Monday, August 12, 2019

കണ്ണന്റെ പുഞ്ചിരി കണ്ടുണര്‍ന്നീടണം
കളവേണുഗാനമെന്‍ കാതിലെത്തീടണം
കളഭച്ചാര്‍ത്തണിഞ്ഞൊരാ കമനീയരൂപം
കണ്‍മുന്നില്‍നിന്നു മായാതിരിയ്ക്കണം
കദനമേഘമെന്‍ വാനിലണയുമ്പോള്‍
ഘനശ്യാമവര്‍ണ്ണാ!നിന്‍ചിരിയലതുമായണം
അഴല്‍മാരിപെയ്തിറങ്ങീടിലും കണ്ണാ
അണിവാകച്ചാര്‍ത്തിന്‍ ധാരായായ് മാറണം
കര്‍മ്മങ്ങളൊക്കെ നിന്‍പൂജകളാകണം
കാര്‍മുകില്‍വര്‍ണ്ണാ! നീസംപ്രീതനാകണം
ഹരേ കൃഷ്ണാ!

No comments: