ആത്മസാക്ഷാത്ക്കാരം അത്ര എളുപ്പമല്ലെന്നാണ് പലരുടെയും വിചാരം;
അങ്ങനെ കരുതുന്നവർ പ്രഹ്ലാദന്റെ ഈ പ്രഖ്യാപനം ശ്രദ്ധിച്ചു മനനം ചെയ്തു അറിയേണ്ടതാണ്;
ആത്മാവിനെ എങ്ങും കാണാനില്ലല്ലോ എന്നതാണ് ഒരു പരാതി.
അവരോടു ഒന്നേ അങ്ങോട്ട് ചോദിക്കാനുള്ളൂ;
നിങ്ങൾ ഈ പ്രപഞ്ചമായി കാണുന്നത് എന്തിനെയാണ്?
ആത്മാവായ ബ്രഹ്മം തന്നെയാണീ പ്രപഞ്ചമായി കാണപ്പെടുന്നത്;
വേദാന്തശാസ്ത്രം പഠിച്ചു മനനം ചെയ്യൂ;അക്കാര്യം നല്ലതുപോലെ തെളിയും;
കാണപ്പെടുന്നതൊക്കെ ജഡമല്ലേ?
ബ്രഹ്മാന്വേഷണം നടത്തുന്നതിന് മുൻപ് അങ്ങനെ തോന്നുന്നു;അത്രേയുള്ളൂ;
ബ്രഹ്മത്തെ അറിഞ്ഞു കഴിഞ്ഞവർക്ക് സർവ്വം ബ്രഹ്മമയം;
നോക്കുന്നിടത്തൊക്കെ കാണുന്നത് ആത്മാവിനെ ആണെന്നറിഞ്ഞാൽ എങ്ങും കാണാനില്ലല്ലോ എന്ന പരാതി അസ്തമിക്കും;
ഇനിയും ഈ സത്യത്തെ എളുപ്പം പാട്ടിലാക്കാനും കഴിയും;
ഒരു ഉറ്റബന്ധു നിങ്ങളെ സഹായിക്കാനായി കാത്തുനിൽക്കുന്നു;
അയാൾ ബന്ധുവാണെന്നറിഞ്ഞു ഒന്ന് അടുപ്പിക്കുകയെ വേണ്ടൂ;
അതുപോലെ "ഈശാവാസ്യം ഇദം സർവ്വം" എന്നറിഞ്ഞു ആ സത്യം ഭാവന ചെയ്തു ജീവിക്കുകയെ വേണ്ടൂ, ഈ ആപ്തബന്ധുവിനെ വശത്താക്കാൻ;
പോരെങ്കിൽ ബന്ധു ഉള്ളിൽ തന്നെയിരുന്നു "ഞാനുണ്ട്,ഞാനുണ്ട്" എന്ന് സദാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു;
ഈ രീതിയിൽ രാഗദ്വേഷങ്ങൾ അകന്നു ഹൃദയം ശുദ്ധമാകുന്നതോടെ
ഭൗതികവും ആധ്യാത്മികവുമായ എല്ലാ യോഗക്ഷേമവും തന്നു
ആ ജഗദീശ്വരൻ ജീവിതം ധന്യമാക്കുന്നതാണ്:....
യോഗവാസിഷ്ഠം -- പ്രഹ്ലാദോപാഖ്യാനം .
No comments:
Post a Comment