Friday, August 16, 2019

ഏകശ്ലോകി രാമായണം*
🙏🌹🌺🌸💐🌹🙏
*പൂര്‍വ്വം രാമ തപോവനാദി ഗമനം*
*ഹത്വാമ‍ൃഗം കാഞ്ചനം*
*വൈദേഹീഹരണം*
*ജടായു മരണം*
*സുഗ്രീവ സംഭാഷണം*
*ബാലീനിഗ്രഹണം*
*സമുദ്രതരണം*
*ലങ്കാപുരീ മര്‍ദ്ദനം*
*ക‍ൃത്വാ* *രാവണകുംഭകര്‍ണ്ണനിധന*
*സമ്പൂർണ്ണ രാമായണം.""*

ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം

ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്. 

പാരായണഫലം
       
ആദ്ധ്യാത്മരാമായണത്തിന്‍റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താല്‍ നിത്യവും സമ്പൂര്‍ണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കുന്നതാണ്.

No comments: