Monday, August 12, 2019

നമോ നമ: ശ്രീഗുരുപാദുകാഭ്യാം🙏
വേദാന്തം എന്നാൽ വേദങ്ങളുടെ അന്തം അഥവാ പര്യവസാനം എന്നതാണ്. സമസ്ത വേദങ്ങളും നമ്മളെ നയിക്കുന്നത് ഒരേ ഒരു സത്യത്തിലേക്കാണ്. രണ്ടില്ലാത്ത ഒരേ ഒരു സത്യം. അദ്വൈതം.  സ്വാത്മാവായിട്ടും സർവ്വാത്മാവായിട്ടും സർവ്വത വ്യാപിച്ചിരിക്കുന്ന ആ സത്യത്തെ സാക്ഷാത്ക്കരിക്കുക എന്നാൽ അത് നമ്മളുടെ അനുഭവം ആകണം.

കാണപ്പെടുന്ന ഈ ലോകം കള്ളം ആണ് ഭ്രമം ആണ്  (ബ്രഹ്മസത്യം ജഗത് മിഥ്യ)
എന്ന് നമുക്ക് അനുഭവം ഉണ്ടാകുന്നതുവരെ അതൊരു ശാസ്ത്രവാക്യം മാത്രമാണ്, ഈ ലോകം പ്രത്യക്ഷവുമാണ്. 

വേദാന്ത തത്വങ്ങൾ ഭക്തി ജ്ഞാന കർമ്മങ്ങളിലൃടെ സ്വായത്തമാക്കി അന്ത:കരണശുദ്ധി വരുത്തണം.  തത്വങ്ങൾക്ക് ഓജസ്സും തേജസ്സും ഉണ്ടാകുന്നത് അത് നമ്മളുടെ ജീവിതത്തിൽ ആചരിക്കുമ്പോഴാണ്. 

യോ മാം സർവ്വേഷു ഭൂതേഷൂ 
സന്തമാത്മാനം ഈശ്വരം ഹിത്വാ 
അർച്ചാം ഭജതേ മൗഢ്യാത് ഭസ്മന്ന്യേവ ജുഹോതി സ: 

സർവ്വഭൂതങ്ങളിലും ഉള്ള ഭഗവാനെ ദർശിക്കാതെ, അവരെ സേവിക്കുന്നത് ഭഗവാനുള്ള സേവയാണെന് കാണാതെ,  പൂജ ചെയ്യുന്നയാൾ  അഗ്നികെട്ട ഭസ്മത്തിലാണ് ഹോമിക്കുന്നത്. സർവ്വത്തിലും ഭഗവാനാണ്, സേവിക്കുന്നവനും സേവിക്കപ്പെടുന്നവനും ഭഗവാനാണ് എന്ന ഭാവത്തിൽ  സർവ്വചരാചരങ്ങളേയും ആദരിച്ചു സേവിക്കണം. 

വൈരക്കല്ല്  തന്നിലേയ്ക്ക് വന്നു പതിക്കുന്ന പ്രകാശകിരണങ്ങളെ ഒന്നിനെ പോലും സ്വന്തമാക്കി വെയ്ക്കാതെ  പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നതിനാൽ അത് സദാ വെട്ടിത്തിളങ്ങുന്നു.  സമാജത്തിന് നമ്മളുടെ കൈകളും കാലുകളും  ഒക്കെ അനിവാര്യമാകുന്ന നിമിഷങ്ങളിൽ അവയെ ലോകഹിതത്തിനായി ഉപയോഗിച്ച് അന്തരിക ശുദ്ധി ആർജ്ജിക്കുന്നതിലൂടെ ആത്മപ്രകാശത്തിന്റെ ഒഴുക്ക് നമുക്ക് അനുഭവം ആകും. ഭഗവാനെ എല്ലായിടവും ദർശിക്കുക എന്ന ഋഷിദർശനത്തിന്റെ അന്ത:സത്ത അപ്പോൾ മാത്രമാണ്  നമ്മൾ ഉൾക്കൊള്ളുന്നത്.
കൃഷ്ണം വന്ദേ ജഗത്ഗുരു:🙏
ॐ श्री गुरुभ्यो नमः 
 हरि: ॐ 🙏
Lakshmi prasad 

No comments: