻ നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്*.

*സ്തനങ്ങളുടെ മേൽഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവൾവിധവയായിരിക്കും. ഇത് കറുത്തതോ തേൻ നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. ഇടതു സ്തനത്തിലെവിടെയെങ്കിലും തേൻനിറമുള്ള മറുകുണ്ടായിരുന്നാൽ അവൾ ധനികയാകുന്നു. കറുത്ത മറുകാണെങ്കിൽ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു സ്തനത്തിലാണ് കറുത്ത മറുകെങ്കിൽ ബന്ധപ്പെട്ട കുടുംബം പുലർത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും. അതേസമയം പുരുഷന് നെഞ്ചിൽ വലതുഭാഗത്തെ മറുകുകൾ ശുഭകരവും ഇടതുഭാഗത്തേത് അശുഭകരവുമാകുന്നു*.
*വയറ്റത്തോ പള്ളകളിലോ അടിവയറ്റിലോ മറുകുകളുള്ള പുരുഷൻ ദയാലുവും ദരിദ്രനുമായിരിക്കും. വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുള്ള സ്ത്രി അവൾ അധികം പ്രസവിക്കുന്നവളും എന്നാൽ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ ബിന്ദു (മറുക്) മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാൽ ഗണികയാണവളെന്നു നിശ്ചയിക്കാം*.
*സ്ത്രീകളുടെ തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്*.

 *ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തേൻ നിറമുള്ള ബിന്ദുവാണെങ്കിൽ സുശീലയും നിർദ്ധനയുമായിരിക്കും*. *ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തേൻ നിറമുള്ള മറുകുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല*. *ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കിൽ ധനികയാകുന്നു. തേൻ നിറമാണെങ്കിൽ ദരിദ്രയും സുശീലയുമാകുന്നു. മറ്റുവിരലുകളിൽ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തേൻ നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു*. *കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേർന്നോ തള്ളവിരലിന്റെ മടക്കിനോടു ചേർന്നോ കറുത്ത മറുകുണ്ടെങ്കിലവൾ ബാല്യവിധവയോ ബാല്യകാലം മുതൽ ഗണികയോ ആകുന്നു*.

*ഇത് തേനിന്റെ നിറമുള്ളതായിരുന്നാൽ ധനികയും വിധവയുമായിരിക്കും. കൈപ്പത്തിയുടെ നടുവിൽ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവൾ അധികാരഗർവുള്ളവളാണ്*.
*പുരുഷന്റെ വലത്തേത്തോളത്തെ കറുത്തതോ ചുവന്നതോ ആയ മറുക് ധനലക്ഷണവും, ഇടത്തേതോളിലുള്ളത് കപടലക്ഷണവുമാണ്*. *കക്ഷങ്ങളിൽ ഏതെങ്കിലും നിറത്തിൽ മറുകുണ്ടായിരിക്കുന്ന പുരുഷൻ സമർത്ഥനും വിവേകിയുമത്രെ. പുരുഷന്റെ കൈത്തണ്ടകളിലും മുട്ടുകളിലും ഉള്ള കറുത്തതും ചുവന്നതുമായ മറുക് ശുഭകരമല്ല*.
*വലതുകൈപ്പത്തിയിൽ പുറത്ത് വലതു ഭാഗത്തുള്ള കറുപ്പു മറുകുകൾ അശുഭകരവും ചുവന്നത് ശുഭകരവും ആകുന്നു. ഇടതുഭാഗത്താണെങ്കിൽ രണ്ടു നിറവും ഗുണകരമായിരിക്കയില്ല*. *തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയ്ക്കുള്ള സമതലത്തിലും കങ്കണപ്രദേശത്തുമുള്ള രണ്ടുനിറം മറുകുകളും ശുഭകരമാകുന്നു. ഇവൻ വിവേകിയും സന്മാർഗചാരിയുമായിരിക്കും*. *തള്ളവിരലിന്റെ പുറത്തോ ചെറുവിരലിന്റെ ചുവട്ടിലോ പുറത്തോ ഉള്ള കറുത്ത മറുക് ധനമഹിമയേയും ഹൃദയവിശാലതയേയും, ചുവന്നവ കാമലമ്പടത്വത്തേയും സൂചിപ്പിക്കുന്നു. മറ്റു വിരലുകളിലെ മറുകുകൾ ശുഭലക്ഷണമല്ല*. *ഉള്ളം കയ്യിലെ മണിബന്ധത്തോടു ചേർന്നോ ഇടതുഭാഗത്തോ കാണുന്ന മറുക് ധനപ്രമത്തതേയും കറുത്തത് അധികാരദുർവിനിയോഗത്തേയും വിളിച്ചറിയിക്കുന്നവയാകുന്നു. ഉള്ളംകയ്യുടെ ഇടതരികിലോ തള്ളവിരലിനകത്തോ ഏതു നിറത്തിൽ മറുകുണ്ടെങ്കിലും അവൻ വിദ്വാനും ഉള്ളം കയ്യുടെ നടുമദ്ധ്യമുണ്ടായിരുന്നാലവൻ ഗ്രന്ഥകാരനും സഹൃദയനുമായിരിക്കും*.

*മുട്ടിനുമുകളിൽ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തേൻ നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ*. *ലിംഗത്തിന്റെ മേൽതട്ടിലോ ലിംഗത്തിന്മേലോ കറുത്ത മറുകുള്ളവൻ കാമചാരിയാകുന്നു*. *തുടകളിൽ കറുത്തതോ ചുവന്നതോ ആയ മറുകുള്ള പുരുഷൻ വിവേകിയാണ്*.
*സ്ത്രീയുടെ മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേൻനിറമുള്ളതുമായ മറുക് ശുഭകരമാണ്*. *കണങ്കാലിൽ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേൻ നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു*. *ഉപ്പുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേൻ നിറമുള്ളതുമായ മറുകുള്ളവൾ നർത്തകിയും ധനികയുമായിരിക്കും. പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്. തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുക് ഗണികയുടേയും നർത്തകിയുടേയും ലക്ഷണമത്രെ*.
*പുരുഷൻമാർക്ക് കാൽ മുട്ടുകളിലോ കണങ്കാലുകളിലോ ചുവന്ന മറുകുള്ളത് ശുഭകരവും കറുത്ത മറുക് അശുഭകരവുമാകുന്നു*. *ഉപ്പുറ്റിയുടെ വലതുവശത്തെ മറുകുകൾ ശുഭവും, ഇടതുവശത്തേത് അശുഭവുമത്രെ*. *കാലിന്റെ വലതുപത്തിയിൽ വലതുവശത്തുള്ള രണ്ടു നിറം മറുകുകളും ശുഭകരവും ഇടതുവശത്തെ ചുവന്ന മറുക് കലാപരവും, കറുത്തത് ദാരിദ്ര്യപരവുമാണ്*. *വലതുകാലിന്റെ തള്ളവിരലിന്റെ പുറത്ത് കറുത്ത മറുക് ശുഭകരവും മറ്റെവിടെയായിരുന്നാലും അശുഭവുമാകുന്നു*.

  "ഗ്രൂപ്പിലെ ഒരു വ്യക്തി ചോദിച്ച ചോദ്യം,  ഉത്തരം പൊതുവായി പോസ്റ്റ്‌ ചെയ്തതാണ് "

No comments: