Thursday, August 15, 2019

*വീടിന്റെ പടികള്‍ ഇടുന്നത് എങ്ങോട്ടായിരിക്കണം*?
  

*തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കില്‍ വീട്ടിലേയ്ക്ക് കയറേണ്ടത് കിഴക്കുനിന്നോ പടിഞ്ഞാറ് നിന്നോ ആയിരിക്കണം. തെക്കോട്ട്‌ കയറുന്നതും ഇറങ്ങുന്നതും ശുഭകരമല്ല*. 

  *സിറ്റൗട്ടിലുള്ള പടി കയറുന്നത് കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആകുന്നതാണ് അഭികാമ്യം. പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്*.


*കാരിക്കോട്ടമ്മ*
[14/08, 21:32] +91 99610 02135: *ഗമനം എന്നാല്‍ എന്ത്?*
  

*അങ്കണത്തിന്റെയും ഗൃഹങ്ങളുടെയും മദ്ധ്യസൂത്രങ്ങള്‍ തമ്മില്‍ വേധമുണ്ടാകരുത്. ഇവ രണ്ടും ഒരേ സൂത്രത്തില്‍ വരുമ്പോഴാണ് വേധം ഉണ്ടാകുന്നത്. ഇങ്ങനെ വേധമുണ്ടായാല്‍ ആ ഗൃഹത്തില്‍ വസിക്കുന്നവര്‍ക്ക് വംശനാശമാണ് ഫലം. അതുകൊണ്ട് അങ്കണമദ്ധ്യസൂത്രത്തില്‍ നിന്നും ഗൃഹമദ്ധ്യസൂത്രങ്ങള്‍ നീങ്ങി വരത്തക്കവിധത്തിലാണ് ഗൃഹം ഉണ്ടാക്കേണ്ടത്. ഇങ്ങനെ നീക്കുന്നതിനെയാണ് ഗമനം എന്നുപറയുന്നത്*..


*കാരിക്കോട്ടമ്മ*

No comments: