*ഭക്ഷണം ഇലകളില്‍ കഴിക്കണമോ*?
*ഡിസ്പോസിബിള്‍ പാത്രങ്ങളുടെ നിര്‍മ്മാണവും ഇലകളുടെ ദൗര്‍ലഭ്യവും അനുഭവപ്പെട്ടതോടെ മലയാളിക്കുപോലും ഇലയില്‍ ഭക്ഷണം കഴിക്കുകയെന്നത് ഒരു ഓര്‍മ്മയായി മാറിയെന്നതാണ് സത്യം. എല്ലാ ദിവസവും ഉച്ചയൂണ് കേരളീയര്‍ ഇലയില്‍ കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാര്‍ഷികമേഖലയും കാര്‍ഷികവൃത്തിയും ആരാധനയായി കണ്ടിരുന്ന ആ തലമുറ കാലയവനികക്കുള്ളില്‍ മറഞ്ഞതോടെ നാം പാശ്ചാത്യസംസ്ക്കാരത്തിന്‍റെ അടിമകളാകാന്‍ തുടങ്ങി. വാഴയില തുടങ്ങിയ ദോഷരഹിതവും പരിശുദ്ധിയുള്ളതുമായ ഇലകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവയ്ക്കൊക്കെ തന്നെ നേരിയ തോതിലും ഔഷധഗുണം ലഭ്യമാക്കാന്‍ കഴിവുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇലയില്‍ ഭക്ഷണം കഴിക്കുന്നതോടെ ശുചിത്വം പാലിക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല പാത്രങ്ങള്‍ പോലെ ഒരാളുപയോഗിച്ചശേഷം മറ്റൊരാള്‍ക്ക് ഉപയോഗിക്കേണ്ടിയും വരുന്നില്ല*.
*കാരിക്കോട്ടമ്മ*
[15/08, 19:42] +91 99610 02135: *ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?*
*വൈദേശിക ഭക്ഷണസംസ്ക്കാരം ഉള്‍കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാല്‍ ചാണകം മെഴുകിയ തറയില്‍ പനയോല തടുക്കില്‍ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയില്‍ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താല്‍പ്പര്യമായിരുന്നെന്നു.അതി ന് പിന്നില്‍ ശാരീരികഗുണകരമായ ചില നാട്ടറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലില്‍ അലഞ്ഞ് ദൈവം നല്‍കിയ ജീവിതമാണ് തങ്ങള്‍ തുലയ്ക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല*.
*നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികള്‍ക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനികള്‍ വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികള്‍ക്ക് അധികഭാരമുണ്ടാക്കും. ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈ അധികഭാരത്തെ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല നിന്ന് ഭക്ഷണം കഴിച്ചാല്‍ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയര്‍ കഴിക്കാതെ ശീലിക്കുന്നവര്‍ക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു*.
*കാരിക്കോട്ടമ്മ*
[15/08, 19:48] +91 99610 02135: *രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?*
*സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്. അതുപോലെ സാധാരണ ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്*.
*കാരിക്കോട്ടമ്മ*
[15/08, 20:04] +91 99610 02135: *കുട്ടികളെ കണ്ണാടി കാണിക്കാമോ*?
*കുട്ടികളെ മുഖകണ്ണാടി കാണിക്കരുതെന്ന് മുതിര്‍ന്നവര്‍ ശാസിക്കാറുണ്ട്*.
*കണ്ണാടിയിലൂടെ സ്വന്തം പ്രതിച്ഛായ കാണുന്ന കുട്ടി, കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ പ്രാപ്തിയായവനാണെങ്കില്‍ അന്ധാളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ഒരു കൂട്ടുകാരനെ കിട്ടി എന്ന് പറഞ്ഞ്, അല്ലെങ്കില്‍ ചിന്തിച്ച് തന്‍റെ സ്വന്തം പ്രതിച്ഛായ നോക്കി അദ്ഭുതം കൂറുന്ന കുട്ടികളും ഇല്ലാതില്ല*.
*കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ സ്വന്തം രൂപത്തില്‍ താല്‍പ്പര്യവും പൂണ്ട് അതില്‍ മാത്രം അഭിരമിക്കുകയും എന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നതെന്നാണ് കരുതപ്പെടുന്നത്. സുന്ദരനായ കുഞ്ഞ് മുത്തിര്‍ന്നു കഴിഞ്ഞാലും സ്വന്തം സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അത് ഒഴിവാക്കാന്‍ ചെറുതിലേ മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നു പറയുന്നതാണെന്ന് ചില മാതാപിതാക്കള്‍ ധരിച്ചുവരുന്നുണ്ട്. വൈരൂപ്യമുള്ള കുഞ്ഞുങ്ങള്‍ കണ്ണാടി കാണുന്നതിലൂടെ അവരുടെ മനോവിഷമത്തിന് ഹേതുവാകുമെന്നും കരുതപ്പെട്ടിരുന്നു*.
*എന്നാല്‍ ഏറ്റവും കടുത്ത അന്ധവിശ്വാസം കുട്ടികളെ കണ്ണാടി കാട്ടുന്നതുമായി നിലനിന്നിരുന്നത്, കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ അവര്‍ അതിലൂടെ കാണുന്നത് അവരുടെ പ്രതിരൂപമായിരിക്കില്ലെന്നും മറിച്ച് പ്രതങ്ങളുടെ രൂപമായിരിക്കുമെന്നതുമായിരുന്നു *.
*കണ്ണാടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് കാണാമെന്നും കണ്ണാടിയില്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് ഇതുകൊണ്ടാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു*.
*എന്നാല്‍, സൂര്യപ്രകാശം കുട്ടികളുടെ കണ്ണില്‍ തട്ടി റെറ്റിനയ്ക്ക് ആഘാതം ഏല്‍ക്കുമെന്നതുകൊണ്ടാണ് കുട്ടികളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നത്. അശ്രദ്ധമായി കണ്ണാടി ഉപയോഗിച്ചാല്‍ ഉച്ചസമയമാണെങ്കില്‍ കണ്ണാടിയിലൂടെ പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശം നേരിട്ട് സൂര്യനെ നോക്കുന്ന തീവ്രതയോടെ കുരുന്ന് നേത്രപടലങ്ങളില്‍ പ്രവേശിക്കും*.
*കൈകാലിട്ടടിച്ച് കരയുന്ന കുട്ടിയുടെ കണ്ണാടിയില്‍ കാണുന്ന രൂപവും, അങ്ങനെ തന്നെ ആയിരിക്കുമെന്നതിനാലാണ്, അത് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി പേടിക്കുമെന്ന് പറയുന്നത്*.
*കാരികോട്ടമ്മ*
[15/08, 20:07] +91 99610 02135: *അകത്തെ അഴക് മുഖത്ത് കാണുമോ?*
*മലയാളത്തില്‍ ഒരു കാലത്ത് പഴഞ്ചൊല്ലായി ഉപയോഗിച്ചിരുന്ന ഒരു വിശ്വാസമാണിത്. എന്തൊക്കെ അകത്ത് ഒളിച്ചുവച്ചാലും അതായത് മനസ്സില്‍ ഒളിപ്പിച്ചുവച്ചാലും അത് പ്രകടമായി പുറത്ത് കാണാനാകും. അതുപോലെ ഉള്ളിലുള്ള സൗന്ദര്യം പുറത്തറിയാന്‍ ജ്യോതിഷിയെ തേടേണ്ട കാര്യവുമില്ല*.
*പഴമക്കാര്‍ പഴഞ്ചൊല്ലായിട്ടാണ് ഇതുപയോഗിച്ചതെങ്കിലും മനഃശാസ്ത്രം ഇതിനെ അംഗീകരിക്കുന്നുണ്ട്. നാം ഉള്ളില്‍ എന്ത് ഒളിപ്പിച്ചാലും അത് ബാഹ്യപ്രകടനത്തിലൂടെ പുറത്ത് വരിക തന്നെ ചെയ്യും*.
*കാരിക്കോട്ടമ്മ*
[15/08, 20:15] +91 99610 02135: *സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?*
*സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്*.
*സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം*.
*സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും*.
*എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ*.
*കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും*.
*കാരിക്കോട്ടമ്മ*
[15/08, 20:19] +91 99610 02135: *പിറന്നാളുകാരന്‍ വിറകു കീറരുത്, എന്തുകൊണ്ട്*?
*ജനനം മുതല്‍ മരണം വരെ ആചാരങ്ങള്‍ക്ക് ബഹുമാന്യത കൊടുത്തിരുന്ന പഴയ കാലത്ത് പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ട ഒത്തിരി സംഗതികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് അന്നേ ദിവസം പിറന്നാളുകാരന്‍ വിറകു കീറരുത് എന്നതാണ്. ഇതിനു ശാസ്ത്രീയമായ അടിത്തറ ഒന്നും പ്രത്യക്ഷത്തില്‍ കാണുന്നില്ലങ്കിലും സന്തോഷത്തിന്‍റെ ദിനമായ ജന്മവാര്‍ഷിക നാളില്‍ വിറക് കീറുക പോലെയുള്ള ജോലികള്‍ ചെയ്‌താല്‍ മുറിവേല്‍ക്കുന്നത് അത്ര നല്ല ലക്ഷണമായി കാണാനാകില്ല*.
*ഇത് കൂടാതെ മറ്റു ചില കാര്യങ്ങളും പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഇല കീറരുത്, ദൂരയാത്ര അരുത് തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇതൊക്കെ അപകടമുണ്ടാക്കാന്‍ കാരണമാകുമെന്നത് പഴമക്കാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു*.
*കാരിക്കോട്ടമ്മ*
[15/08, 20:30] +91 99610 02135: *നീണ്ട മുടിയുള്ള കുട്ടിക്ക് വളര്‍ച്ച കുറയുമോ?*
*നീണ്ട തലമുടി സൗന്ദര്യത്തിന്‍റെ ലക്ഷണമായാണ് സ്ത്രീകള്‍ കരുതിപ്പോരുന്നത്. കേശ സംരക്ഷണത്തിനു വേണ്ടി കാശേറെ മുടക്കുന്ന ആധുനിക സ്ത്രീകളുമുണ്ട്*.
*പഴയകാല ചരിത്ര - പുരാണ സ്ത്രീകളുടെ ചിത്രങ്ങള്‍ നോക്കിയാലും നീണ്ട തലമുടി ദൃശ്യമാകും. എന്നാല്‍ നീണ്ട തലമുടിയുള്ള പെണ്‍കുട്ടിക്ക് വളര്‍ച്ച കുറഞ്ഞിരിക്കുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ആണ്‍കുട്ടികളുടെ കാര്യത്തിലും ഈ ചൊല്ല് നിലവിലുണ്ട്. ശരീരത്തിന്‍റെ വളര്‍ച്ച കൂട്ടുന്നതിനുവേണ്ടി നീണ്ടു വളരുന്ന തലമുടി മുറിച്ചുകളയുന്ന ചില വിഭാഗങ്ങളും ഭാരതത്തിലുണ്ട്*.
*മറ്റവയവങ്ങളുടെ വളര്‍ച്ച മുടിയില്‍ കേന്ദ്രീകരിക്കുന്നത്കൊണ്ടാണ് നീണ്ടമുടിയുള്ള ചില പെണ്‍കുട്ടികളുടെ വളര്‍ച്ച കുറഞ്ഞിരിക്കുന്നതെന്ന് ശാസ്ത്രവും പറഞ്ഞിരിക്കുന്നത്*.
*കാരിക്കോട്ടമ്മ*
[15/08, 20:37] +91 99610 02135: *ഗ്രാമക്ഷേത്രം എന്താണ്*?
*ഗ്രാമ സംരക്ഷണത്തിനായി ദേവനെയോ ദേവതെയോ പ്രതിഷ്ഠിച്ചു ആരാധിക്കുന്ന ആലായത്തെയാണ് ഗ്രാമക്ഷേത്രം എന്ന് പറയുന്നത്. കാളി, ചാത്തന്‍, മാടന്‍, മറുത, മുനീശ്വരന്‍, ഗുളികന്‍ തുടങ്ങിയവരെയാണ് ഗ്രാമക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന ദേവന്മാര്‍*.
*കാരിക്കോട്ടമ്മ*
[15/08, 20:54] +91 99610 02135: *ശ്രീകോവില്‍ ഉണ്ടെങ്കിലും ഈ ക്ഷേത്രത്തിന് ചുറ്റമ്പലം കാണില്ല. ഏത് ക്ഷേത്രത്തിന്?*
*പള്ളിയറ, അറക്കോള്‍, എന്നീ പേരുകളില്‍ക്കൂടി അറിയപ്പെടുന്ന ഇതൊരു ദേവീസങ്കല്പ ആരാധനാ കേന്ദ്രമാണ്. ശ്രീകോവില്‍ ഉണ്ടായിരിക്കുമെങ്കിലും ഈ ക്ഷേത്രത്തിന് ചുറ്റമ്പലം കാണാറില്ല. സാധാരണ കുടുംബക്കാരാല്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ദേവീസങ്കല്പ്പമായിരിക്കുമെങ്കി ലും പ്രതിഷ്ഠ ഉണ്ടാകാറില്ല. പകരം പട്ടു വിരിച്ച പീഠവും അതിന്മേല്‍ വാളും പരിചയും കാണാവുന്നതാണ്*.
*കാരിക്കോട്ടമ്മ*
[15/08, 20:58] +91 99610 02135: *നാരങ്ങാവിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള ഫലസിദ്ധിയെന്ത്*?
*ചെറിയ നാരങ്ങ രണ്ടായി മുറിച്ച് അതിന്‍റെ നീരും കുരുവും എണ്ണയൊഴിച്ച് തിരിതെളിയ്ക്കുന്ന ഒന്നാണിത്. വിചാരിച്ച കാര്യം നടക്കുന്നതിനുവേണ്ടി ക്ഷേത്രങ്ങളില്‍ ഇതാചരിക്കുന്നു.ഇത് ബിംബത്തിന് ചൈതന്യം കുറയ്ക്കും എന്നൊരു ധാരണയും നിലവിലുണ്ട്*.
*കാരിക്കോട്ടമ്മ*
[15/08, 21:06] +91 99610 02135: *ഗ്രഹണസമയം ഞാഞ്ഞൂല്‍ തലപൊക്കുമോ?*
*ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കുമെന്നൊരു സങ്കല്‍പമുണ്ട്. ഇത് മനുഷ്യന്‍റെ വര്‍ത്തമാനകാല ജീവിതവുമായി സാമ്യമുള്ളതാണ്. അതായത് പ്രബലനായ ഒരു വ്യക്തിക്ക് പ്രയാസം നേരിടുമ്പോള്‍ താന്‍ വലിയ ആളാണെന്ന് തലയെടുപ്പ് കാണിക്കുന്ന എളിയവനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം*.
*ചന്ദ്രനെ രാഹു എന്ന സര്‍പ്പം വിഴുങ്ങുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എന്നായിരുന്നു സങ്കല്‍പം. തത്സമയം കാണുന്ന ഞാഞ്ഞൂല്‍ ആകൃതിയിലുള്ള സാമ്യം നോക്കിയിട്ട് താനും രാഹുകുടുംബത്തില്പ്പെട്ടതാണെന് ന് വെറുതെ അഹങ്കരിക്കുന്ന പ്രകടനരീതിയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്*.
*കാരിക്കോട്ടമ്മ*
[15/08, 21:10] +91 99610 02135: *ഗംഗയുണര്‍ന്നാല്‍ നേരം പുലരുമോ?*
*ഗംഗയെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിനെയാണ്. ഒരു ദിവസം ആദ്യമുണരുന്നത് ജലമാണെന്നതാണ് സങ്കല്‍പം. പ്രാതകാലത്ത് ആദ്യമുണരുന്നത് ജലമാണെന്ന് അത്മീയശാസ്ത്രം പറയുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ജലം ഉണരാന്‍ തുടങ്ങും. ഇതിനുശേഷം മാത്രമേ പക്ഷിലതാദികള്‍ പോലും ഉണരാറുള്ളു. വെള്ളം ഉണരുന്നതിന് മുമ്പ് ആവശ്യമില്ലാതെ ഉണര്‍ത്തരുതെന്നും പറയുന്നുണ്ട്*.
*കാരിക്കോട്ടമ്മ*
[15/08, 21:19] +91 99610 02135: *ഇരുകവിളിലും മഞ്ഞള്‍ തൊടുന്നത് സ്ത്രീകള്‍ക്ക് ഐശ്വര്യമാണോ?*
*ഇരുകവിളിലും മഞ്ഞള്‍ തൊട്ട് ഏതെങ്കിലും സ്ത്രീകള്‍ നടന്നുപോകുന്നത് കണ്ടാല്‍ അവരെ കളിയാക്കാനോ പുച്ഛിക്കാനോ ആണ് സാധാരണ പുരുഷന്മാര്‍ ശ്രമിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയേണ്ട. അത്തരത്തിലുള്ളവരെ പുച്ഛിക്കാന്‍ ചില സ്ത്രീകള്‍ താല്‍പ്പര്യവും കാണിക്കാറുണ്ടെന്നതാണ് വാസ്തവം*.
*ദ്രാവിഡമഹിമയില്‍ ഏറെ വിശ്വസിക്കുന്ന തമിഴ്നാട്ടിലെ സ്ത്രീകള്‍ മുഖത്തും കവിളുകളിലും മഞ്ഞള്‍ അരച്ചുതേയ്ക്കുന്നത് ഒരു പതിവാണ്. തമിഴ് സാമീപ്യം കൊണ്ട് മലയാളി പെണ്‍കുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട്*.
*പൊതുവേ, ഇങ്ങനെ ചെയ്യുന്നതുകാരണം സൗന്ദര്യം വര്‍ദ്ധിക്കുമെന്നാണ് സങ്കല്‍പ്പം. സൗന്ദര്യവര്‍ദ്ധനയ്ക്ക് മലയാളിസ്ത്രീകള്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതിനുശേഷം മുഖത്ത് മഞ്ഞള്‍ തേയ്ക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമായിട്ടുണ്ട്*.
*എന്നാല്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഇതിനെ കരുതുന്നുവെങ്കിലും സത്യം അതല്ല. മഞ്ഞള്‍ മുഖത്തു തേയ്ക്കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ മറ്റൊരു ഗുണമാണ് കാണുന്നത്*.
*ഇങ്ങനെ ചെയ്യുന്നത്കൊണ്ട് ലഭ്യമാകുന്ന ഗുണത്തെ നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നാം മുഖം എത്രയൊക്കെ ശുദ്ധമായി സൂക്ഷിച്ചിരുന്നാലും അഴുക്കും കൃമികീടങ്ങളും പറ്റാന്‍ സാധ്യത ഏറെയുണ്ട്. ഇതു ത്വക്ക് രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതൊഴിവാക്കുകയും നമ്മുടെ മുഖത്തു പറ്റുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുമുള്ള കഴിവ് മഞ്ഞളിനുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് രോഗാണുക്കളെ നശിപ്പിക്കാനായി സ്ത്രീകള്‍ മഞ്ഞള്‍ അരച്ചു മുഖത്ത് തേയ്ക്കുന്നത്*.
*ഇതു പറയുമ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിറം ലഭ്യമാകാനാണെന്നാണ് പലരും കരുതുന്നത്. ഇതു തെറ്റാണ്. ഭക്ഷണ പദാര്‍ത്ഥത്തത്തില്‍ നിലനില്‍ക്കുന്നതോ പറ്റിക്കൂടുന്നതോ ആയ രോഗാണുക്കളെ നശിപ്പിച്ച് ശുദ്ധിപ്പെടുത്താനാണ് മഞ്ഞള്‍ അരച്ചു ചേര്‍ക്കുന്നത്. അല്ലാതെ നിറം കിട്ടാനോ ഭക്ഷണത്തിന് സൗന്ദര്യം കൂട്ടാനോ അല്ല*.
*ഇത്തരത്തിലുള്ള മഞ്ഞളിന്റെ പ്രാധാന്യത്തെ പഴയതലമുറ വിമര്‍ശിക്കാതെ കണ്ടിരുന്നു*.
*കാരിക്കോട്ടമ്മ*
[15/08, 21:26] +91 99610 02135: *വാതില്‍പ്പടിയില്‍ ഇരിക്കരുത്, എന്തുകൊണ്ട്*?
*വാതില്‍പ്പടിയില്‍ ഇരിക്കുന്ന കുട്ടികളെ മുത്തശ്ശിമാര്‍ ശകാരിക്കുക പതിവാണ്. ചില നേരങ്ങളില്‍ അനുനയത്തില്‍ അവരെ ഉപദേശിക്കുകയും ചെയ്യും. വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന്*.
*ആരെങ്കിലും എന്തെങ്കിലും സാധനസാമഗ്രഹികളുമായി പോകുമ്പോള്‍ കാല്‍തട്ടി വീഴാനുള്ള സാധ്യത കൂടുതലായതുകൊണ്ടാണ് വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന് പറയുന്നതെന്നാണ് ആദ്യകാലങ്ങളില്‍ കരുതിവന്നിരുന്നത്*.
*എന്നാല്‍ വാതില്‍പ്പടിയിലോ കട്ടിളപ്പടിയിലോ ഇരിക്കരുതെന്ന് പറയുന്നതിന്‍റെ പിന്നിലെ ശാസ്ത്രീയത 'ഡൗസിംഗ് റോഡി' ന്‍റെ കണ്ടുപിടുത്തത്തോടെ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്*.
*വാതില്‍പ്പടിയുടെ നേര്‍ക്ക് 'ഡൗസിംഗ് റോഡ്' പിടിച്ചാല്‍, വാതില്‍പ്പടിയില്‍ നിന്നും പ്രസരിക്കുന്നത് വിപരീത ഊര്‍ജ്ജമാണെന്ന് ബോദ്ധ്യമാകും. അതിനാല്‍ വാതില്‍പ്പടിയില്‍ ഇരുന്നാല്‍ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് വിപരീത ഊര്‍ജ്ജമായിരിക്കും*.
*ഇതു നേരത്തെ മനസ്സിലാക്കിയിരുന്ന നമ്മുടെ ആചാര്യന്മാരാണ് വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ശക്തമായി വിലക്കിയിരുന്നത്. വാതില്‍പ്പടിക്ക് അപ്പുറമോ, ഇപ്പുറമോ നിന്ന് ഒന്നും കൊടുക്കരുതെന്നും വാങ്ങരുതെന്നും വിലക്കിയിരുന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല*.
*കട്ടിളപ്പടിയുടെ നാലുവശങ്ങളും സമചതുരാകൃതിയിലുള്ളത് കൊണ്ടാണ് നെഗറ്റീവ് ഊര്‍ജ്ജം പ്രസരിക്കുന്നത്. ഇതുകൊണ്ടായിരിക്കണം വാസ്തുവിദ്യയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ചൈനക്കാര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിക്കുന്ന വാതിലുകളുടെയും ജന്നലുകളുടെയും കട്ടിളകളുടെ മൂലകള്‍ പ്രത്യേക ആകൃതിയില്‍ മുകളിലേയ്ക്ക് വളച്ചുവയ്ക്കുന്നത്. കേരളത്തലെ ക്ഷേത്രകവാടങ്ങളും മറ്റും ഇത്തരത്തിലാണ് പണിതിരിക്കുന്നതും*.
*കാരിക്കോട്ടമ്മ*
[15/08, 21:29] +91 99610 02135: *അരി വേവിക്കാന്‍ കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കാമോ*?
*ഭക്ഷണം തയ്യാറാക്കാനായി അരി അരിച്ച് കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കരുതെന്ന് ഒരു വിധിയുണ്ട്. മാത്രമല്ല, ഈ സമയത്ത് ഏതാനും അരിമണികള്‍ എടുത്ത് അഗ്നി ദേവനെ ധ്യാനിച്ച് തീയിലിടാറുണ്ട്. അരി കലത്തില്‍ ഇടുമ്പോള്‍ ഐശ്വര്യദേവത എത്തുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ സമയത്ത് സംസാരിച്ചാല്‍ അര്‍പ്പണം സ്വീകരിക്കാതെ ദേവത മടങ്ങുമത്രേ. അത് ഒഴിവാക്കാനാണ് ഈ സമയത്ത് സംസാരിക്കാത്തത്. എന്നാല്‍ കലത്തില്‍ അരി ഇടുമ്പോള്‍ മനസ്സില്‍ ഹരി ഹരി ഹരി എന്ന മന്ത്രം ചൊല്ലുന്നത് നല്ലതാണ്. കലത്തില്‍ അരി ഇടുന്ന സമയത്ത് സംസാരിച്ചാല്‍ ആ വ്യക്തിയുടെ വായിലടങ്ങിയിരിക്കുന്ന രോഗാണുക്കള്‍ അരിയില്‍ പ്രവേശിക്കുമെന്നത് കൊണ്ടാണ് ഇത് ഒഴിവാക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്*.
*കാരിക്കോട്ടമ്മ*
[15/08, 21:32] +91 99610 02135: *ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ*?
*ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്*.
*ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു*.
*ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്‍റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്*.
*ഉപ്പിന്‍റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്‍റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു*.
*ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്*.
*കാരിക്കോട്ടമ്മ*
[15/08, 21:36] +91 99610 02135: *പ്രസവശേഷം നാല്‍പ്പത് കഴിയാതെ സ്ത്രീ വീട് വിട്ടുപോകരുത്?*
*പ്രസവിച്ചു കഴിഞ്ഞ സ്ത്രീ നാല്‍പ്പതു ദിവസം കഴിയാതെ സ്വന്തം വീടുവിട്ടു പോകരുതെന്ന വിലക്ക് മിക്കവാറും കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. പ്രസവിച്ച സ്ത്രീയ്ക്ക് ഈ കാലയളവില്‍ ആശുദ്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു*.
*പ്രസവത്തോടെ നാല്‍പ്പതു ദിവസത്തെ അശുദ്ധി സ്ത്രീകള്‍ക്കുണ്ടെന്നും അതിനാലാണ് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന വിലക്കുള്ളതെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍ ; വീട്ടിനുള്ളിലെ പ്രസവമുറിക്കുള്ളില്‍ തന്നെ ആ നാളുകള്‍ കഴിച്ചു കൂട്ടാന്‍ സ്വാഭാവികമായും സ്ത്രീ നിര്‍ബന്ധിതയായി*.
*ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ബുദ്ധിമുട്ടുകളും ശാരീരികപരാധീനതകളും ഏറെ അനുഭവിക്കേണ്ടതുണ്ടായിരുന്നതിനാ ല്‍ പ്രസവത്തിനു ശേഷമുള്ള ജീവിതകാലം രണ്ടാം ജന്മമായും പുനര്‍ജന്മമായുമൊക്കെ പഴയ കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു*.
*ഗര്‍ഭവും പ്രസവവുമൊന്നും രോഗമല്ലെന്ന് തന്നെ മുന്‍തലമുറ മനസ്സിലാക്കിയിരുന്നു. എങ്കിലും ഈ കാലയളവില്‍ സവിശേഷശ്രദ്ധയും ശുശ്രൂഷയും സ്ത്രീയ്ക്ക് ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ ശുഷ്ക്കാന്തിയും ഉണ്ടായിരുന്നു*.
*നാല്‍പ്പത് ദിവസത്തെ അശുദ്ധി എന്ന് പറഞ്ഞ് പ്രസവം കഴിഞ്ഞ സ്ത്രീയെ വീട്ടിനുള്ളില്‍ ഇരുത്തിയിരുന്നത് തന്നെ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ച ഇന്നത്തെ നിലയിലല്ലായിരുന്നു പണ്ടെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് പ്രയോഗം സര്‍വ്വസാധാരണമായ ഇക്കാലത്ത് പ്രസവശേഷം ഇഞ്ചക്ഷനിലൂടെയും മറ്റും അണുബാധയില്‍ നിന്നും മുക്തമാകാമെന്നതിനാല്‍ പ്രസവനാള്‍ മുതല്‍ തന്നെ പുറത്തിറങ്ങുന്നതില്‍ പ്രയാസം നേരിടുന്നില്ലെന്നാണ് അനുഭവസ്ഥരുടെ വിലയിരുത്തല്‍*.
*അണുബാധാമരണം വളരെ സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് രോഗബാധക്ക് സാധ്യതയുള്ള മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും പുറത്തെ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നുമൊക്കെ സ്ത്രീയെ രക്ഷിക്കാന്‍ ആശുദ്ധിയുണ്ടെന്ന പേരില്‍ വീട്ടിനുള്ളില്‍ പാര്‍പ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ*.
*പ്രസവത്തോടെ, പുറത്തിറങ്ങിയാല്‍ മാതാവിനും ശിശുവിനും അണുബാധയുണ്ടാകും എന്ന പ്രയോഗമാണ് ആശുദ്ധിയുണ്ടാകുമെന്നായി മാറിയത്. കാലക്രമേണ ഇത് പ്രസവിച്ച സ്ത്രീക്ക് അശുദ്ധിയുണ്ടെന്ന് പരിണമിക്കുകയായിരുന്നു*.
*കാരിക്കോട്ടമ്മ*
[15/08, 21:42] +91 99610 02135: *ദൂതലക്ഷണം*
*സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രതീകമായാണ് വിഷവൈദ്യശാസ്ത്രത്തില്‍ ദൂതനെ കാണിക്കുന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം പറയുന്നതിന് വിഷഹാരിയുടെ അടുക്കലേയ്ക്ക് അയയ്ക്കുന്ന ദൂതന്‍റെ ലക്ഷണം നോക്കി സര്‍പ്പദംശനമേറ്റയാള്‍ മരിക്കുമോ ജീവിക്കുമോ എന്ന് പറയാന്‍ കഴിയുമത്രെ. കടിയേറ്റ ആളിന്‍റെ പേരുകൊണ്ട് വാക്യം തുടങ്ങുക, ആദ്യം പറഞ്ഞ വാക്യം പൂര്‍ത്തിയാക്കാതിരിക്കുക, ദൂതന്‍ കൂട്ടുപിടിച്ച് വരിക, അയാളുടെ കൈയ്യില്‍ കമ്പോ, കയറോ, പുല്ലോ ഉണ്ടായിരിക്കുക, ഓടിവരികയോ എണ്ണ തേച്ചു വരികയോ, മുടി ചീകാതെ വരികയോ ചെയ്‌താല്‍, മുഖത്തോ, ശിരസ്സിലോ നിറമുള്ള മുണ്ട് ധരിച്ച് ഒറ്റമുണ്ട് ഉടുത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍പ്പദംശനമേറ്റയാള്‍ ജീവിക്കയില്ലെന്ന് നിശ്ചയിക്കേണ്ടതാണ്*.
*കാരിക്കോട്ടമ്മ*
[15/08, 21:47] +91 99610 02135: *തെക്കുപുറത്തെ പുളി വെട്ടാമോ?*
*പഴയകാലത്ത് ചില തറവാടുകളില്‍ "തെക്കതുകള്‍" എന്ന് വിളിച്ചിരുന്ന പരദേവതാസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വീടിന്‍റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാനങ്ങള്‍ക്ക് തണലായി നിന്നിരുന്നതുകൊണ്ടാണ് തെക്കുപുറത്തു നില്‍ക്കുന്ന പുളി വെട്ടരുതെന്ന് പറഞ്ഞിരുന്നതെന്നാണ്, ചിലര്‍ നമ്മെയിതുവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്*.
*എന്നാല്‍ അതുകൊണ്ടുന്നുമല്ല പൂര്‍വ്വികര്‍ തെക്കുപുറത്തെ പുളി വെട്ടരുതെന്ന് വിലക്കിയിരുന്നത്*.
*ആദികാലം മുതല്‍ തെക്കുപുറത്ത് പുളി നില്‍ക്കുന്നതിനെ ഐശ്വര്യമായാണ് പഴമക്കാര്‍ കണ്ടിരുന്നത്. ആരോഗ്യത്തിനു ദോഷകാരണമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ വെയിലിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ തെക്കുപുറത്തു നില്‍ക്കുന്ന പുളി ചെറിയ സഹായമൊന്നുമല്ല ചെയ്യുന്നത്. എന്നാല്‍ നമുക്കെപ്പോഴും ആവശ്യമുള്ള തെക്കന്‍കാറ്റിനെ ഭവനത്തിലേക്ക് കടത്തിവിടാനും ഈ മരം ഉപകരിക്കുന്നു*.
*ഇത് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് വളരെ പണ്ടേ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം*.
*കാരിക്കോട്ടമ്മ*
No comments:
Post a Comment