Thursday, August 15, 2019

വിശ്വസ്തതയുണ്ടെങ്കിൽ 
നിശബ്ദത പോലും മനസ്സിലാക്കപ്പെടും. 
വിശ്വസ്തതയില്ലെങ്കിലോ... 
എല്ലാ വാക്കുകളും  തെറ്റിദ്ധരിക്കപ്പെടും. 
പരസ്പര വിശ്വാസമാണ് 
ബന്ധങ്ങളുടെ ആത്മാവ്. 
.

         🙏നമസ്തേ🙏 
.

          🎼സുഭാഷിതം🎼 
.

ഛിന്നോ/പി ചന്ദന തരുർ ന ജഹാതി ഗന്ധം
വൃദ്ധോ/പി വാരണപതിര്‍ ന ജഹാതി ലീലാം
യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു: 
ഷീണോ/പി ന ത്യജതി ശീലഗുണാന്‍ കുലീന:                                                                   

                 (ചാണക്യനീതി)

സാരം:

ചന്ദനമരത്തിനെ മുറിക്കുമ്പോഴും അതിൻറെ സുഗന്ധം ഇല്ലാതാകുന്നില്ല.    
വൃദ്ധനായാലും കൊമ്പനാന കളിക്കുന്ന സ്വഭാവം ഉപേക്ഷിക്കുന്നില്ല. 
യന്ത്രത്തിൽ ഇട്ട് ചതച്ചാലും കരിമ്പിന്റെ മാധുര്യം ഇല്ലാതാകുന്നില്ല. 
അതുപോലെ,  
ദരിദ്രൻ ആയാലും  
നല്ല കുടുംബത്തിൽ പിറന്നവർ 
തങ്ങളുടെ സദ്ഗുണങ്ങൾ വെടിയുകയില്ല.

(കഷണങ്ങളാക്കി മുറിച്ചാലും ചന്ദനത്തിന്റെ സുഗന്ധം മാറില്ല. എത്ര വൃദ്ധനായാലും കൊമ്പനാന ഇണചേരുന്നു.   എത്ര ചതച്ചാലും ചൂരലിന് ബലക്ഷയം സംഭവിക്കില്ല.  ഇതു പോലെ എത്ര ദാരിദ്ര്യമുണ്ടായാലും തറവാടികള്‍ അഭിമാനം കൈവെടിയില്ല.)

നന്മകളോടെ, 
നേരുന്നു ശുഭദിനം🌹

No comments: